സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങളുടെ കമ്മ്യൂണിറ്റി ചാര്ജിംഗ് സ്റ്റേഷനുകള് വരുന്നു

സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങളുടെ കമ്മ്യൂണിറ്റി ചാര്ജിംഗ് സ്റ്റേഷനുകള് വരുന്നു

ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള കമ്യൂണിറ്റി ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ താമസിയാതെ നിലവില്‍ വരും. ചാര്‍ജ് ഗ്രിഡിന്റെ, ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍, ലിന്‍ക്‌സ് ലോറന്‍സ് ആന്‍ഡ് മേയോ കമ്പനിയാണ് വിപണിയിലെത്തിക്കുക. വൈദ്യുത വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള ഉല്പന്നങ്ങളുടെ വിപുലമായ ശ്രേണി ചാര്‍ജ് ഗ്രിഡിനുണ്ട്.

സഹകരണ ഹൗസിംഗ് കോളനികള്‍, ബംഗ്ലാവുകള്‍, ഓഫിസ് സമുച്ചയങ്ങള്‍, വാണിജ്യ സമുച്ചയങ്ങള്‍, ഷോപ്പിംഗ് മാളുകള്‍, എന്നിവയാണ് കമ്യൂണിറ്റി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ലക്ഷ്യമിടുന്നത്. 

ചാര്‍ജ് ഗ്രിഡിന്റെ എ സി ചാര്‍ജിംഗ് ഉല്പന്നങ്ങളാണ് ലിന്‍ക്‌സ്- ലോറന്‍സ് ആന്‍ഡ് മേയോ ആദ്യം വിപണിയിലെത്തിക്കുക. പുതിയ ചാര്‍ജിംഗ് സ്റ്റേഷന്‍ ശ്രേണിയില്‍ ചാര്‍ജ് ഗ്രിഡ് പ്രോ ടി് 2, പ്രോ 3 പി എന്നിവ ഉള്‍പ്പെടും. 

ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദ്ദേശ പ്രകാരമാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. ചാര്‍ജ് ഗ്രിഡിന്റെ ഓണ്‍ലൈന്‍ മൊബൈല്‍ പ്ലാറ്റ്‌ഫോം വഴിയുള്ള മോനിറ്ററിങ്ങും ഡാറ്റാ ലോഗിങ്ങും ചാര്‍ജിംഗ് സ്‌റ്റേഷനെ പൂര്‍ണ യന്ത്രവല്‍കൃതം ആക്കുന്നു. 

ചാര്‍ജ് ഗ്രിഡിന്റെ ഉല്പന്നങ്ങള്‍ ലളിതവും അനായാസം സ്ഥാപിക്കാവുന്നതുമാണ്. ഹരിതാഭവും ആരോഗ്യകരവുമായ ഒരു ലോകം സൃഷ്ടിക്കുകയാണ് തങ്ങളുടെ ദൗത്യമെന്ന് ലിന്‍ക്‌സ്- ലോറന്‍സ് ആന്‍ഡ് മേയോ സീനിയര്‍ ജനറല്‍ മാനേജര്‍ ഗ്ലെന്‍ഫോര്‍ഡ് ഡിസൂസ പറഞ്ഞു. 

21-ാം നൂറ്റാണ്ടിലെ വെല്ലുവിളികളും ആവശ്യങ്ങളും നേരിടാന്‍ ചാര്‍ജ് ഗ്രിഡ് സുസജ്ജമാണെന്ന് കമ്പനി വക്താവ് ഡാരില്‍ ഡയസ് വ്യക്തമാക്കി. അന്താരാഷ്ട്ര വിപണിയില്‍ ഉള്ള സമാന ഉല്പന്നങ്ങളുടെ നാലിലൊന്നു വില മാത്രമാണ് ചാര്‍ജ് ഗ്രിഡ് പ്രോ ശ്രേണിയുടേതെന്ന് അദ്ദേഹം പറഞ്ഞു. ഇലക്ട്രിക് വാഹന ഇക്കോ സിസ്റ്റത്തിന്റെ മാറി വരുന്ന ആവശ്യങ്ങള്‍ നിറവേറ്റാന്‍ കമ്പനി പ്രതിജ്ഞാബദ്ധമാണെന്ന് ഡാരില്‍ ഡയസ് പറഞ്ഞു.