രാജ്യത്ത് നികുതിവെട്ടിപ്പ് നടത്തുന്നവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് പാരിതോഷികം നൽകുന്ന പദ്ധതി

രാജ്യത്ത് സേവന നികുതി (GST), സെൻട്രൽ എക്‌സൈസ് ഡ്യൂട്ടി, സേവന നികുതി, ആദായ നികുതി എന്നിവയുമായി ബന്ധപ്പെട്ട നികുതിവെട്ടിപ്പ് നടത്തുന്നവരെ നിങ്ങൾ കണ്ടെത്തിയാൽ പാരിതോഷികവും നൽകുന്ന പദ്ധതിയാണ് നിലവിൽ ഉള്ളത്

മുകളിൽ പറഞ്ഞ തരത്തിൽ രാജ്യത്തിനു ലഭിക്കേണ്ട നികുതി പണം വെട്ടിക്കുന്നവരെ പിടികൂടാൻ സഹായിക്കുന്നതും ഒരു രാജ്യസ്‌നേഹ പ്രവർത്തിയാണെന്നാണു വകുപ്പ് പറയാതെ പറഞ്ഞുവയ്ക്കുന്നത്. ശരിയായ തുക നികുതി അടയ്ക്കുന്നത് രാജ്യത്തോടുള്ള സാമൂഹിക ഉത്തരവാദിത്തമാണ്. സർക്കാർ ഫണ്ടിന്റെ പ്രാഥമിക സ്രോതസ് നികുതിയാണെന്നും, നികുതി വെട്ടിപ്പ് എല്ലാവരെയും വേദനിപ്പിക്കുകയും രാഷ്ട്രനിർമ്മാണമെന്ന വലിയ ദൗത്യത്തെ തടസപ്പെടുത്തുകയും ചെയ്യുന്നുവെന്ന് വകുപ്പ് പറയുന്നു.

നികുതിവെട്ടിപ്പുകാരനെ തിരിച്ചറിയുന്ന പക്ഷം ഇക്കാര്യം കത്ത്, ഫോൺ, ഇ- മെയിൽ അല്ലെങ്കിൽ വെബ്സൈറ്റ് വഴി ജിഎസ്ടി ഡിജിസിഐയെ അറിയിക്കാം. വിവരങ്ങൾ നൽകുന്നവരുടെ വിശദാംശങ്ങൾ വകുപ്പ് രഹസ്യമായി സൂക്ഷിക്കും. നൽകുന്ന വിവരങ്ങൾ പ്രകാരം പണം വീണ്ടെടുക്കാൻ സാധിക്കുന്ന പക്ഷം പാരിതോഷികവും നൽകുന്നതാണ് പദ്ധതി.

വകുപ്പിന്റെ റിവാർഡ് പ്ലാൻ അനുസരിച്ച് കണ്ടുകെട്ടിയ നിയമവിരുദ്ധ ഉൽപ്പന്നങ്ങൾ അല്ലെങ്കിൽ വെട്ടിപ്പ് നടത്തിയ കസ്റ്റംസ് അല്ലെങ്കിൽ സേവന നികുതിയിൽ നിന്നു തിരിച്ചുപിടിക്കുന്ന വരുമാനത്തിന്റെ 20% വരെ വിവരങ്ങൾ നൽകുന്നവർക്കു ലഭിക്കും. പൊതുജനത്തിനു പുറമേ സർക്കാർ ജീവനക്കാർക്കു റിവാർഡ് പദ്ധതിയിൽ പങ്കെടുക്കാവുന്നതാണ്.

നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) ആക്ട്, സെൻട്രൽ ജിഎസ്ടി ആക്ട്, കസ്റ്റംസ് ആക്ട്, സെൻട്രൽ എക്‌സൈസ് ആക്ട് തുടങ്ങിയ നിയമങ്ങളാൽ സ്ഥാപിതമായ നിയന്ത്രണങ്ങൾ പാലിച്ചാണ് വിവരം നൽകുന്നവർക്കും, സർക്കാർ ജീവനക്കാർക്കും പാരിതോഷികം നൽകുന്നത്.

പരോക്ഷ നികുതികൾ, പിഴകൾ, അല്ലെങ്കിൽ മറ്റ് ബാധ്യതകൾ എന്നിവയിൽ കൃത്രിമം കാണിക്കുന്ന വ്യക്തികളെ കുറിച്ചോ, റിയൽ എസ്റ്റേറ്റ് ആസ്തികളെ കുറിച്ചോ ഉള്ള വിവരങ്ങൾ കൈമാറാവുന്നതാണ്. പദ്ധതിയെ കുറിച്ചുള്ള വിശദമായ വിവരങ്ങൾ ഡിജിസിഐ വെബ്‌സൈറ്റിൽ ലഭ്യമാണ്.

ആദായ നികുതി വകുപ്പിന് രഹസ്യമായി വിവരങ്ങൾ കൈമാറിയാൽ അഞ്ച് കോടി രൂപ വരെ ലഭിക്കും. വിവരങ്ങൾ നൽകുന്നവരുടെ പേര് പുറത്തു പോകില്ലെന്ന ഉറപ്പും വകുപ്പ് നൽകുന്നു. ബെനാമി ഇടപാടുകളെക്കുറിച്ചു വിവരം കൈമാറിയാൽ ഒരു കോടി രൂപ വരെയും, വിദേശത്തു സൂക്ഷിച്ചിരിക്കുന്ന കള്ളപ്പണത്തെക്കുറിച്ചു വിവരം നൽകിയാൽ അഞ്ച് കോടി രൂപ വരെയും ആദായ നികുതി പാരിതോഷികമായി നൽകും

ഇൻകം ടാക്സ് ഇൻഫോർമന്റ്സ് റിവാർഡ് സ്കീം’ ഭേദഗതി ചെയ്തതോടെ നികുതി വെട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറിയാൽ 50 ലക്ഷം രൂപ വരെ ലഭിക്കാം. ഇന്ത്യക്കാരനു മാത്രമല്ല, വിദേശികൾക്കു പോലും ആദായ നികുതി വകുപ്പിനു വിവരങ്ങൾ നൽകാം. നികുതി വെട്ടിപ്പിനെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറുന്നത് പ്രോൽസാഹിപ്പിക്കാനാണ് ചട്ടങ്ങളിൽ ഭേദഗതി വരുത്തിയതെന്ന് കേന്ദ്ര ബോർഡ് പറയുന്നു.

വിദേശ രാജ്യങ്ങളിൽ മറ്റു പേരുകളിൽ വൻ തോതിൽ നിക്ഷേപം നടത്തി, വരുമാനം നേടുന്നവരുടെ എണ്ണം വർധിച്ചുവരുന്നതായി ആദായ നികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. നികുതി വെട്ടിപ്പും ഇതുവഴി നടക്കുന്നു. ഇതിനെല്ലാം തടയിടാനാണ് പുതിയ പദ്ധതിയുമായി രംഗത്തു വന്നിരിക്കുന്നത്.

Also Read

കേരളത്തില്‍ വ്യവസായം വളരില്ലെന്ന പ്രചാരണത്തിന് മറുപടിയാണ് സംരംഭക മഹാസംഗമം- പിണറായി വിജയന്‍

കേരളത്തില്‍ വ്യവസായം വളരില്ലെന്ന പ്രചാരണത്തിന് മറുപടിയാണ് സംരംഭക മഹാസംഗമം- പിണറായി വിജയൻ

കൊച്ചിയില്‍ നടക്കുന്ന സംരംഭക മഹാസംഗമം ഇന്ന് രാവിലെ 11:30- ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.'ക്ലിനിക്ക്' സംഗമത്തിലെ മുഖ്യ ആകര്‍ഷണമാകും. സംരംഭങ്ങള്‍ക്ക് ജിഎസ്ടി, വ്യവസായ അനുമതി, നിക്ഷേപ ധനസഹായം തുടങ്ങിയവയാണ് ക്ലിനിക്കില്‍ ഉള്‍പ്പെടുത്തുക

കൊച്ചിയില്‍ നടക്കുന്ന സംരംഭക മഹാസംഗമം ഇന്ന് രാവിലെ 11:30- ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.'ക്ലിനിക്ക്' സംഗമത്തിലെ മുഖ്യ ആകര്‍ഷണമാകും. സംരംഭങ്ങള്‍ക്ക് ജിഎസ്ടി, വ്യവസായ അനുമതി...

രാജ്യത്ത് നികുതിവെട്ടിപ്പ് നടത്തുന്നവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് പാരിതോഷികം നൽകുന്ന പദ്ധതി

രാജ്യത്ത് നികുതിവെട്ടിപ്പ് നടത്തുന്നവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് പാരിതോഷികം നൽകുന്ന പദ്ധതി

രാജ്യത്ത് നികുതിവെട്ടിപ്പ് നടത്തുന്നവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് പാരിതോഷികം നൽകുന്ന പദ്ധതി

എംപ്ലോയീസ് പ്രോവിഡന്‍്റ് ഫണ്ടില്‍ ചേരുന്നതിനുള്ള ഉയര്‍ന്ന ശമ്ബളപരിധി കൂട്ടിയേക്കും. നിലവിലെ 15,000 രൂപയില്‍ നിന്ന് 21,000 രൂപയാക്കുന്നതിനെ പറ്റിയാണ് ഇപിഎഫ്‌ഒ ആലോചിക്കുന്നത്

ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍:  ചേര്‍ത്തല മണ്ഡലതല അവലോകനം 25ന്. ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.എസ്. ശിവകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും.

തൊഴിലാളിയുടെ അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്ത പിഎഫ് തുക ബാങ്കിൽ നിലവിലുള്ള ബാധ്യത തീർക്കുവാനായി ബാങ്കിന് തൊഴിലാളിയുടെ സമ്മതമില്ലാതെ ഉപയോഗിക്കുവാൻകഴിയുമോ?

50,000 മുതൽ പത്തുലക്ഷം രൂപ വരെയുള്ള 'എന്റെ ഗ്രാമം' സ്പെഷ്യൽ എംപ്ലോയ്മെൻ്റ് ജനറേഷൻ പ്രോഗ്രാം (SEGP) പദ്ധതിയിൽ 25 ശതമാനം മുതൽ 40 ശതമാനം വരെ സബ്സിഡി

Loading...