ആ​​ദാ​​യ​​നി​​കു​​തി റി​​ട്ടേ​​ണു​​ക​​ള്‍ സ​​മ​​ര്‍​​പ്പി​​ക്കേ​​ണ്ട അ​​വ​​സാ​​ന തീ​​യ​​തി ജൂ​​ലൈ 31, കാലതാമസത്തിന് 5000 രൂപ പിഴ

ആ​​ദാ​​യ​​നി​​കു​​തി റി​​ട്ടേ​​ണു​​ക​​ള്‍ സ​​മ​​ര്‍​​പ്പി​​ക്കേ​​ണ്ട അ​​വ​​സാ​​ന തീ​​യ​​തി ജൂ​​ലൈ 31, കാലതാമസത്തിന് 5000 രൂപ പിഴ

ഓഡിറ്റ് ആവശ്യമുള്ള നികുതിദായകരും പങ്കുവ്യാപാരസ്ഥാപനങ്ങള്‍ ആണെങ്കില്‍ അവയും പങ്കുകാരും കന്പനികളും ആദായനികുതിനിയമം 92 ഇ അനുസരിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടി വരുന്നവരും ഒഴികെയുള്ള എല്ലാ നികുതിദായകരും അവരുടെ 2021-22 സാന്പത്തികവര്‍ഷത്തിലെ ആദായനികുതി റിട്ടേണുകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി നിലവിലെ നിയമം അനുസരിച്ച്‌ ജൂലൈ 31 ആണ്.

ആ ​​ദി​​വ​​സ​​ത്തി​​ന് മു​​ന്പ് ഫ​​യ​​ല്‍ ചെ​​യ്യു​​വാ​​ന്‍ സാ​​ധി​​ക്കാ​​തെ വ​​ന്നാ​​ല്‍ നി​​ങ്ങ​​ളു​​ടെ നി​​കു​​തി​​ക്ക് മു​​ന്പു​​ള്ള വ​​രു​​മാ​​നം 5 ല​​ക്ഷം രൂ​​പ​​യി​​ല്‍ കൂ​​ടു​​ത​​ലാ​​ണെ​​ങ്കി​​ല്‍ ഡി​​സം​​ബ​​ര്‍ 31 വ​​രെ​​യു​​ള​​ള കാ​​ല​​താ​​മ​​സ​​ത്തി​​ന് 5000 രൂ​​പ പി​​ഴ​​യും 5 ല​​ക്ഷം രൂ​​പ​​യി​​ല്‍ താ​​ഴെ​​യാ​​ണ് നി​​കു​​തി​​ക്ക് മു​​ന്പു​​ള്ള വ​​രു​​മാ​​നം എ​​ങ്കി​​ല്‍ പി​​ഴ തു​​ക 1000 രൂ​​പ​​യു​​മാ​​ണ്. നി​​ല​​വി​​ലെ നി​​യ​​മ​​മ​​നു​​സ​​രി​​ച്ച്‌ 2022 ഡി​​സം​​ബ​​ര്‍ 31 ന് ​​ശേ​​ഷം 2021-22 സാ​​ന്പ​​ത്തി​​ക​​വ​​ര്‍​​ഷ​​ത്തെ റി​​ട്ടേ​​ണു​​ക​​ള്‍ സ​​മ​​ര്‍​​പ്പി​​ക്കു​​വാ​​ന്‍ സാ​​ധി​​ക്കി​​ല്ല.