ബിസിനസ് സൗഹൃദ സൂചിക അടിസ്ഥാനമാക്കിയുളള 2020 ലെ പട്ടികയില്‍ കേരളം 15-ാം സ്ഥാനത്ത്

ബിസിനസ് സൗഹൃദ സൂചിക അടിസ്ഥാനമാക്കിയുളള 2020 ലെ പട്ടികയില്‍ കേരളം 15-ാം സ്ഥാനത്ത്

രാജ്യത്തെ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉള്‍പ്പെടുന്നതാണ് പട്ടിക. 2019ല്‍ കേരളം 28-ാം സ്ഥാനത്തായിരുന്നു. അടുത്ത വര്‍ഷത്തോടെ ആദ്യ പത്തില്‍ എത്താനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു.

ടോപ്പ് അച്ചീവര്‍, അച്ചീവര്‍, ആസ്പയര്‍, എമര്‍ജിംഗ് ബിസിനസ് ഇക്കോസിസ്റ്റം എന്നിങ്ങനെ നാലു വിഭാഗങ്ങളായി തിരിച്ചാണ് കേന്ദ്ര സര്‍ക്കാരിന്‍റെ ബിസിനസ് സൗഹൃദ പട്ടിക. ആന്ധ്രാപ്രദേശ്, ഗുജറാത്ത്, ഹരിയാന, കര്‍ണാടക, പഞ്ചാബ്, തമിഴ്നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളാണ് ഇതില്‍ ഏറ്റവും മുന്നില്‍. ഹിമാചല്‍ പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, ഉത്തരാഖണ്ഡ്, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് നേട്ടം കൈവരിക്കുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നത്. അസം, ഛത്തീസ്ഗഢ്, ഗോവ, ജാര്‍ഖണ്ഡ്, കേരളം, രാജസ്ഥാന്‍, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളാണ് ആസ്പയര്‍ വിഭാഗത്തിലുള്ളത്.

ആന്‍ഡമാന്‍ നിക്കോബാര്‍, ബീഹാര്‍, ചണ്ഡിഗഡ്, ദാമന്‍ ആന്‍ഡ് ദിയു, ദാദ്ര ആന്‍ഡ് നഗര്‍ ഹവേലി, ഡല്‍ഹി, ജമ്മു കശ്മീര്‍, മണിപ്പൂര്‍, മേഘാലയ, നാഗാലാന്‍ഡ്, പുതുച്ചേരി, ത്രിപുര എന്നിവയാണ് ഉയര്‍ന്നുവരുന്ന ബിസിനസ് ഇക്കോസിസ്റ്റം വിഭാഗത്തിലുള്ളത്.