സോഷ്യല്‍ മീഡിയയിലെ ജനപ്രിയ നേതാക്കളില്‍ ഒന്നാം സ്ഥാനം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്

സോഷ്യല്‍ മീഡിയയിലെ ജനപ്രിയ നേതാക്കളില്‍ ഒന്നാം സ്ഥാനം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്

ന്യൂയോര്‍ക്ക്: സോഷ്യല്‍ മീഡിയയിലെ ജനപ്രിയ നേതാക്കളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒന്നാം സ്ഥാനം. യു എസ് പ്രസിഡന്‍റ്  ഡൊണാള്‍ഡ് ട്രംപാണ് രണ്ടാം സ്ഥാനത്ത്. മോദിയുടെ വ്യക്തിഗത  ഫേസ്ബുക്ക് പേജില്‍ 4കോടി 35 ലക്ഷവും  പിഎംഒ ഓഫീസ് എന്ന ഔദ്യോഗിക പേജില്‍ 1 കോടി 37 ലക്ഷം ലൈക്കുകളുമാണുള്ളത്. ഫേസ്ബുക്കിന്‍റെ ടിപ്ലോമസി പഠനത്തിന്‍റെ ഭാഗമായി പ്രസിദ്ധീകരിച്ച 2019 വേള്‍ഡ് ലീഡേര്‍സ് ഓഫ് ഫേസ്ബുക്ക് എന്ന ലിസ്റ്റിലാണ് വിവരങ്ങള്‍ ഉള്ളത്.