പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികളുമായി കേരള ബജറ്റ് 2019

പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികളുമായി കേരള ബജറ്റ് 2019

പ്രവാസി ക്ഷേമത്തിനായി ഒട്ടേറെ പദ്ധതികള്‍. സാന്ത്വനം പദ്ധതിക്ക് 25 കോടി, വ്യവസായം തുടങ്ങാന്‍ 15 കോടി. ഗള്‍ഫ് മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചിലവ് നോര്‍ക്ക വഹിക്കും. പ്രവാസികള്‍ക്കായി പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിച്ചു. ക്ഷേമപദ്ധതി കൂടി ഇതിനോട് ലയിപ്പിക്കുന്ന കാര്യം പരിഗണിക്കും. പ്രവാസി ചിട്ടി പണം കിഫ്ബിയില്‍ നിക്ഷേപിക്കും. ഫെബ്രുവരി മാസത്തോടെ എല്ലാ ഗള്‍ഫ് രാജ്യങ്ങളിലേക്കും ഇത് വ്യാപിക്കും.

വിദേശ രാജ്യങ്ങളില്‍ വെച്ച്‌ മരിക്കുന്ന മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച്‌ വലിയ പ്രശ്നങ്ങളും പ്രതിസന്ധികളും നേരിട്ടിരുന്നു. മുന്‍പ് മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ എയര്‍ ഇന്ത്യ അടക്കമുള്ള വിമാന സര്‍വ്വീസുകള്‍ മൃതദേഹം തൂക്കി നോക്കി പണമീടാക്കിയിരുന്നു. വിമാനത്തിലോ തീവണ്ടിയിലോ മറ്റേതെങ്കിലും ചെലവു കുറഞ്ഞ രീതിയിലോ എത്തിക്കാനുള്ള സഹായമാണ് നോര്‍ക്ക റൂട്സ് നല്‍കുക.അതേസമയം ഇതിനായി ചെലവായ തുടക നോര്‍ക്കയുടെ കാരുണ്യ നിധിയില്‍ നിന്നാണ് അനുവദിക്കുക.