ആരോഗ്യമേഖലയില്‍ ടെക്നോളജി അവസരങ്ങള്‍ ഒരുക്കി ഹെല്‍ത്ത്ടെക് ഉച്ചകോടി ഇന്ന് (ജൂണ്‍ 24)

കൊച്ചി: ആരോഗ്യ സാങ്കേതികമേഖലയിലെ പുത്തന്‍ പ്രവണതകളും നൂതനാശയങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, സംസ്ഥാന ആരോഗ്യവകുപ്പ്, കാരിത്താസ് ഹോസ്പിറ്റല്‍ എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന ഹെല്‍ത്ത്ടെക് ഉച്ചകോടി ഇന്ന് (ജൂണ്‍ 24) നടക്കും. ലെ മെറഡിയന്‍ ഹോട്ടലില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് ഉദ്ഘാടനം നിര്‍വഹിക്കുന്ന ഉച്ചകോടിയില്‍ സംസ്ഥാനത്തെ ആദ്യ ഹെല്‍ത്ത്ടെക് ആക്സിലറേറ്ററിന്‍റെ പ്രഖ്യാപനവുമുണ്ടാകും.
ഫിന്‍ടെക് കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവുമധികം വളര്‍ച്ച കൈവരിക്കുന്ന സ്റ്റാര്‍ട്ടപ്പ് മേഖലയാണ് ഹെല്‍ത്ത്ടെക്. മികച്ച ആരോഗ്യപരിപാലന സംവിധാനമുള്ള കേരളത്തില്‍ ഇതിന്‍റെ സാധ്യതകള്‍ വളരെ വലുതാണെന്ന കാഴ്ചപ്പാടിന്‍റെ അടിസ്ഥാനത്തിലാണ് കേരള ഐടി, ഇ-ഹെല്‍ത്ത് കേരള, ടൈ മെഡ് എന്നിവയുടെ സഹകരണത്തോടെയാണ് ഇത്തരമൊരു ഉച്ചകോടി സംഘടിപ്പിക്കുന്നത്.

ഉദ്ഘാടന സമ്മേളനത്തില്‍ ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ ഖൊബ്രഗഡെ, സംസ്ഥാന ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന്‍ ഡയറക്ടര്‍ കെ മുഹമ്മദ് വൈ സഫറുള്ള, കെഎസ് യുഎം  സിഇഒ ജോണ്‍ എം തോമസ് എന്നിവര്‍ക്കൊപ്പം ആരോഗ്യമേഖലയിലെ 35 ഓളം വിദഗ്ധരാണ് ഈ ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.
ആരോഗ്യപരിപാലന രംഗത്തെ എല്ലാ പങ്കാളിത്ത മേഖലകളെയും ഒരു വേദിയില്‍ എത്തിക്കുക എന്ന ലക്ഷ്യമാണ് ഈ ഉച്ചകോടിയ്ക്കുള്ളത്. ആരോഗ്യ സാങ്കേതികമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങളും സേവനങ്ങളും പ്രദര്‍ശിപ്പിക്കുന്നതിനും അതിന്‍റെ വാണിജ്യ സാധ്യതകള്‍ തേടുന്നതിനുമുള്ള അവസരം ഉച്ചകോടിയിലൂടെ ലഭിക്കും.

ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള സംരംഭകരും ആശുപത്രികളും https://healthtechsummit.startupmission.in/     എന്ന വെബ്സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

ഡിജിറ്റല്‍ സൊല്യൂഷന്‍സ് ലാന്‍ഡ്സ്കേപ്സ് ഫോര്‍ ഹോസ്പിറ്റല്‍സ്, ആരോഗ്യ മേഖലയിലെ സാങ്കേതിക ഇടപെടലുകളുടെ പ്രസക്തി, രോഗീപരിചരണത്തില്‍ സാങ്കേതികവിദ്യയുടെ പ്രാധാന്യം, ആരോഗ്യ മേഖലയിലെ നിര്‍മ്മിതബുദ്ധി വിനിയോഗം, ആരോഗ്യപരിചരണത്തില്‍ ഡാറ്റ അനാലിസിസിന്‍റെ പങ്ക്, പകര്‍ച്ചവ്യാധി തടയുന്നതിലെ മികച്ച സാങ്കേതികവിദ്യാ മാതൃകകള്‍, ആരോഗ്യപരിചരണത്തിലെ വിപ്ലവകരമായ മാറ്റങ്ങള്‍, ആരോഗ്യമേഖലയിലെ നിക്ഷേപ സാധ്യതകള്‍, ഹെല്‍ത്ത്ടെക് ആവാസവ്യവസ്ഥയില്‍ നൂതന സ്റ്റാര്‍ട്ടപ്പുകളുടെ പങ്ക്, തുടങ്ങിയവിഷയങ്ങളില്‍ പാനല്‍ ചര്‍ച്ചകളും പ്രഭാഷണങ്ങളും നടക്കും.

Also Read

കേരളത്തില്‍ വ്യവസായം വളരില്ലെന്ന പ്രചാരണത്തിന് മറുപടിയാണ് സംരംഭക മഹാസംഗമം- പിണറായി വിജയന്‍

കേരളത്തില്‍ വ്യവസായം വളരില്ലെന്ന പ്രചാരണത്തിന് മറുപടിയാണ് സംരംഭക മഹാസംഗമം- പിണറായി വിജയൻ

കൊച്ചിയില്‍ നടക്കുന്ന സംരംഭക മഹാസംഗമം ഇന്ന് രാവിലെ 11:30- ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.'ക്ലിനിക്ക്' സംഗമത്തിലെ മുഖ്യ ആകര്‍ഷണമാകും. സംരംഭങ്ങള്‍ക്ക് ജിഎസ്ടി, വ്യവസായ അനുമതി, നിക്ഷേപ ധനസഹായം തുടങ്ങിയവയാണ് ക്ലിനിക്കില്‍ ഉള്‍പ്പെടുത്തുക

കൊച്ചിയില്‍ നടക്കുന്ന സംരംഭക മഹാസംഗമം ഇന്ന് രാവിലെ 11:30- ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.'ക്ലിനിക്ക്' സംഗമത്തിലെ മുഖ്യ ആകര്‍ഷണമാകും. സംരംഭങ്ങള്‍ക്ക് ജിഎസ്ടി, വ്യവസായ അനുമതി...

രാജ്യത്ത് നികുതിവെട്ടിപ്പ് നടത്തുന്നവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് പാരിതോഷികം നൽകുന്ന പദ്ധതി

എംപ്ലോയീസ് പ്രോവിഡന്‍്റ് ഫണ്ടില്‍ ചേരുന്നതിനുള്ള ഉയര്‍ന്ന ശമ്ബളപരിധി കൂട്ടിയേക്കും. നിലവിലെ 15,000 രൂപയില്‍ നിന്ന് 21,000 രൂപയാക്കുന്നതിനെ പറ്റിയാണ് ഇപിഎഫ്‌ഒ ആലോചിക്കുന്നത്

ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍:  ചേര്‍ത്തല മണ്ഡലതല അവലോകനം 25ന്. ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.എസ്. ശിവകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും.

തൊഴിലാളിയുടെ അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്ത പിഎഫ് തുക ബാങ്കിൽ നിലവിലുള്ള ബാധ്യത തീർക്കുവാനായി ബാങ്കിന് തൊഴിലാളിയുടെ സമ്മതമില്ലാതെ ഉപയോഗിക്കുവാൻകഴിയുമോ?

50,000 മുതൽ പത്തുലക്ഷം രൂപ വരെയുള്ള 'എന്റെ ഗ്രാമം' സ്പെഷ്യൽ എംപ്ലോയ്മെൻ്റ് ജനറേഷൻ പ്രോഗ്രാം (SEGP) പദ്ധതിയിൽ 25 ശതമാനം മുതൽ 40 ശതമാനം വരെ സബ്സിഡി

Loading...