പി എഫ് ലേക്ക് 2.50 ലക്ഷം രൂപയില്‍ അധികം തുക അടക്കുന്നവരില്‍നിന്ന് നികുതി ഈടാക്കുന്നതിന് പ്രത്യേക ക്രമീകരണവുമായി ധനമന്ത്രാലയം
എംപ്ലോയീസ് പ്രോവിഡന്‍റ് ഫണ്ടിലേക്ക് പ്രതിവര്‍ഷം 2.50 ലക്ഷം രൂപയില്‍ അധികം തുക അടക്കുന്നവരില്‍നിന്ന് നികുതി ഈടാക്കുന്നതിന് പ്രത്യേക ക്രമീകരണവുമായി ധനമന്ത്രാലയം. ഈ വിഭാഗത്തില്‍ പെടുന്ന ജീവനക്കാരുടെ പി.എഫ് അക്കൗണ്ട് രണ്ടായി വിഭജിച്ചു കൊണ്ട് നികുതി കണക്കാക്കാന്‍ ആദായ നികുതി ചട്ടങ്ങള്‍ ഭേദഗതി ചെയ്ത് ധനമന്ത്രാലയം വിജ്ഞാപനം ഇറക്കി.
പി.എഫിലേക്ക് അടക്കുന്ന തുകയും പലിശയും നികുതി രഹിതമാണ്. എന്നാല്‍ രണ്ടര ലക്ഷത്തില്‍ കൂടുതലാണ് വിഹിതമെങ്കില്‍ അതിെന്റ പലിശക്ക് നികുതി ഈടാക്കുമെന്ന് കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. അതനുസരിച്ചാണ് 2021-22 സാമ്ബത്തിക വര്‍ഷം മുതല്‍ നികുതി ഈടാക്കാന്‍ പാകത്തില്‍ അക്കൗണ്ട് വിഭജിക്കുന്ന നടപടി കൊണ്ടുവന്നത്. പ്രതിമാസം ശരാശരി 21,000 രൂപയില്‍ താഴെ മാത്രം പി.എഫിലേക്ക് തൊഴിലാളി, തൊഴിലുടമ വിഹിതമായി അടക്കുന്ന ജീവനക്കാര്‍ക്ക് അക്കൗണ്ട് വിഭജനം ബാധകമല്ല.
എംപ്ലോയീസ് പ്രോവിഡന്‍റ് ഫണ്ട് ഓര്‍ഗനൈസേഷനും തൊഴിലുടമക്കും ഏറെ പ്രയാസം സൃഷ്ടിക്കുന്നതാണ് അക്കൗണ്ട് വിഭജന രീതി. രണ്ടര ലക്ഷം രൂപയില്‍ കൂടുതല്‍ വരുന്ന തുകയും പലിശയും രണ്ടാമത്തെ അക്കൗണ്ടിലേക്ക് മാറ്റി പലിശ നികുതി വിധേയമാക്കുകയാണ് ചെയ്യുന്നത്. നികുതി ഇ.പി.എഫ്.ഒ പിടിച്ച് സര്‍ക്കാറിലേക്ക് നല്‍കും. ഇത് ടി.ഡി.എസില്‍ കാണിക്കുകയാണോ, ഇ.പി.എഫ്.ഒ നികുതി ഈടാക്കിയ സര്‍ട്ടിഫിക്കറ്റ് ജീവനക്കാരന് നല്‍കുകയാണോ ചെയ്യുന്നതെന്ന് വിജ്ഞാപനം വ്യക്തമാക്കിയിട്ടില്ല.
2021 മാര്‍ച്ച് 31ന് പി.എഫ് അക്കൗണ്ടിലുള്ള വാര്‍ഷിക വിഹിതം രണ്ടര ലക്ഷം രൂപയില്‍ കൂടുതലാണെങ്കില്‍ അക്കൗണ്ട് വിഭജനം നടത്തും. തുടര്‍ന്ന് ഈ അക്കൗണ്ടിലേക്ക് വരുന്ന തുകക്കും പലിശക്കും ജീവനക്കാര്‍ നികുതി നല്‍കേണ്ടി വരും. രാജ്യത്ത് ആകെ 24.77 കോടി ഇ.പി.എഫ് അക്കൗണ്ടുകളുണ്ട്. 2020 മാര്‍ച്ച് 31 വരെ ഇതില്‍14.36 കോടി പേര്‍ക്ക് സവിശേഷ അക്കൗണ്ട് നമ്ബര്‍ (യു.എ.എന്‍) നല്‍കിയിട്ടുണ്ട്. 2019-20 സാമ്ബത്തിക വര്‍ഷത്തെ കണക്കു പ്രകാരം ഇതില്‍ അഞ്ചു കോടിയോളം പേര്‍ വിഹിതം അടച്ചു പോരുന്നുണ്ട്.