ഇന്നുമുതൽ ടിക് ടോക് ഇല്ല. APK ഡൗൺലോഡ് ചെയ്തത് ഉപയോഗിക്കാതിരിക്കാൻ ശ്രമിക്കുക

ഇന്നുമുതൽ ടിക് ടോക് ഇല്ല. APK ഡൗൺലോഡ് ചെയ്തത് ഉപയോഗിക്കാതിരിക്കാൻ ശ്രമിക്കുക

ഇന്നുമുതൽ ടിക് ടോക് ഇല്ല. ഇനി പലരും ഗൂഗിളിൽ കയറി APK ഡൌൺലോഡ് ചെയ്ത് ഉപയോഗിക്കാൻ തുടങ്ങും. ശ്രദ്ധിക്കുക, നിങ്ങളുടെ ഫോണിൽ ഏത് അപ്പിന്റെയും തേർഡ് പാർട്ടി APK ഡൌൺലോഡ് ചെയ്യുമ്പോൾ അത് നിങ്ങളെ കബളിപ്പിക്കാൻ വേണ്ടി ചിലർ ദുരുപയോഗം ചെയ്യുംമെന്ന് പ്രമുഖ ഡിജിറ്റൽ മീഡിയ കമ്പനിയായ ഡി 9 ഡിജിറ്റൽ മീഡിയയിലെ സി ഇ ഒ ബോബി കുര്യാക്കോസ് അഭിപ്രായപ്പെട്ടു

ആപ്പിന്റെ അകത്ത് മാറ്റം വരുത്തി മറ്റൊരു സെർവറിലേക്ക് നിങ്ങളുടെ ഫോട്ടോയും വിഡിയോയും കോപ്പി ചെയ്യാൻ നിങ്ങളായിട്ട് അവസരം ഉണ്ടാക്കാതിരിക്കുക. ഇൻസ്റ്റാൾ ചെയ്യുന്ന സമയത്ത് നിങ്ങൾ പെർമിഷൻ അനുവദിച്ചു കൊടുക്കുന്നത് കൊണ്ട് നിങ്ങളുടെ ഗാലറിയിലുള്ളതെല്ലാം നിഷ്പ്രയാസം മറ്റൊരാൾക്ക് എടുക്കാൻ സാധിക്കും. നാളെ നിങ്ങളുടെ വിലപ്പെട്ട പല രഹസ്യങ്ങളും നെറ്റിൽ പരസ്യമാവും. ചെറിയൊരു സന്തോഷത്തിന് വേണ്ടി ജീവിതം നശിപ്പിക്കാതിരിക്കുക. tik tok പോയാൽ നാളെ മറ്റൊന്ന് വരും.