ജൂലൈ 31ന് ശേഷം നടത്തുന്ന വിൽപ്പനക്ക് പ്രളയസെസ്സ് ഇല്ല

ജൂലൈ 31ന് ശേഷം നടത്തുന്ന വിൽപ്പനക്ക് പ്രളയസെസ്സ്  ഇല്ല

പ്രളയാനന്തര കേരളത്തിൻറെ പുനർ നിർമ്മാണത്തിനായി ചരക്ക് സേവന നികുതി കൊപ്പം ഏർപ്പെടുത്തിയിരുന്ന പ്രളയസെസ്സ്  2021 ജൂലൈ 31ന് അവസാനിക്കും

2019 ഓഗസ്റ്റ് ഒന്നു മുതലാണ് കേരളത്തിലെ പ്രളയാനന്തര പുനർനിർമ്മാണത്തിനായി ചരക്ക് സേവന നികുതി കൊപ്പം രണ്ടുവർഷത്തേക്ക് പ്രളയസെസ്സ്  ഏർപ്പെടുത്തിയത്.  അഞ്ച് ശതമാനത്തിൽ അധികമുള്ള ചരക്ക് സേവനങ്ങൾക്ക് ഒരു ശതമാനവും സ്വർണത്തിന് 0.25 ശതമാനവുമാണ് പ്രളയസെസ്സ്  ചുമത്തിയിരുന്നത്

ജൂലൈ 31ന് ശേഷം നടത്തുന്ന വിൽപ്പനക്ക് പ്രളയസെസ്സ്  ഉണ്ടാകാതിരിക്കാൻ വ്യാപാരികൾ തങ്ങളുടെ ബില്ലിംഗ് സോഫ്റ്റ്‌വെയറിൽ വേണ്ട മാറ്റങ്ങൾ വരുത്താൻ ശ്രദ്ധിക്കണമെന്ന് സംസ്ഥാന ചരക്ക് സേവന നികുതി കമ്മീഷണർ അഭ്യർത്ഥിച്ചു