അടുത്ത അഞ്ചുവര്‍ഷത്തേയ്ക്ക് ജുഡീഷ്യറിയുടെ പശ്ചാത്തലസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതി

അടുത്ത അഞ്ചുവര്‍ഷത്തേയ്ക്ക് ജുഡീഷ്യറിയുടെ പശ്ചാത്തലസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതി

അടുത്ത അഞ്ചുവര്‍ഷത്തേയ്ക്ക് ജുഡീഷ്യറിയുടെ പശ്ചാത്തലസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതി (സി.എസ്.എസ്) തുടരുന്നതിന് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. 2021 ഏപ്രില്‍ ഒന്നുമുതല്‍ 2026 മാര്‍ച്ച് 31 വരെയാണ് പദ്ധതിയുടെ കാലാവധി. മൊത്തം 9000 കോടി രൂപ ചെലവുവരുന്ന പദ്ധതിയില്‍ കേന്ദ്ര വിഹിതം 5357 കോടി രൂപയായിരിക്കും ഇതില്‍ നാഷണല്‍ മിഷന്‍ ഫോര്‍ ജസ്റ്റിസ് ഡെലിവറി ആന്റ് ലീഗല്‍ റിഫോംസ് വഴി ഒരു ദൗത്യരൂപത്തില്‍ നടപ്പാക്കുന്ന ഗ്രാമീണ ന്യാലയ പദ്ധതിക്കും അവയുടെ നടപ്പാക്കലിനും വേണ്ടിയുള്ള 50 കോടി രൂപയും ഉള്‍പ്പെടും.
നിരവധി കോടതികള്‍ ഇപ്പോഴും വാടകസ്ഥലങ്ങളിലും മതിയായ സ്ഥലമില്ലാതെയും, ചിലത് അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെ ജീര്‍ണ്ണിച്ച അവസ്ഥയിലുമാണ് പ്രവര്‍ത്തിക്കുന്നത്.

എല്ലാ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്കും താമസിക്കാനുള്ള സൗകര്യത്തിന്റെ അഭാവം അവരുടെ പ്രവര്‍ത്തനത്തെയും പ്രകടനത്തെയും പ്രതികൂലമായി ബാധിക്കുന്നുമുണ്ട്. എല്ലാവര്‍ക്കും എളുപ്പത്തില്‍ ലഭ്യമാകാനും സമയബന്ധിതമായി നീതി നല്‍കാനും അനുവദിക്കുന്ന വിധത്തില്‍ നീതിയുടെ ഭരണം സുഗമമാക്കുന്നതിന് സബ്ഓര്‍ഡിനേറ്റ് ജുഡീഷ്യറി (കീഴ്‌കോടതികള്‍ക്ക്) സുസജ്ജമായ ജുഡീഷ്യല്‍ പശ്ചാത്തലസൗകര്യം നല്‍കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള നിലവിലെ സര്‍ക്കാര്‍ സംവേദകക്ഷമമാണ്. കോടിതികളില്‍ കേസുകള്‍ കെട്ടികിടക്കുന്നതും മാറ്റിവയ്ക്കുന്നതും കുറയ്ക്കാന്‍ ആവശ്യത്തിനുള്ള ജുഡീഷ്യല്‍ പശ്ചാത്തലസൗകര്യം നിര്‍ണ്ണായകമാണ്.

ജില്ലാ, സബോര്‍ഡിനേറ്റ് കോടതികളിലെ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്കായി 38,000 കോടതി മുറികളും 4000 ഭവനയൂണിറ്റുകളും (രണ്ടും പുതിയതും നടന്നുകൊണ്ടിരിക്കുന്നതുമായ പദ്ധതികള്‍) 1450 ലോയര്‍ ഹാളുകളും 1,450 ശൗച്യാലയ സമുച്ചയങ്ങളും 3,800 ഡിജിറ്റല്‍ കമ്പ്യൂട്ടര്‍ മുറികളും നിര്‍മ്മിക്കുന്നതിന് ഈ നിര്‍ദ്ദേശം സഹായിക്കും. രാജ്യത്തെ ജുഡീഷ്യറിയുടെ പ്രവര്‍ത്തനവും പ്രകടനവും മെച്ചപ്പെടുത്തുന്നതിന് ഇത് സഹായിക്കും, കൂടാതെ ഒരു പുതിയ ഇന്ത്യയ്ക്ക് മികച്ച കോടതികള്‍ നിര്‍മ്മിക്കുന്നതിനുള്ള ഒരു പുതിയ പടിയാണിത്. ഇത് രാജ്യത്തിലെ ജുഡീഷ്യറിയുടെ പ്രവര്‍ത്തനവും പ്രകടനവും മെച്ചപ്പെടുത്തുകയും നവ ഇന്ത്യയ്ക്ക് വേണ്ടി മികച്ച കോടതികള്‍ ഉണ്ടാക്കുന്നതിനുള്ള പുതിയ കാല്‍വയ്പ്പുമായിരിക്കും.

 അഞ്ചുവര്‍ഷകാലത്തേയ്ക്ക് മൊത്തം വിഹിതമായി 50 കോടിരൂപ ആവര്‍ത്ത-അനാവര്‍ത്തന ഗ്രാന്റായി ലഭ്യമാക്കികൊണ്ട് ഗ്രാമന്യായാലയങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള തീരുമാനത്തിനും അംഗീകാരം നല്‍കി.

എന്നിരുന്നാലും, വിജ്ഞാപനം ചെയ്യപ്പെട്ട ഗ്രാമ ന്യായലയങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കുകയും, ന്യായാധികാരികളെ നിയമിക്കുകയും നീതിന്യായ വകുപ്പിന്റെ ഗ്രാമ ന്യായാലയ പോര്‍ട്ടലില്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തതിനുശേഷം മാത്രമേ സംസ്ഥാനങ്ങള്‍ക്ക് ഫണ്ട് ലഭ്യമാക്കൂ. ഗ്രാമങ്ങളിലെ പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്ക് വേഗത്തിലും താങ്ങാനാവുന്നതുമായ നീതി ലഭ്യമാക്കുകയെന്ന ലക്ഷ്യം ഗ്രാമ ന്യായാലയ പദ്ധതി വിജയകരമായി നേടിയിട്ടുണ്ടോ എന്ന് വിലയിരുത്തുന്നതിന് ഒരു വര്‍ഷത്തിന് ശേഷം അവലോകനം നടത്തും.

പദ്ധതിയുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍:

ജുഡീഷ്യറിയുടെ പശ്ചാത്തല സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള ഒരു കേന്ദ്രാവിഷ്‌കൃതപദ്ധതി (സി.എസ്.എസ്) 1993-94 മുതല്‍ പ്രവര്‍ത്തിച്ചുവരികയാണ്. കോടതികളിലെ തീര്‍പ്പുകല്‍പ്പിക്കലിനും കേസുകളുടെ കെട്ടികിടക്കലിനും ജുഡീഷ്യല്‍ പശ്ചാത്തലസൗകര്യത്തിന്റെ പര്യാപ്തത നിര്‍ണ്ണായകമാണ്.

സബോര്‍ഡിനേറ്റ് ജുഡീഷ്യറിയുടെ പശ്ചാത്തലസൗകര്യ വികസനത്തിന്റെ പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാന ഗവണ്‍മെന്റുകളില്‍ നിക്ഷിപ്തമാണെങ്കിലും, ഈ സി.എസ്.എസ് വഴി കേന്ദ്രഗവണ്‍മെന്റ് എല്ലാ സംസ്ഥാനങ്ങളിലും / കേന്ദ്രഭരണപ്രദേശങ്ങളിലും കോടതി കെട്ടിടങ്ങളും ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്കായി (ജെ.ഒ) റെസിഡന്‍ഷ്യല്‍ ക്വാര്‍ട്ടേഴ്‌സുകളും നിര്‍മ്മിക്കുന്നതിനുള്ള സംസ്ഥാന സര്‍ക്കാരുകളുടെ വിഭവങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ്. അഭിഭാഷക ഹാളുകള്‍, ശൗച്യാലയ സമുച്ചയങ്ങള്‍, ഡിജിറ്റല്‍ കമ്പ്യൂട്ടര്‍ മുറികള്‍ എന്നിവയുടെ നിര്‍മ്മാണം പോലുള്ള അധിക പ്രവര്‍ത്തനങ്ങളും നിലവിലെ നിര്‍ദ്ദേശം നല്‍കുന്നുണ്ട്. ഇത് ഡിജിറ്റല്‍ വിഭജനം കുറയ്ക്കുന്നതിനൊപ്പം അഭിഭാഷകരുടെയും വ്യവഹാരികളുടെയും സൗകര്യത്തിന് ആക്കവും കൂട്ടും.

പദ്ധതി ആരംഭിച്ചതിനുശേഷം 2014 വരെയുള്ള, 20 വര്‍ഷത്തിലധികമായി കേന്ദ്ര ഗവണ്‍മെന്റ് 3444 കോടി രൂപമാത്രമാണ് സംസ്ഥാന ഗവണ്‍മെന്റുകള്‍ക്കും / കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി കേന്ദ്ര ഗവണ്‍മെന്റ് നല്‍കിയിരുന്നത്. ഇതിനു വിരുദ്ധമായി, കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടയില്‍ ഇപ്പോഴത്തെ ഗവണ്‍മെന്റ് 5200 കോടി രൂപ അനുവദിച്ചു. ഇതുവരെ അനുവദിച്ചതിന്റെ 60% വരും ഇത്.
ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങള്‍ക്ക് വേഗത്തിലും എളുപ്പത്തിലും നീതി സമ്പ്രദായത്തില്‍ എത്തിപ്പെടുന്നതിനായി ഗ്രാമ നയാലയങ്ങള്‍ സ്ഥാപിക്കുന്നതിനായി 2009 ഒക്‌ടോബര്‍ 2നാണ് ഗ്രാമ ന്യായാലയാസ് ആക്ട് 2008 ന് രൂപം നല്‍കിയത്. ഈ കോടതികള്‍ രൂപീകരിക്കുന്നതിന് വേണ്ടിയുള്ള പ്രാഥമിക ഫണ്ടായി ആവര്‍ത്തനചെലവില്ലാത്ത രൂപത്തില്‍ ഓരോ ഗ്രാമ ന്യായാലയങ്ങള്‍ക്കും 18 കോടി രൂപ വീതം പരിധി നിശ്ചയിച്ചുകൊണ്ട് ഒറ്റത്തവണ നടപടിയായി സഹായവും നല്‍കുന്നതിനായി അതോടൊപ്പം ഒരുകേന്ദ്രാവിഷ്‌കൃത പദ്ധതിക്കും രൂപം നല്‍കി.

അതോടൊപ്പം അവരുടെ പ്രവര്‍ത്തനത്തിന്റെ ആദ്യ മൂന്ന് വര്‍ഷങ്ങളില്‍ ഒരു കോടതിക്ക് പ്രതിവര്‍ഷം 3.2 ലക്ഷം രൂപ പരിധി നിശ്ചയിച്ചുകൊണ്ട് ആവര്‍ത്തനചെലവിന്റെ 50% വഹിക്കാനും കേന്ദ്ര ഗവണ്‍മെന്റ് തീരുമാനിച്ചു. 13 സംസ്ഥാനങ്ങള്‍ 455 ഗ്രാമ ന്യായാലയങ്ങള്‍ വിജ്ഞാപനം ചെയ്തുകൊണ്ട് ഈ പദ്ധതി നടപ്പാക്കിയിട്ടുണ്ട്, അതില്‍ 226 എണ്ണം പ്രവര്‍ത്തിക്കുന്നുമുണ്ട്. ഈ കേന്ദ്രാവിഷ്‌കൃത പദ്ധതി നടപ്പാക്കിയശേഷം ഇതുവരെ 81.53 കോടി രൂപ അനുവദിക്കുകയും ചെയ്തു.

2021 മുതല്‍ 2026 വരെ പദ്ധതി നടപ്പാക്കും

മൊത്തം 9000 കോടി രൂപ ചെലവില്‍ 2021 ഏപ്രില്‍ 1.മുതല്‍ 2026 മാര്‍ച്ച് 31 വരെ അഞ്ചുവര്‍ഷത്തേക്ക് ഇനിപ്പറയുന്ന പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കുന്നത്, അതില്‍ ഗ്രാമ ന്യായാലയ പദ്ധതിക്ക് അനുവദിച്ച 50 കോടി ഉള്‍പ്പെടെ അംഗീകരിച്ച കേന്ദ്ര വിഹിതം 5357 കോടി രൂപ യാണ്.

1). എല്ലാ ജില്ലകളിലേയും ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്കായി (ജെ.ഒ) 3800 കോടതി ഹാളുകളും 4000 റെസിഡന്‍ഷ്യല്‍ യൂണിറ്റുകളും എല്ലാ ജില്ലകളിലും സബോര്‍ഡിനേറ്റ് കോടതികളും നിര്‍മ്മിക്കും 4500 കോടി രൂപ ചെലവാകും.

2). 700 കോടി രൂപ ചെലവില്‍ എല്ലാ ജില്ലാ, സബോര്‍ഡിനേറ്റ് കോടതികളിലും 1450 അഭിഭാഷക ഹാളുകളുടെ നിര്‍മ്മാണം.

3). 47 കോടി രൂപ ചെലവഴിച്ച് എല്ലാ ജില്ലാ, സബോര്‍ഡിനേറ്റ് കോടതികളിലും 1450 ശൗച്യാലയ സമുച്ചയ നിര്‍മ്മാണം.

4). 60 കോടി രൂപ ചെലവില്‍ ജില്ലാ, സബോര്‍ഡിനേറ്റ് കോടതികളില്‍ 3800 ഡിജിറ്റല്‍ കമ്പ്യൂട്ടര്‍ മുറികളുടെ നിര്‍മ്മാണം.

5) സംസ്ഥാനങ്ങള്‍ നടപ്പാക്കുന്ന ഗ്രാമ ന്യായാലയങ്ങളുടെ പ്രവര്‍ത്തനത്തിന് 50 കോടി രൂപ ചെലവ്.

പദ്ധതിയുടെ നിരീക്ഷണം

1.     പുരോഗതി, നിര്‍മ്മാണത്തിലിരിക്കുന്ന കോടതി ഹാളുകളുടെയും റസിഡന്‍ഷ്യല്‍ യൂണിറ്റുകളുടെ പൂര്‍ത്തീകണം, അതോടൊപ്പം മെച്ചപ്പെട്ട ആസ്തി കൈകാര്യം ചെയ്യല്‍ എന്നിവ സംബന്ധിച്ച വിവര ശേഖരണം സാദ്ധ്യമാക്കുന്ന ഒരു ഓണ്‍ലൈന്‍ നിരീക്ഷണ സംവിധാനം നീതിന്യായ വകുപ്പ് രൂപീകരിച്ചിട്ടുണ്ട്.

2.     ഇസ്‌റോയുടെ സാങ്കേതിക സഹായത്തോടെ നീതിന്യായ വകുപ്പ് ഒരു ഓണ്‍ലൈന്‍ നിരീക്ഷണ സംവിധാനം വികസിപ്പിച്ചെടുത്തിട്ടുണ്ട്. നവീകരിച്ച നയാ വികാസ് -22. വെബ് പോര്‍ട്ടലും മൊബൈല്‍ ആപ്ലിക്കേഷനും ഉപയോഗിച്ച് ജിയോടാഗിംഗ് വഴി പൂര്‍ത്തിയായതും നടന്നുകൊണ്ടിരിക്കുന്നതുമായ ജുഡീഷ്യല്‍ പശ്ചാത്തല സൗകര്യ വികസനത്തിനുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ഭൗതീകവും സാമ്പത്തികവുമായ പുരോഗതികള്‍ നിരീക്ഷിക്കും. പദ്ധതികള്‍ നടപ്പാക്കുന്നതിന്റെ സ്ഥിതി അവലോകനം ചെയ്യുന്നതിനായി എല്ലാ സംസ്ഥാനങ്ങളുടെയും / കേന്ദ്രഭരണപ്രദേശങ്ങളുടെയും ഹൈക്കോടതികളുടെയും പ്രതിനിധികളുമായി ത്രൈമാസ അവലോകന യോഗങ്ങള്‍ നടത്തും.

3.     വേഗത്തിലും മികച്ച നിര്‍മ്മാണത്തിനും പ്രാപ്തമാക്കുന്നതിനായി നീരീക്ഷണസമിതിയുടെ പതിവ് സംസ്ഥാനതല യോഗങ്ങള്‍ ചീഫ് സെക്രട്ടറിമാര്‍, പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ എന്നിവരുമായി സംസ്ഥാനങ്ങളിലെ വിവിധ ഹൈക്കോടതികള്‍ നടത്തും.

4.     നടപ്പിലാക്കുന്ന സംസ്ഥാനങ്ങളിലെ ഗ്രാമ ന്യായാലയത്തിന്റെ പ്രവര്‍ത്തനത്തിന്റെ ഓണ്‍ലൈന്‍ നിരീക്ഷണത്തിന് ഗ്രാമ ന്യായാലയ പോര്‍ട്ടല്‍ സഹായിക്കുന്നു.

പദ്ധതികൊണ്ടുള്ള ഗുണങ്ങള്‍

രാജ്യത്തുടനീളമുള്ള ജില്ലാ, സബോര്‍ഡിനേറ്റ് കോടതികളിലെ ജഡ്ജിമാര്‍ / ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്ക് നല്ല സജ്ജീകരണമുള്ള കോടതി മുറികളുടെയും റെസിഡന്‍ഷ്യല്‍ താമസസൗകര്യങ്ങളുടെയും ലഭ്യത ഈ കേന്ദ്രാവിഷ്‌കൃത പദ്ധതി വര്‍ദ്ധിപ്പിക്കും. ജുഡീഷ്യറിയ്ക്കും അഭിഭാഷകര്‍ക്കും ഗുണകരമാകുന്ന സാഹചര്യവും സാധാരണക്കാരുടെ ജീവിതം സുഗമമാക്കുന്നതിനും കോടതികളില്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ നല്‍കുന്നതിലൂടെ സാദ്ധ്യമാകും. ഡിജിറ്റല്‍ കമ്പ്യൂട്ടര്‍ റൂമുകള്‍ സജ്ജീകരിക്കുന്നത് ഡിജിറ്റല്‍ കഴിവുകള്‍ മെച്ചപ്പെടുത്തുകയും ഇന്ത്യയുടെ ഡിജിറ്റല്‍ ഇന്ത്യ ദര്‍ശനത്തിന്റെ ഭാഗമായുള്ള ഡിജിറ്റൈസേഷന്‍ മുന്‍കൈകള്‍ക്ക് പ്രചോദനം നല്‍കുകയും ചെയ്യും. ജുഡീഷ്യറിയുടെ മൊത്തത്തിലുള്ള പ്രവര്‍ത്തനവും പ്രകടനവും മെച്ചപ്പെടുത്തുന്നതിന് ഇത് സഹായിക്കും. ഗ്രാമ ന്യയാലയങ്ങള്‍ക്ക് തുടര്‍ച്ചയായി നല്‍കുന്ന സഹായം സാധാരണക്കാര്‍ക്ക് അവന്റെ പടിവാതില്‍ക്കല്‍ വേഗത്തിലും ഗണ്യമായതും താങ്ങാനാവുന്നതുമായ നീതി ലഭ്യമാക്കുന്നതിനും പ്രചോദനം നല്‍കും.

Also Read

കേരളത്തില്‍ വ്യവസായം വളരില്ലെന്ന പ്രചാരണത്തിന് മറുപടിയാണ് സംരംഭക മഹാസംഗമം- പിണറായി വിജയന്‍

കേരളത്തില്‍ വ്യവസായം വളരില്ലെന്ന പ്രചാരണത്തിന് മറുപടിയാണ് സംരംഭക മഹാസംഗമം- പിണറായി വിജയന്‍

കേരളത്തില്‍ വ്യവസായം വളരില്ലെന്ന പ്രചാരണത്തിന് മറുപടിയാണ് സംരംഭക മഹാസംഗമം- പിണറായി വിജയൻ

കൊച്ചിയില്‍ നടക്കുന്ന സംരംഭക മഹാസംഗമം ഇന്ന് രാവിലെ 11:30- ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.'ക്ലിനിക്ക്' സംഗമത്തിലെ മുഖ്യ ആകര്‍ഷണമാകും. സംരംഭങ്ങള്‍ക്ക് ജിഎസ്ടി, വ്യവസായ അനുമതി, നിക്ഷേപ ധനസഹായം തുടങ്ങിയവയാണ് ക്ലിനിക്കില്‍ ഉള്‍പ്പെടുത്തുക

കൊച്ചിയില്‍ നടക്കുന്ന സംരംഭക മഹാസംഗമം ഇന്ന് രാവിലെ 11:30- ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.'ക്ലിനിക്ക്' സംഗമത്തിലെ മുഖ്യ ആകര്‍ഷണമാകും. സംരംഭങ്ങള്‍ക്ക് ജിഎസ്ടി, വ്യവസായ അനുമതി...

രാജ്യത്ത് നികുതിവെട്ടിപ്പ് നടത്തുന്നവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് പാരിതോഷികം നൽകുന്ന പദ്ധതി

രാജ്യത്ത് നികുതിവെട്ടിപ്പ് നടത്തുന്നവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് പാരിതോഷികം നൽകുന്ന പദ്ധതി

രാജ്യത്ത് നികുതിവെട്ടിപ്പ് നടത്തുന്നവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് പാരിതോഷികം നൽകുന്ന പദ്ധതി

എംപ്ലോയീസ് പ്രോവിഡന്‍്റ് ഫണ്ടില്‍ ചേരുന്നതിനുള്ള ഉയര്‍ന്ന ശമ്ബളപരിധി കൂട്ടിയേക്കും. നിലവിലെ 15,000 രൂപയില്‍ നിന്ന് 21,000 രൂപയാക്കുന്നതിനെ പറ്റിയാണ് ഇപിഎഫ്‌ഒ ആലോചിക്കുന്നത്

ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍:  ചേര്‍ത്തല മണ്ഡലതല അവലോകനം 25ന്. ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.എസ്. ശിവകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും.

തൊഴിലാളിയുടെ അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്ത പിഎഫ് തുക ബാങ്കിൽ നിലവിലുള്ള ബാധ്യത തീർക്കുവാനായി ബാങ്കിന് തൊഴിലാളിയുടെ സമ്മതമില്ലാതെ ഉപയോഗിക്കുവാൻകഴിയുമോ?

50,000 മുതൽ പത്തുലക്ഷം രൂപ വരെയുള്ള 'എന്റെ ഗ്രാമം' സ്പെഷ്യൽ എംപ്ലോയ്മെൻ്റ് ജനറേഷൻ പ്രോഗ്രാം (SEGP) പദ്ധതിയിൽ 25 ശതമാനം മുതൽ 40 ശതമാനം വരെ സബ്സിഡി

Loading...