10,361.75 കോടിയുടെ വായ്പകള്‍ക്ക് പൊതുമേഖലാ ബാങ്കുകള്‍ അനുമതി നല്‍കി

10,361.75 കോടിയുടെ വായ്പകള്‍ക്ക് പൊതുമേഖലാ ബാങ്കുകള്‍ അനുമതി നല്‍കി

എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരണ്ടി സ്കീം (ഇ.സി.എല്‍.ജി.എസ്) പ്രകാരം 10,361.75 കോടിയുടെ വായ്പകള്‍ക്ക് പൊതുമേഖലാ ബാങ്കുകള്‍ അനുമതി നല്‍കിയതായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ഇതില്‍ 3982.78 കോടി രൂപ വിതരണം ചെയ്തതായും ധനമന്ത്രി ട്വീറ്റിലൂടെ അറിയിച്ചു. കോവിഡ് 19 കാലത്തെ അതിജീവിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്ബത്തിക പാക്കേജിലെ പദ്ധതിയാണ് എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരണ്ടി സ്കീം (ഇ.സി.എല്‍.ജി.എസ്).