GST നിയമം, ഇത്രയും സങ്കീർണമായ ഈ നിയമം കൈകാര്യം ചെയ്യുക മനുഷ്യ പ്രാപ്തമല്ല, ഇത് പൊളിച്ചെഴുതാതെ നിവൃത്തിയില്ല : അനിരുദ്ധൻ

GST നിയമം, ഇത്രയും സങ്കീർണമായ ഈ നിയമം കൈകാര്യം ചെയ്യുക മനുഷ്യ പ്രാപ്തമല്ല, ഇത് പൊളിച്ചെഴുതാതെ നിവൃത്തിയില്ല : അനിരുദ്ധൻ

Anirudhan V.

GST Consultant and Practitioner

Ph. 9447073679

2017 ജൂലൈ 1 നു GST നിയമം നടപ്പിലാക്കിയപ്പോൾ ആയതിന്റെ പ്രയോഗികമായ  നടത്തിപ്പിനെ കുറിച്ചോ പ്രസ്തുത നിയമം അനുഭവസ്ഥരെ  എങ്ങിനെ ബാധിക്കും    എന്നതിനെ കുറിച്ചോ  ആയതിന്റെ നടത്തിപ്പുകാർക്ക്    വ്യക്തമായ ഒരു ധാരണ  ഉണ്ടായിരുന്നില്ല എന്നാണ് പിന്നീടുള്ള അനുഭവങ്ങളിൽ നിന്നും മനസ്സിലായത്. ഭാരതത്തിൽ അന്നുണ്ടായിരുന്ന ഏതാണ്ട് 12 നിയമങ്ങൾ കൂട്ടിച്ചേർത്തു ONE NATION ONE TAX എന്ന് പ്രഘോഷിച്ചു 30.06.2017 അർദ്ധരാത്രിയിൽ പാർലിമെന്റ് ചേർന്ന് നിയമം നടപ്പിലാക്കപ്പെട്ടു.. GST എന്ന തത്വ സംഹിത 1957 ഫ്രാൻസിൽ   ആദ്യമായി നടപ്പിലാക്കുകയും ശേഷം  ഇന്ന് ലോകത്തു ഏതാണ്ട് 140  രാജ്യങ്ങളിലും നടപ്പിലായിട്ടുള്ളതുമാണ്. 

ഫ്രാൻസ്,  ലോകത്തിൽ വച്ച് ഏറ്റവും ചെറിയ ഭരണഘടനാ പുസ്തകം ഉള്ള രാജ്യമാണ്. എന്ന്  കൂടി നാം ഓർക്കേണ്ടതുണ്ട്. അതായതു സങ്കീർണത ഏറ്റവും കുറച്ചു നിയമം നടപ്പിലാക്കുന്ന രാജ്യം എന്ന് വിവക്ഷ

നമ്മുടെ രാജ്യത്തു GOODS AND SERVICES TAX  നിയമം ആയതു നടപ്പിലാക്കുമ്പോൾ ലോകത്തൊരിടത്തും ഇല്ലാത്ത വിധമുള്ള നികുതി നിരക്കുകളും അതുപോലുള്ള നികുതി ഘടനയും സങ്കീര്ണതയും ഒത്തൊരുമിച്ചു അതിസങ്കീർണമാക്കി നടപ്പിലാക്കിയ നിയമം.

GST യെ കുറിച്ച്  ലോകം മുഴുവൻ പരിശോധിച്ചാൽ ഇരട്ട നികുതി ഘടന നില നില്കുന്നത് ബ്രസിൽ, കാനഡ എന്നീ ചില രാജ്യങ്ങളിൽ മാത്രo എന്നാണ് കാണുന്നത്. ഇവിടെ നടപ്പിലാക്കിയത് കനേഡിയൻ GST രീതിയാണ്.  GST നിയമം നിർമിക്കുന്നതിനും  നടപ്പിൽ വരുത്തേണ്ട രീതിയെ കുറിച്ച് പഠിക്കുന്നതിനും വേണ്ടി   ആയതിനായി രൂപീകരിച്ച ടാസ്ക് ഫോഴ്സ്  ധാരാളം പ്രാവശ്യം കാനഡ   സന്ദർശിക്കുകയുണ്ടായി. അങ്ങിനെ ഭാരതത്തിൽ IGST ,CGST , SGST , UTGST , COMPENSATION CESS എന്നിങ്ങനെ അഞ്ചു നിയമങ്ങളോടും അത്രയും തന്നെ റൂളുകളോടും കൂടി  നിയമം അവതരിപ്പിച്ചു. TAX RATE കൾ ആണെങ്കിൽ  5%, 12%,18%, 28% എന്നിങ്ങനെ നാലു നിരക്കുകളാണ് നിശ്ചയിച്ചിരുന്നതെങ്കിലും  നടപ്പിൽ വരുത്തിയപ്പോൾ  0%, 0.1%, 0.25%, 3%,5%,6%,12%,18%, 28%  എന്നീ നികുതി നിരക്കുകൾ കൂടാതെ പല സാധനത്തിനും പല നിരക്കിലുള്ള സെസ്സുകൾ, ആയതു 98 ചാപ്റ്റർ കളിലായിക്കിടക്കുന്ന HSN കോഡ്, പിന്നെയൊരു ഖണ്ഡിക SERVICE ACCOUNTING കോഡ് എന്നിവയോടു ബന്ധിപ്പിച്ചു അതി സങ്കീര്ണമാക്കുകയും ഉണ്ടായിശേഷം  നമ്മുടെ പ്രത്യേകതയായി  ഒരു കാര്യവും നേരിട്ട് നടപ്പിലാക്കാതെ എല്ലാറ്റിനും ഓരോ ഒഴിവുകളും (RELAXATIONS) ഓരോ നിയമങ്ങളും മറ്റു പല നിയമങ്ങോട് ബന്ധിപ്പിക്കലും അതിനോടൊപ്പം RULE വഴി അത് നടപ്പിലാക്കുന്നതിന് പ്രത്യേകം പ്രത്യേകം  പല പല നിബന്ധനകൾ വച്ചും എണ്ണിയാലൊടുങ്ങാത്ത FORM കൾ  അവതരിപ്പിച്ചും അതി സങ്കീർണമായ സങ്കീർണതകൾ ആയതിൽ  ഉൾപ്പെടുത്തി നടപ്പിൽ വരുത്തി ഒരു വിഭാഗം നിയമ നിർമാതാക്കൾ  ആനന്ദത്തിൽ ആറാടി.

ഇങ്ങനെയൊക്കെ സംഭവിക്കാൻ കാരണം ഒരു സാധാരണക്കാരന്റെ ദൃഷ്ടിയിൽ  നിയമ നിർമാതാക്കൾ  അത്യുന്നത വിദ്യാഭ്യാസമുള്ള വ്യക്തികൾ മാത്രം ചേരുന്നു ഒരു സഞ്ചയമാകുകയും ആയതു നടപ്പിലാക്കുമ്പോൾ കൈകാര്യം ചെയ്യേണ്ടത് സാധാരണ ജനങ്ങൾ ആന്നെന്നുള്ള ആലോചന   ഇല്ലാതെ അവതരിപ്പിച്ചതിനാലുമാണ്എന്നാൽ നിയമം നടപ്പിലാക്കി തുടങ്ങിയപ്പോൾ ആയതു പ്രസ്തുത നിയമമായ ഒരു നാണയത്തിന്റെ മറുവശമായ സാധാരണ കച്ചവടക്കാർക്/ പ്രാക്റ്റീഷണര്മാര്ക് അത് കൈകാര്യം ചെയ്യാൻ പറ്റുന്നില്ല എന്ന് മനസ്സിലാകുകയും അപ്പോൾ അധികാരികൾക്ക് അതിന്റെ കർക്കശ്യ സ്വഭാവം ബോധ്യപെടുകയുമുണ്ടായി. എന്നാൽ സമയത്തു നിയമം ലഘൂകരിക്കാനോ പിന്നോട്ട് പോകാനോ സർക്കാരിന് സാധിക്കാത്ത സാഹചര്യം സൃഷ്ടിക്കപ്പെട്ടു. അപ്പോൾ ആയതിനു വേണ്ടി നിശ്ചയിച്ച അതി സങ്കീർണമായ പല ഫോം കളും അധികാരികൾക്ക് പിൻവലിക്കേണ്ടി വരികയും ആയതു GST നടപ്പിലാക്കി നാലു കൊല്ലം കഴിഞ്ഞിട്ടും നാളിതുവരെ  ഉപയോഗത്തിൽ കൊണ്ടുവരാൻ സാധിക്കാത്ത അവസ്ഥ സംജാതമാവുകയുമുണ്ടായി.   

ഈ നിയമം നടപ്പാക്കലിന്റെ തുടക്കത്തിൽ അതിന്റെ ഗൗരവവും സങ്കീര്ണതയും  മനസ്സിലാക്കാതെ കോളേജ് കുട്ടികൾക്ക് പോലും ഇത് കൈകാര്യം ചെയ്യാം എന്ന് ഉൽഘോഷിച്ചു സാധാരണക്കാരെ നിയമം ലഖുവായി  കാണാൻ പ്രേരിപ്പിക്കുകയും ചെയ്തു.   എന്നാൽ കാലഘട്ടത്തിലെല്ലാം നിയമത്തിന്റെ കൂട്ടിച്ചേർക്കലുകൾക്കു൦ വ്യത്യാസപ്പെടുത്തലുകൾക്കും ഒരു കുറവും ഉണ്ടായില്ല . ആയതു E-WAY BILL , E-INVOICE, QRMP, IFF എന്നീ പല ഓമന പേരുകളിലും അനുസ്യൂതം തുടരുകയും ചെയ്യുന്നു.

വളരെ സങ്കീർണമായ റിട്ടേൺ ഫോമുകൾ ഉൾപ്പെടുത്തിയാണ് നിയമം  നടപ്പിൽ വരുത്തിയിരിക്കുന്നത് എന്ന് ബന്ധപ്പെട്ട എല്ലാ അധികാരികൾക്കും അറിയാമെങ്കിലും ഫയൽ ചെയ്ത റിട്ടേൺസിൽ മനുഷ്യ സഹജമായ എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ ആയതു ഒരു പ്രാവശ്യമെങ്കിലും ഒന്ന് റിവൈസ് ചെയ്തു കറക്ഷൻ വരുത്തുന്നതിനുള്ള സാധുവായ അവസരം പോലും നിഷ്കരുണം നിഷേധിച്ചിരിക്കുകയാണ്. GSTR 1 എന്ന റിട്ടേൺ ഒരു പ്രാവശ്യം അമെൻറ് ചെയ്യാൻ (NOT FOR REVISIONഅവസരമുണ്ടെങ്കിലും അങ്ങിനെ അമെൻറ് ചെയ്താൽ അത് യഥാവിധി എൻട്രി വരാത്തതിനാൽ ആയതിനും നോട്ടീസ് കിട്ടുകയും ചെയ്തു വരുന്നു.

നിയമത്തിന്റെ പ്രധാന നിയമം ആയ CGST നിയമത്തിനു മാത്രം  21 ചാപ്റ്ററുകളും, 3 ഷെഡ്യൂൾകളും ആയതു പോലെ അത്രയും തന്നെ  IGST / സംസ്ഥാന / യൂണിയൻ ടെറിട്ടറി  / COMPENSATION സെസ്  നിയമങ്ങളും ആയതിന്റെ നടത്തിപ്പ് രീതികളായ റൂൾസും ഉള്പെടുത്തിയിരിക്കുകയും ചെയ്യുന്നു.

നിയമം നടപ്പായത്തിനു ശേഷം  നാളിതുവരെയുള്ള കണക്കെടുക്കുമ്പോൾ IGST / CGST നിയമത്തിനോട് അനുബന്ധിച്ചു  മാത്രം  ഏതാണ്ട് 355 നോട്ടിഫിക്കേഷനുകളും അതിൽ 54 RULE AMENDMENT കളും ഉണ്ടായി എന്ന് കേൾക്കുമ്പോൾ തന്നെ ആയതിന്റെ സങ്കീർണത മനസ്സിലാക്കാമല്ലോ. ഇതൊക്കെ കൂടാതെ എണ്ണിയാലൊടുങ്ങാത്ത പ്രസ് റിലീസുകൾ, അഡ്വൈസറി കൾ, ഗൈഡൻസ് നോട്ടുകൾ, സർക്കുലർകൾ വേറെ.

ഇതിനൊക്കെ ഉപരി  ഓരോ സംസ്ഥാനത്തിനും പ്രത്യേകം  പ്രത്യേകമുള്ള അഡ്വാൻസ് റൂളിംഗ് അതോറിറ്റികൾ , APPELLATE  അഡ്വാൻസ് റൂളിംഗ് അതോറിറ്റി കൾ, ആന്റി പ്രോഫിറ്ററിങ് സെൽ, അപ്പീൽ ഫോറങ്ങൾ, ട്രിബുണലുകൾ ഹൈ കോടതികൾ, സുപ്രീം  കോടതി എന്നിവിടങ്ങളിൽ നിന്നുള്ള ഉത്തരവുകൾസ്റ്റേറ്റ് സർക്കാരുകളുടെ ഉത്തരുവുകൾ വേയ്  ബില് നിയമങ്ങൾ, ഇൻവോയ്സ്നിയമങ്ങൾ  ഇതെല്ലം കൂടിയുള്ള കൈകാര്യം ചെയ്യലുകൾ എല്ലാം അനന്തവും അവര്ണനീയവും ആണെന്ന് പ്രത്യേകം സൂചിപ്പിക്കേണ്ടതില്ലല്ലോ.

നികുതി  പിരിവു അധീകരിക്കാനുള്ള തത്രപ്പാടിന് മാത്രം ഊന്നൽ കൊടുത്തുകൊണ്ടുള്ള  നിയമം  നടപ്പിലാക്കൽ മൂലം ഘടനയിൽ ശ്രദ്ധക്കുറവ് ഉണ്ടായതിനാൽ പല കോടതികളും പല നിയമങ്ങളും  ഭരണഘടനാ വിരുദ്ധമായി  പ്രഖ്യാപിക്കുകയും REPEAL ചെയ്ത CST  നിയമത്തിന് കീഴിൽ ഇപ്പോഴും സി ഫോം കൊടുക്കണം എന്നുവരെ ബഹുമാനപെട്ട സുപ്രീം കോടതിയെ കൊണ്ട് ഉത്തരവാക്കുന്ന  സ്ഥിതി വരെ സംജാതമാവുകയും ചെയ്തു.

ലേഖകന്റെ സംശയം ഇത്രയും സങ്കീർണമായ നിയമം ഇത്ര അധികം നോട്ടിഫിക്കേഷൻ, കൂട്ടിച്ചേർക്കലുകൾ എന്നിവ കൈകാര്യം ചെയ്തു  മനുഷ്യ ശക്തിക്കോ റോബോട്ടിനു പോലുമോ മുന്നോട്ടു പോകാൻ കഴിയുമോ എന്നാണ്. ആയതിനാൽ ഇതിനൊരു പരിഹാരം വേണം, ആയതു പൂർണമായ പൊളിച്ചെഴുത്താകണം, മനുഷ്യ ശക്തിക്കു കൈകാര്യം ചെയ്യാൻ പറ്റുന്ന രീതിയിലുമാകണം. ആയതിനു പ്രത്യേക കമ്മിറ്റി രൂപീകരിക്കയ്ക്കയും പ്രസ്തുത  കമ്മിറ്റിയിൽ സാധാരണ കച്ചവടക്കാരുടെയും കണക്കെഴുത്തുമാരുടെയും പ്രതിനിധികൾ  ഉൾപ്പെടുകയും വേണം.

ഭാരതത്തിൽ GST എന്ന നിയമം ഒരു ബാലികേറാമല ആകാതെ ONE NATION ONE TAX എന്ന ഉൽഘോഷണം പോലെ തന്നെ ആയതു ഒറ്റ നിയമ സംഹിതയിൽ എങ്ങിനെ കൊണ്ടുവരാം എന്ന് ആത്മാർഥതയോടെ ആലോചിച്ചു നടപ്പിൽ വരുത്തുകയും  സങ്കീർണത ഒഴിവാക്കി സുഗമമായി കൈകാര്യം ചെയ്യാൻ പറ്റുന്ന വിധമാക്കുകയും വേണം. അത്തരമൊരു പൊളിച്ചെഴുത്തിൽ കൂടി മാത്രമേ നിയമം സാധാരണക്കാരനു പ്രാപ്യമാവുകയുള്ളു എന്ന് അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിക്കൊള്ളട്ടെ.

Anirudhan V. GST Consultant and Practitioner.

(ലേഖകൻ Insstitute of Cost Accountants and Management Associaton of Inida  യുടെ Certificate Course, Advanced Certificate Course എന്നിവയുടെ സമ്പാദകൻ കൂടിയാണ്.)

Also Read

കേരളത്തില്‍ വ്യവസായം വളരില്ലെന്ന പ്രചാരണത്തിന് മറുപടിയാണ് സംരംഭക മഹാസംഗമം- പിണറായി വിജയന്‍

കേരളത്തില്‍ വ്യവസായം വളരില്ലെന്ന പ്രചാരണത്തിന് മറുപടിയാണ് സംരംഭക മഹാസംഗമം- പിണറായി വിജയന്‍

കേരളത്തില്‍ വ്യവസായം വളരില്ലെന്ന പ്രചാരണത്തിന് മറുപടിയാണ് സംരംഭക മഹാസംഗമം- പിണറായി വിജയൻ

കൊച്ചിയില്‍ നടക്കുന്ന സംരംഭക മഹാസംഗമം ഇന്ന് രാവിലെ 11:30- ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.'ക്ലിനിക്ക്' സംഗമത്തിലെ മുഖ്യ ആകര്‍ഷണമാകും. സംരംഭങ്ങള്‍ക്ക് ജിഎസ്ടി, വ്യവസായ അനുമതി, നിക്ഷേപ ധനസഹായം തുടങ്ങിയവയാണ് ക്ലിനിക്കില്‍ ഉള്‍പ്പെടുത്തുക

കൊച്ചിയില്‍ നടക്കുന്ന സംരംഭക മഹാസംഗമം ഇന്ന് രാവിലെ 11:30- ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.'ക്ലിനിക്ക്' സംഗമത്തിലെ മുഖ്യ ആകര്‍ഷണമാകും. സംരംഭങ്ങള്‍ക്ക് ജിഎസ്ടി, വ്യവസായ അനുമതി...

രാജ്യത്ത് നികുതിവെട്ടിപ്പ് നടത്തുന്നവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് പാരിതോഷികം നൽകുന്ന പദ്ധതി

രാജ്യത്ത് നികുതിവെട്ടിപ്പ് നടത്തുന്നവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് പാരിതോഷികം നൽകുന്ന പദ്ധതി

രാജ്യത്ത് നികുതിവെട്ടിപ്പ് നടത്തുന്നവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് പാരിതോഷികം നൽകുന്ന പദ്ധതി

എംപ്ലോയീസ് പ്രോവിഡന്‍്റ് ഫണ്ടില്‍ ചേരുന്നതിനുള്ള ഉയര്‍ന്ന ശമ്ബളപരിധി കൂട്ടിയേക്കും. നിലവിലെ 15,000 രൂപയില്‍ നിന്ന് 21,000 രൂപയാക്കുന്നതിനെ പറ്റിയാണ് ഇപിഎഫ്‌ഒ ആലോചിക്കുന്നത്

ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍:  ചേര്‍ത്തല മണ്ഡലതല അവലോകനം 25ന്. ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.എസ്. ശിവകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും.

തൊഴിലാളിയുടെ അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്ത പിഎഫ് തുക ബാങ്കിൽ നിലവിലുള്ള ബാധ്യത തീർക്കുവാനായി ബാങ്കിന് തൊഴിലാളിയുടെ സമ്മതമില്ലാതെ ഉപയോഗിക്കുവാൻകഴിയുമോ?

50,000 മുതൽ പത്തുലക്ഷം രൂപ വരെയുള്ള 'എന്റെ ഗ്രാമം' സ്പെഷ്യൽ എംപ്ലോയ്മെൻ്റ് ജനറേഷൻ പ്രോഗ്രാം (SEGP) പദ്ധതിയിൽ 25 ശതമാനം മുതൽ 40 ശതമാനം വരെ സബ്സിഡി

Loading...