GST, IT സാങ്കേതിക സംവിധാനങ്ങൾ പരാജയമോ? :- എ.എൻ.പുരം ശിവകുമാർ

ആധുനിക സാങ്കേതിക രംഗത്ത് ആഗോളതലത്തിൽ പ്രശസ്തരായ നമ്മുടെ സാങ്കേതിക വിദഗ്ദർ അഭിമാനമാണ്. പക്ഷേ, ഈ മികവ്, GST, Incometax സാങ്കേതിക സംവിധാനത്തിൽ പ്രകടമാകാത്തത് അപമാനവും. അഞ്ച് വർഷമായി, പൂർണ്ണപരാജയമായി തുടരുന്ന GST നെറ്റ് വർക്ക് സിസ്റ്റം, രാജ്യത്തെ തന്നെ ഏറ്റവും നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന ഇൻകംടാക്സ് നെറ്റ് വർക്ക് പോർട്ടൽ, പരിഷ്ക്കരിക്കാൻ തുടങ്ങിയതോടെ, നാല് മാസമായി പൂർണ്ണ പരാജയത്തിലേക്ക് കൂപ്പുകുത്തി. GST, IT പോർട്ടലുകളുടെ ചുമതല, ലോകരാജ്യങ്ങളുടെ നിറുകയിൽ നിൽക്കുന്ന അഭിമാനമായ ഐ.ടി.കമ്പിനി ഇൻഫോസിസ്. എന്നിട്ടും ഒന്നും ചെയ്യാനാകാതെ ആകെ ആശങ്കയിലായി നികുതി മേഖല. നികുതി  വരുമാനത്തെ തന്നെ പ്രതികൂലമായി ബാധിക്കുന്ന ഈ അവസ്ഥ, എല്ലാ മേഖലയിലുമുള്ള നികുതിദായകർക്കും, പ്രത്യേകിച്ച് വ്യാപാര-വ്യവസായ മേഖലകൾക്കും തിരിച്ചടിയാകുന്നു. രാജ്യത്തെ നികുതി മേഖലയിൽ പ്രവർത്തിക്കുന്ന ടാക്സ് പ്രൊഫഷണൽസ് തീർത്തും സ്തംഭനത്തിലായ സ്ഥിതിവിശേഷം. നികുതി റിട്ടേണുകൾ ഫയൽ ചെയ്യാൻ കഴിയാത്തതിനാൽ വ്യാപാരികളുടെ ബാങ്ക് വായ്പകളെ വരെ പ്രതികൂലമായി ബാധിക്കുന്നു. ലോകത്ത് സാങ്കേതിക മേഖല കുതിക്കുമ്പോൾ, രാജ്യത്ത് നികുതി മേഖല കിതക്കുന്നു. ഇത് തുടരുന്നത് നമ്മുടെ സാമ്പത്തിക - വ്യാപാര - തൊഴിൽ ഉൾപ്പെടെയുള്ള സമസ്ത മേഖലകൾക്കും തിരിച്ചടിയാകും. പരിഷ്ക്കാരങ്ങൾ നടപ്പാക്കുന്നത് നല്ലതു തന്നെ, പ്രത്യേകിച്ച് നികുതി മേഖലയിൽ. പക്ഷേ, അത് പ്രവർത്തനകരവും പ്രയോജനകരവും,  ജനകീയ - വ്യാപാര സൗഹൃദവുമായിരിക്കണം. അങ്ങനെയാകണമെങ്കിൽ അതിനാവശ്യമായ ഗൃഹപാഠം ചെയ്തിരിക്കേണ്ടത് അനിവാര്യമാണെന്ന ഗുണപാഠം ഇവിടെ പ്രസക്തമാകുന്നു.

എ.എൻ.പുരം ശിവകുമാർ, പ്രസിഡൻ്റ്,   

ടാക്സ് കൺസൾട്ടൻ്റ്സ് & പ്രാക്ടീഷ്ണേഴ്സ് അസോസിയേഷൻ കേരള.

Also Read

കേരളത്തില്‍ വ്യവസായം വളരില്ലെന്ന പ്രചാരണത്തിന് മറുപടിയാണ് സംരംഭക മഹാസംഗമം- പിണറായി വിജയന്‍

കേരളത്തില്‍ വ്യവസായം വളരില്ലെന്ന പ്രചാരണത്തിന് മറുപടിയാണ് സംരംഭക മഹാസംഗമം- പിണറായി വിജയൻ

കൊച്ചിയില്‍ നടക്കുന്ന സംരംഭക മഹാസംഗമം ഇന്ന് രാവിലെ 11:30- ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.'ക്ലിനിക്ക്' സംഗമത്തിലെ മുഖ്യ ആകര്‍ഷണമാകും. സംരംഭങ്ങള്‍ക്ക് ജിഎസ്ടി, വ്യവസായ അനുമതി, നിക്ഷേപ ധനസഹായം തുടങ്ങിയവയാണ് ക്ലിനിക്കില്‍ ഉള്‍പ്പെടുത്തുക

കൊച്ചിയില്‍ നടക്കുന്ന സംരംഭക മഹാസംഗമം ഇന്ന് രാവിലെ 11:30- ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.'ക്ലിനിക്ക്' സംഗമത്തിലെ മുഖ്യ ആകര്‍ഷണമാകും. സംരംഭങ്ങള്‍ക്ക് ജിഎസ്ടി, വ്യവസായ അനുമതി...

രാജ്യത്ത് നികുതിവെട്ടിപ്പ് നടത്തുന്നവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് പാരിതോഷികം നൽകുന്ന പദ്ധതി

എംപ്ലോയീസ് പ്രോവിഡന്‍്റ് ഫണ്ടില്‍ ചേരുന്നതിനുള്ള ഉയര്‍ന്ന ശമ്ബളപരിധി കൂട്ടിയേക്കും. നിലവിലെ 15,000 രൂപയില്‍ നിന്ന് 21,000 രൂപയാക്കുന്നതിനെ പറ്റിയാണ് ഇപിഎഫ്‌ഒ ആലോചിക്കുന്നത്

ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍:  ചേര്‍ത്തല മണ്ഡലതല അവലോകനം 25ന്. ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.എസ്. ശിവകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും.

തൊഴിലാളിയുടെ അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്ത പിഎഫ് തുക ബാങ്കിൽ നിലവിലുള്ള ബാധ്യത തീർക്കുവാനായി ബാങ്കിന് തൊഴിലാളിയുടെ സമ്മതമില്ലാതെ ഉപയോഗിക്കുവാൻകഴിയുമോ?

50,000 മുതൽ പത്തുലക്ഷം രൂപ വരെയുള്ള 'എന്റെ ഗ്രാമം' സ്പെഷ്യൽ എംപ്ലോയ്മെൻ്റ് ജനറേഷൻ പ്രോഗ്രാം (SEGP) പദ്ധതിയിൽ 25 ശതമാനം മുതൽ 40 ശതമാനം വരെ സബ്സിഡി

Loading...