‘ഗൂഗിൾ പേ’ ഇന്ത്യയിൽ പ്രവർത്തിക്കുന്നത് അനുമതിയില്ലാതെ

‘ഗൂഗിൾ പേ’ ഇന്ത്യയിൽ പ്രവർത്തിക്കുന്നത് അനുമതിയില്ലാതെ

ഗൂഗിളിന്റെ പണമിടപാട് ആപ് ‘ഗൂഗിൾ പേ’ അനുമതിയില്ലാതെയാണ് ഇന്ത്യയിൽ പ്രവർത്തിക്കുന്നതെന്ന് ഡൽഹി ഹൈക്കോടതി. കൃത്യമായ അനുമതി രേഖകളില്ലാതെ എങ്ങനെയാണ് ജിപേയ്ക്ക് രാജ്യത്ത് പണിമിടപാടുകള്‍ നടത്താൻ കഴിയുന്നതെന്നാണ് കോടതി ചോദിക്കുന്നത്. ഇതു സംബന്ധിച്ച് വിശദീകരണം നൽകാൻ ഗൂഗിള്‍ ഇന്ത്യക്കും റിസർവ് ബാങ്കിനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

റിസർവ് ബാങ്കിന്റെ അനുമതി രേഖകളില്ലാതെയാണ് ഇത്രയും നാൾ ഗൂഗിൾ പേ പ്രവർത്തിച്ചതെന്നാണ് ആരോപണം. ഇക്കാര്യം സൂചിപ്പിച്ച് സമർപ്പിച്ച പൊതു താൽപര്യ ഹർജിയിലാണ് കോടതി വിശദീകരണം തേടിയിരിക്കുന്നത്. ചീഫ് ജസ‍റ്റിസ് രാജേന്ദ്ര മേനോന്റെ കീഴിലുള്ള രണ്ടംഗ ബെഞ്ചാണ് ഗൂഗിൾ പേക്കെതിരായ പൊതുതാൽപര്യ ഹര്‍ജി പരിഗണിച്ചത്.

ദിവസങ്ങൾക്ക് മുൻപ് (മാർച്ച് 20ന്) ആർബിഐ പുറത്തിറക്കിയ, രാജ്യത്ത് സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിന് അംഗീകാരം ലഭിച്ച ഓപ്പറേറ്റർമാരുടെ പട്ടികയിൽ ഗൂഗിൾ പേ കാണുന്നില്ല. ഇതിനാൽ തന്നെ പെയ്മെന്റ് ആൻഡ് സെറ്റിൽമെന്റ് ആക്ടിന്റെ ലംഘനമാണ് ഗൂഗിൾ ഇന്ത്യ നടത്തിയിരിക്കുന്നതെന്നാണ് ആരോപണം. ഗൂഗിൾ പേ സംവിധാനത്തിന് നിയമപരമായ ആധികാരികത ഇല്ലെന്ന് ചൂണ്ടിക്കാട്ടി അഭിജിത് മിശ്രയാണ് കോടതിയെ സമീപിച്ചത്.

ഗൂഗിൾ ഇന്ത്യയിൽ അവതരിപ്പിച്ച പേയ്മെന്‍റ് ആപ്ലിക്കേഷനായ തേസ് ആണ് പുതിയ സവിശേഷതകളുമായി ഗൂഗിൾ പേ എന്ന പേരിലറിയപ്പെടുന്നത്. ഭീം യുപിഐ (യൂണിഫൈഡ് പേയ്മെന്‍റ് ഇന്‍റർഫേസ്) പിന്തുണയ്ക്കുന്ന എല്ലാ ബാങ്കുകള്‍ക്കൊപ്പവും ഗൂഗിൾ പേ പ്രവർത്തിക്കുമെന്നാണ് ഗൂഗിൾ ഇന്ത്യ അവകാശപ്പെടുന്നത്. ഏകദേശം 2.2 കോടി പ്രതിമാസ ഉപയോക്താക്കളാണ് നിലവില്‍ ഗൂഗിൾ പേയ്ക്കുള്ളത്. കഴിഞ്ഞ ഓഗസ്റ്റിലെ കണക്കുകൾ പ്രകാരം 750 ദശലക്ഷം പണമിടപാടുകൾ ആപ്ലിക്കേഷനിലൂടെ നടന്നുവെന്നാണ്.

Also Read

കൊച്ചി എംജി റോഡിലുള്ള സെന്റര്‍ സ്വകയര്‍ മാളിലെ സിനിപോളിസ് മള്‍ട്ടിപ്ലക്‌സ് തിയറ്ററുകള്‍ വീണ്ടും തുറക്കുന്നു

ആ​​ദാ​​യ​​നി​​കു​​തി റി​​ട്ടേ​​ണു​​ക​​ള്‍ സ​​മ​​ര്‍​​പ്പി​​ക്കേ​​ണ്ട അ​​വ​​സാ​​ന തീ​​യ​​തി ജൂ​​ലൈ 31, കാലതാമസത്തിന് 5000 രൂപ പിഴ

ആ​​ദാ​​യ​​നി​​കു​​തി റി​​ട്ടേ​​ണു​​ക​​ള്‍ സ​​മ​​ര്‍​​പ്പി​​ക്കേ​​ണ്ട അ​​വ​​സാ​​ന തീ​​യ​​തി ജൂ​​ലൈ 31, കാലതാമസത്തിന് 5000 രൂപ പിഴ

2021-22 സാ​​ന്പ​​ത്തി​​ക​​വ​​ര്‍​​ഷ​​ത്തി​​ലെ ആ​​ദാ​​യ​​നി​​കു​​തി റി​​ട്ടേ​​ണു​​ക​​ള്‍ സ​​മ​​ര്‍​​പ്പി​​ക്കേ​​ണ്ട അ​​വ​​സാ​​ന തീ​​യ​​തി ജൂ​​ലൈ 31

കള്ളപ്പണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മാണ കമ്ബനിയായ വിവോയുടെ ഓഫിസിലും അനുബന്ധ സ്ഥാപനങ്ങളിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന

കള്ളപ്പണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മാണ കമ്ബനിയായ വിവോയുടെ ഓഫിസിലും അനുബന്ധ സ്ഥാപനങ്ങളിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന

കള്ളപ്പണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മാണ കമ്ബനിയായ വിവോയുടെ ഓഫിസിലും അനുബന്ധ സ്ഥാപനങ്ങളിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധനന്യൂഡല്‍ഹി:...

MSME മാർക്കറ്റിംഗ് പ്രൊമോഷൻ സ്കീമുകൾക്ക് എങ്ങനെ അപേക്ഷിക്കാം?

MSME മാർക്കറ്റിംഗ് പ്രൊമോഷൻ സ്കീമുകൾക്ക് എങ്ങനെ അപേക്ഷിക്കാം?

രാജ്യത്തെ എം‌എസ്‌എം‌ഇ രജിസ്ട്രേഷനായി ഏകജാലക സംവിധാനം നിലവിലുണ്ട്. സര്‍ക്കാരിൻെറ ഉദയംരജിസ്ട്രേഷൻ പോര്‍ട്ടലിലൂടെ എംഎസ്എംഇ രജിസ്‌ട്രേഷൻ നടപടികൾ പൂര്‍ത്തിയാക്കാൻ കഴിയും

Loading...