വ്യാജവാര്‍ത്തകള്‍ പിടികൂടാന്‍ വാട്ട്‌സ്‌ആപ്പില്‍ 'ചെക്ക്‌പോയിന്റ്'

വ്യാജവാര്‍ത്തകള്‍ പിടികൂടാന്‍ വാട്ട്‌സ്‌ആപ്പില്‍ 'ചെക്ക്‌പോയിന്റ്'

തിരഞ്ഞെടുപ്പ് കാലത്ത് സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള വ്യാജപ്രചാരണങ്ങള്‍ തടയാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് അധികൃതര്‍. നല്ലതും ചീത്തയുമായ വാര്‍ത്തകള്‍ കൊടുങ്കാറ്റു പോലെ വ്യാപിക്കുന്ന മാധ്യമമായി വാട്ട്‌സ്ആപ്പ് മാറിയ സാഹചര്യത്തില്‍ ഇവിടെയുള്ള വ്യാജന്‍മാരെ പിടികൂടാന്‍ പുതിയ ചെക്ക്‌പോയിന്റ് സംവിധാനവുമായി രംഗത്തെത്തിയിരിക്കുകയാണ് കമ്പനി. 

ഇതിന്റെ ഭാഗമായി ചെക്ക്‌പോയിന്റ് ടിപ് ലൈന്‍ എന്ന പേരില്‍ പുതിയൊരു രീതി പരീക്ഷിക്കുകയാണ് വാട്ട്‌സ്ആപ്പ്. മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് സംരംഭമായ പ്രോട്ടോയുമായി സഹകരിച്ചാണ് വാട്ട്‌സ്ആപ്പ് വ്യാജവാര്‍ത്തകള്‍ കണ്ടെത്താനുള്ള പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ഊഹാപോഹങ്ങള്‍, വ്യാജവാര്‍ത്തകള്‍, തെറ്റിദ്ധാരണ പരത്തുന്ന കാര്യങ്ങള്‍, തെറ്റായ സന്ദേശങ്ങള്‍ തുടങ്ങിയവയുടെ ഒരു ഡാറ്റാബേസ് ഉണ്ടാക്കിയാണ് ഇത് സാധിക്കുന്നത്.

വ്യാജമെന്ന് സംശയിക്കുന്ന വാര്‍ത്തകള്‍ ലഭിച്ചാല്‍ രണ്ടാംവട്ടം ആലോചിക്കാതെ മറ്റുള്ളവര്‍ക്ക് ഫോര്‍വേഡ് ചെയ്യുകയാണ് പതിവു രീതി. എന്നാല്‍ വാര്‍ത്തയുടെ ആധികാരികത ഉറപ്പുവരുത്താന്‍ പുതിയ സെവിധാനത്തിലൂടെ എളുപ്പത്തില്‍ സാധിക്കും. ഇതിനായി വാട്ട്‌സ്ആപ്പ് ഉപയോക്താക്കള്‍ ചെയ്യേണ്ടത് +919643000888 എന്ന നമ്പറിലേക്ക് വാട്ട്‌സ്ആപ്പ് സന്ദേശമായി അയക്കുകയാണ്. തങ്ങളുടെ ഡാറ്റാബേസുമായി ഒത്തുനോക്കിയും മറ്റ് ശാസ്ത്രീയ രീതികള്‍ ഉപയോഗിച്ചും വാര്‍ത്ത ശരിയാണോ വ്യാജമാണോ എന്ന് ഈ ചെക്ക്‌പോയിന്റ് ടിപ് ലൈന്‍ നിങ്ങള്‍ക്ക് പറഞ്ഞുതരും.

2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വാട്ട്‌സ്ആപ്പ് വഴി പ്രചരിക്കാന്‍ സാധ്യതയുള്ള വ്യാജവാര്‍ത്തകളും മറ്റും തടയുകയെന്ന ലക്ഷ്യത്തോടെയാണ് അധികൃതര്‍ പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്. വാട്ട്‌സ്ആപ്പിലൂടെ പരക്കുന്ന വ്യാജ വാര്‍ത്തകളുടെ നിജസ്ഥിതി ലോകത്തിനു മുമ്പില്‍ തുറന്നുകാട്ടാന്‍ ചെക്ക്‌പോയിന്റ് സംവിധാനം വഴി സാധിക്കും. രാഷ്ട്രീയ സ്വഭാവമുള്ള വ്യാജപ്രചാരണങ്ങള്‍ക്ക് തടയിടാനും അവയിലൂടെ നേട്ടം കൊയ്യാനുള്ള നീക്കം പൊളിക്കാനും ഇതുവഴി സാധിക്കും.

വാട്ടസ്ആപ്പിന്റെ ചെക്ക്‌പോയിന്റ് ടിപ്പ്‌ലൈന്‍ ടെക്‌സ്റ്റുകള്‍ മാത്രമല്ല, ചിത്രങ്ങള്‍, വീഡിയോകള്‍ തുടങ്ങിയവയുടെയും ആധികാരികത ഉപയോക്താക്കള്‍ക്കായി പരിശോധിച്ചു നല്‍കും. ഇവ ശരിയാണോ, തെറ്റാണോ, തെറ്റിദ്ധരിപ്പിക്കുന്നതാണോ, തര്‍ക്കവിഷയമാണോ, പരിശോധിക്കാന്‍ മാര്‍ഗമില്ലാത്തവയാണോ തുടങ്ങിയ കാര്യങ്ങളാണ് ചെക്ക്‌പോയിന്റ് ടിപ്പ്‌ലൈന്‍ പറഞ്ഞുതരിക. ഇതോടൊപ്പം വാര്‍ത്തയുമായി ബന്ധപ്പെട്ട ലഭ്യമായ കൂടുതല്‍ വിവരങ്ങളും ഇത് ഉപഭോക്താക്കളുമായി പങ്കുവയക്കും.

വാട്ട്‌സ്ആപ്പ് സന്ദേശങ്ങളിലെ വ്യാജന്‍മാരെ കണ്ടെത്താനുള്ള സംവിധാനം ഇംഗ്ലീഷിനു പുറമെ ഇന്ത്യയിലെ പ്രധാന നാല് പ്രാദേശിക ഭാഷകളിലും ലഭ്യമാണ് എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. മലയാളം, ഹിന്ദി, തെലുഗു, ബംഗാളി എന്നീ ഭാഷകളിലെയും ഉള്ളടക്കങ്ങള്‍ പരിശോധിച്ച് ശരിതെറ്റുകള്‍ കണ്ടെത്തി നല്‍കാനുള്ള സൗകര്യം ചെക്ക്‌പോയിന്റിലുണ്ട്.

വ്യാജവാര്‍ത്തകള്‍ കണ്ടെത്താനും അതേക്കുറിച്ചുള്ള വിവരങ്ങള്‍ ഉപയോക്താക്കള്‍ക്ക് നല്‍കാനുമായി പ്രാദേശിക തലത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘനടകളും സ്ഥാപനങ്ങളുമായി സഹകരിച്ചാണ് വാട്ട്‌സ്ആപ്പ് പ്രവര്‍ത്തിക്കുക. സാമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റും പ്രചരിക്കുന്ന തെറ്റായ വാര്‍ത്തകളെ കുറിച്ചുള്ള വിവരങ്ങള്‍ ഇതുവഴി പ്രോട്ടോ കമ്പനിക്ക് ലഭിക്കും. വാര്‍ത്തകളുടെ ആധികാരികതയെ കുറിച്ചുള്ള വിവരങ്ങള്‍ എളുപ്പത്തില്‍ നല്‍കാന്‍ വാട്ട്‌സ്ആപ്പിന് ഇത് ഏറെ സഹായകമാവും.

തെരഞ്ഞെടുപ്പ് വേളയില്‍ തെറ്റിദ്ധാരണകളും വ്യാജവാര്‍ത്തകളും പ്രചരിപ്പിക്കുന്നത് തടാന്‍ കേന്ദ്രസര്‍ക്കാര്‍ വാട്ട്‌സ്ആപ്പ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ സ്ഥാപനങ്ങള്‍ക്കു മേല്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തിവരികയായിരുന്നു. ഇതിന്റെ ഫലമായി അഞ്ചില്‍ കൂടുതല്‍ പേര്‍ക്ക് ഒരു സമയത്ത് സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യാന്‍ കഴിയാത്ത വിധത്തിലുള്ള നിയന്ത്രണം വാട്ട്‌സ്ആപ്പ് കൊണ്ടുവന്നിരുന്നു. എന്നാല്‍ സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താനുതകുന്ന വിധത്തില്‍ സംവിധാനമൊരുക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും വാട്ട്‌സ്ആപ്പ് വഴങ്ങിയിട്ടില്ല.

Also Read

കൊച്ചി എംജി റോഡിലുള്ള സെന്റര്‍ സ്വകയര്‍ മാളിലെ സിനിപോളിസ് മള്‍ട്ടിപ്ലക്‌സ് തിയറ്ററുകള്‍ വീണ്ടും തുറക്കുന്നു

കൊച്ചി എംജി റോഡിലുള്ള സെന്റര്‍ സ്വകയര്‍ മാളിലെ സിനിപോളിസ് മള്‍ട്ടിപ്ലക്‌സ് തിയറ്ററുകള്‍ വീണ്ടും തുറക്കുന്നു

കൊച്ചി എംജി റോഡിലുള്ള സെന്റര്‍ സ്വകയര്‍ മാളിലെ സിനിപോളിസ് മള്‍ട്ടിപ്ലക്‌സ് തിയറ്ററുകള്‍ വീണ്ടും തുറക്കുന്നു

ആ​​ദാ​​യ​​നി​​കു​​തി റി​​ട്ടേ​​ണു​​ക​​ള്‍ സ​​മ​​ര്‍​​പ്പി​​ക്കേ​​ണ്ട അ​​വ​​സാ​​ന തീ​​യ​​തി ജൂ​​ലൈ 31, കാലതാമസത്തിന് 5000 രൂപ പിഴ

ആ​​ദാ​​യ​​നി​​കു​​തി റി​​ട്ടേ​​ണു​​ക​​ള്‍ സ​​മ​​ര്‍​​പ്പി​​ക്കേ​​ണ്ട അ​​വ​​സാ​​ന തീ​​യ​​തി ജൂ​​ലൈ 31, കാലതാമസത്തിന് 5000 രൂപ പിഴ

2021-22 സാ​​ന്പ​​ത്തി​​ക​​വ​​ര്‍​​ഷ​​ത്തി​​ലെ ആ​​ദാ​​യ​​നി​​കു​​തി റി​​ട്ടേ​​ണു​​ക​​ള്‍ സ​​മ​​ര്‍​​പ്പി​​ക്കേ​​ണ്ട അ​​വ​​സാ​​ന തീ​​യ​​തി ജൂ​​ലൈ 31

കള്ളപ്പണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മാണ കമ്ബനിയായ വിവോയുടെ ഓഫിസിലും അനുബന്ധ സ്ഥാപനങ്ങളിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന

കള്ളപ്പണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മാണ കമ്ബനിയായ വിവോയുടെ ഓഫിസിലും അനുബന്ധ സ്ഥാപനങ്ങളിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന

കള്ളപ്പണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മാണ കമ്ബനിയായ വിവോയുടെ ഓഫിസിലും അനുബന്ധ സ്ഥാപനങ്ങളിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധനന്യൂഡല്‍ഹി:...

MSME മാർക്കറ്റിംഗ് പ്രൊമോഷൻ സ്കീമുകൾക്ക് എങ്ങനെ അപേക്ഷിക്കാം?

MSME മാർക്കറ്റിംഗ് പ്രൊമോഷൻ സ്കീമുകൾക്ക് എങ്ങനെ അപേക്ഷിക്കാം?

രാജ്യത്തെ എം‌എസ്‌എം‌ഇ രജിസ്ട്രേഷനായി ഏകജാലക സംവിധാനം നിലവിലുണ്ട്. സര്‍ക്കാരിൻെറ ഉദയംരജിസ്ട്രേഷൻ പോര്‍ട്ടലിലൂടെ എംഎസ്എംഇ രജിസ്‌ട്രേഷൻ നടപടികൾ പൂര്‍ത്തിയാക്കാൻ കഴിയും

Loading...