കേരള ബ്ലാസ്റ്റേഴ്സിന് പുതിയ പരിശീലകന്‍

കേരള ബ്ലാസ്റ്റേഴ്സിന് പുതിയ പരിശീലകന്‍

ഡേവിഡ് ജെയിംസിനെ പുറത്താക്കിയതിനെ തുടര്‍ന്ന് ഒഴിവ് വന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായി നെലോ വിന്‍ഗദയെ നിയമിച്ചു. 'ദി പ്രൊഫസര്‍' എന്ന പേരിലാണ് നെലോ അറിയപ്പെടുന്നത്. ഈ സീസണിന്റെ അവസാനം വരെയാണ് നെലോയുടെ നിയമനം എന്നാണ് അറിയാന്‍ കഴിയുന്നത്. പോര്‍ച്ചുഗല്‍ സ്വദേശിയായ നെലോ വിന്‍ഗദ നിരവധി ദേശീയ ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. നേരത്തെ ഐ.എസ്.എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ പരിശീലകനായും 65കാരനായ നെലോ വിന്‍ഗദ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അന്ന് നോര്‍ത്ത് ഈസ്റ്റ് ലീഗില്‍ അഞ്ചാം സ്ഥാനത്താണ് സീസണ്‍ അവസാനിപ്പിച്ചത്.

പോര്‍ച്ചുഗല്‍ അണ്ടര്‍ 20 ടീം, സൗദി അറേബ്യ, ഇറാന്‍ അണ്ടര്‍ 23, മലേഷ്യ, ഈജിപ്ത്, ജോര്‍ദാന്‍ എഫ് സി സിയോള്‍ എന്നി ടീമുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്. സൗദി അറേബ്യക്ക് 1996ലെ ഏഷ്യ കപ്പ് കിരീടവും 1998 ഫ്രാന്‍സ് ലോകകപ്പിലേക്ക് യോഗ്യതയും നെലോ നേടി കൊടുത്തിട്ടുണ്ട്. ഇപ്പോള്‍ നടന്ന കൊണ്ടിരിക്കുന്ന ഏഷ്യന്‍ കപ്പില്‍ ഇറാന്‍ ടീമിന്റെ പരിശീലക സംഘത്തിലെ അംഗമാണ് നെലോ.

Also Read

ഇന്ധന വില ജിഎസ്ടിയില്‍ കൊണ്ടുവരാന്‍ തയ്യാറെടുക്കുന്നു: വില കൂടുമോ കുറയുമോ?

ഇന്ധന വില ജിഎസ്ടിയില്‍ കൊണ്ടുവരാന്‍ തയ്യാറെടുക്കുന്നു: വില കൂടുമോ കുറയുമോ?

ഇന്ധനവില ജിഎസ്ടി പരിധിയില് കൊണ്ടുവരാന് തയ്യാറാണെന്ന് കേന്ദ്ര ധനമന്ത്രി നിര്മല സീതാരാമന്. ഇന്ധനവില കുറയ്ക്കാന് കേന്ദ്ര, സംസ്ഥാന സര്ക്കാരുകള് ഒരുമിച്ച് പ്രവര്ത്തിക്കണമെന്നും കേന്ദ്രം.

മാതൃകാപരമായ ജനസേവനവുമായി  എരമല്ലൂർ DYFI ലെ യുവാക്കൾ!

മാതൃകാപരമായ ജനസേവനവുമായി എരമല്ലൂർ DYFI ലെ യുവാക്കൾ!

ചില നിശബ്ദ വിപ്ലവങ്ങൾ നമ്മുടെ മനസ്സിൽ വലിയ ചലനങ്ങളുണ്ടാക്കും. വളരെ സന്തോഷവും അതിലേറെ അഭിമാനവും ഉണ്ടാക്കിയ വാർത്തയാണ് എരമല്ലൂരിൽ നിന്നും വരുന്നത്!

വീണ്ടും ഐഎസ്‌എല്‍ ആരവം; മത്സരങ്ങളുടെ ഷെഡ്യൂള്‍ ഇങ്ങനെ

വീണ്ടും ഐഎസ്‌എല്‍ ആരവം; മത്സരങ്ങളുടെ ഷെഡ്യൂള്‍ ഇങ്ങനെ

ഏഷ്യന്‍ കപ്പ് ഫുട്ബോളിനായി നിര്‍ത്തിവച്ചിരുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മല്‍സരങ്ങള്‍ ഈ മാസം 25ന് പുനഃരാരംഭിക്കും.ഏഷ്യന്‍ കപ്പിന്റെ യോഗ്യതാ റൗണ്ടില്‍ത്തന്നെ ഇന്ത്യ പുറത്തായ സാഹചര്യത്തിലാണ് ഐഎസ്‌എല്‍...

2018 ലെ ഐസിസി ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്കാരങ്ങള്‍ തൂത്ത്‌വാരി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി.

2018 ലെ ഐസിസി ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്കാരങ്ങള്‍ തൂത്ത്‌വാരി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി.

തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് കോഹ്‌ലി ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ ഇയറും മികച്ച ഏകദിന താരവുമാവുന്നത്.

Loading...