പ്രൊഫഷണൽ ടാക്സ് എന്നത് ജീവനക്കാരുടെമേൽ ചുമത്തുന്ന നികുതിയാണ് – ശമ്പളം ലഭിക്കുന്ന വ്യക്തികൾ, സർക്കാർ അല്ലെങ്കിൽ സർക്കാരിതര സ്ഥാപനങ്ങളിൽ അല്ലെങ്കിൽ ഏതെങ്കിലും തൊഴിലിൽ ഏർപ്പെടുന്നവർ. ഐടി കമ്പനികളും ഇതിൽ ഉൾപ്പെടുന്നു

ഓരോ 6 മാസത്തിലും കേരളത്തിൽ പ്രൊഫഷണൽ ടാക്സ് ഈടാക്കുന്നു . 

ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള അർദ്ധ വർഷത്തേക്കുള്ള Professional Tax പഞ്ചായത്ത് പ്രദേശങ്ങളിൽ ഈ മാസം 31 നകം മുൻസിപ്പാലിറ്റി കോർപ്പറേഷനുകളിൽ സെപ്റ്റംബർ 30-നകം അടക്കേണ്ടതുണ്ട്.

http://www.taxkerala.com/news/professional-tax-4630

ഒരു അർദ്ധ വാർഷിക ത്തിൽ 60 ദിവസത്തിൽ കൂടുതൽ കുറയാതെ ഉള്ള കാലയളവിൽ ജോലി ചെയ്തിട്ടുള്ള ജീവനക്കാരുടെ Professional Tax അവരിൽ നിന്ന് ഈടാക്കി തൊഴിലുടമ യോ ഓഫിസ് മേധാവിയോ അടക്കാൻ ബാധ്യസ്ഥനാണ്.

സ്വയംതൊഴിൽ ഏർപ്പെട്ടിട്ടുള്ള ഒരു സ്ഥാപനങ്ങൾ നടത്തുന്നവരും 1250 രൂപ വീതം ഓരോ അർദ്ധവാർഷിക വർഷത്തേക്ക് professional Tax ആയി അടക്കേണ്ട താണ്.


ഓരോ ഓഫീസ് മേധാവിയും തൊഴിലുടമയും തന്റെ സ്ഥാപനത്തിലെ ഓരോ ജീവനക്കാരനെയും പ്രൊഫഷണൽ ടാക്സിന് രജിസ്റ്റർ ചെയുകയും ഷെഡ്യൂൾ അനുസരിച്ച് പ്രൊഫഷണൽ ടാക്സ് ഈടാക്കി അടക്കുകയും ചെയ്യണം

പ്രൊഫഷണൽ നികുതി ഈടാക്കനുള്ള അധികാരം കേരള മുനിസിപ്പാലിറ്റി ആക്റ്റ്, 1994 ൽ കേരള സർക്കാരിനു കീഴിലാണ്. കേരള മുനിസിപ്പാലിറ്റി ഭേദഗതി നിയമം, 2015 പ്രകാരം, അർദ്ധവാർഷിക ശമ്പളം 12 ,000 രൂപയിൽ കൂടുതൽ നേടുന്ന എല്ലാ വ്യക്തികൾക്കും ഇത് നിർബന്ധമാണ്.

കൂടാതെ, 1961 ലെ ആദായനികുതി നിയമം അനുസരിച്ച്, ശമ്പളം ലഭിക്കുന്ന വ്യക്തി തൊഴിൽനികുതിയായി അടച്ച തുക ആദായനികുതി കിഴിവിനായി ക്ലെയിം ചെയ്യാം.

താഴെ പറയുന്ന കമ്പനികൾ/ സ്ഥാപനങ്ങൾ പ്രൊഫഷണൽ ടാക്സ് ‌ രെജിസ്ട്രേഷൻ നിർബന്ധമായും എടുത്തിരിക്കണം

1.മുനിസിപ്പൽ പ്രദേശത്ത് അറുപത് ദിവസത്തിൽ കുറയാത്ത ഇടപാട് നടത്തുന്ന ഏതൊരു കമ്പനിയും.

2.ഏതൊരു കമ്പനിയും മുനിസിപ്പൽ ഏരിയയുടെ പരിധിക്കപ്പുറത്ത് ബിസിനസ്സ് ഇടപാട് നടത്തുന്നു, എന്നാൽ അതിന്റെ ഹെഡ് ഓഫീസ് അറുപത് ദിവസത്തിൽ കൂടുതൽ മുനിസിപ്പൽ ഏരിയയ്ക്കുള്ളിൽ സ്ഥിതി ചെയുന്നു

3. മുനിസിപ്പൽ പ്രദേശത്തിന് പുറത്ത് ഒരു പ്രൊഫഷണൽ ജോലി ചെയുകയും എന്നാൽ അറുപത് ദിവസത്തിൽ കുറയാതെ മുനിസിപ്പൽ പ്രദേശത്ത് താമസിക്കുന്ന ഏതൊരാളും.

4. മുനിസിപ്പൽ ഏരിയയ്ക്ക് പുറത്ത് ബിസിനസ്സ് ഇടപാട് നടത്തുന്ന, എന്നാൽ അറുപത് ദിവസത്തിൽ കുറയാതെ മുനിസിപ്പൽ പ്രദേശത്ത് ബിസിനസ്സ് നിയന്ത്രിക്കുന്ന ഹെഡ് ഓഫീസോ സ്ഥലമോ ഉള്ള ഏതൊരു വ്യക്തിയും.

4.മൊത്തം അറുപത് ദിവസത്തിൽ കുറയാതെ മുനിസിപ്പൽ ഏരിയയിൽ താമസിക്കുകയും നിക്ഷേപങ്ങളിൽ നിന്ന് വരുമാനം നേടുകയും ചെയ്യുന്ന ഏതൊരാളും അർദ്ധ വാർഷിക നികുതി അടയ്‌ക്കേണ്ടതാണ്.

ചുവടെ പറഞ്ഞിരിക്കുന്നത് പോലെ വരുമാനത്തിന് അനുസരിച്ചാണ് പ്രൊഫഷണൽ ടാക്സ് ഈടാക്കുന്നത് .

HALF YEARLY INCOMEHALF YEARLY PROFESSIONAL TAX
Up to Rs. 11999Nil
Rs. 12000 to Rs. 17999Rs. 120
Rs. 18000 to Rs. 29999Rs. 180
Rs. 30000 to Rs. 44999Rs. 300
Rs. 45000 to Rs. 59999Rs. 450
Rs. 60000 to Rs. 74999Rs. 600
Rs. 75000 to Rs. 99999Rs. 750
Rs. 100000 to Rs. 124999Rs. 1000
Rs. 125000 and aboveRs. 1250

പ്രൊഫഷണൽ ടാക്സ് ഈടാക്കാനുള്ള സാലറി താഴെ പറയുന്ന കാര്യങ്ങൾ കൂട്ടുന്നതാണ്

  • ബേസിക് പേ
  • സ്പെഷ്യൽ അലോവെൻസ്
  • ഡെയർനെസ്സ് അലോവെൻസ്
  • ബോണസ്
  • എക്സ്ട്രാ ഇൻകം (അരീയർസ് ലീവ് സറണ്ടർ മുതായവ )