മാതൃകാപരമായ ജനസേവനവുമായി എരമല്ലൂർ DYFI ലെ യുവാക്കൾ!

മാതൃകാപരമായ ജനസേവനവുമായി  എരമല്ലൂർ DYFI ലെ യുവാക്കൾ!

എഴുപുന്ന പഞ്ചായത്ത് അഞ്ചാം വാർഡിൽ മണ്ണാവീട് നികർത്തിൽ അമ്മു ബാബു എന്ന ഏകയായ സ്ത്രീക്ക് ഇന്ത്യയിലെ ഏറ്റവും വലിയ യുവജനപ്രസ്ഥാനമായ DYFl യുടെ എരമല്ലൂർ മേഖലാ കമ്മറ്റി നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനം DYFI സംസ്ഥാന വൈസ് പ്രസിഡൻറ് അഡ്വ: മനു സി പുളിക്കൽ നിർവ്വഹിച്ചു.ഗൃഹോപകരണങ്ങളുടെ കൈമാറ്റം ബഹുമാനപ്പെട്ട അരൂർ എംഎൽഎ എ എം ആരിഫും നിർവഹിച്ചു. സിപിഐഎം അരൂർ ഏരിയ സെക്രട്ടറി പികെ സാബു മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങിൽ ഡിവൈഎഫ്ഐയുടെ ജില്ലാ സെക്രട്ടറി R.രാഹുൽ,  ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡൻറ് V.Kസൂരജ്, സെക്രട്ടറി ശ്രീകാന്ത് ചന്ദ്രൻ, ലോക്കൽ കമ്മറ്റി സെക്രട്ടറി പി എൻ മോഹനൻ, മേഖലാ സെക്രട്ടറി അഖിൽ സി. എസ്, പ്രസിഡണ്ട് സ്മിനീഷ് എന്നിവർ പങ്കെടുത്തു.

അവകാശ പോരാട്ടങ്ങൾക്കൊപ്പം പാർശ്വവൽക്കരിക്കപ്പെട്ട ജനസമൂഹത്തെ താങ്ങി നിർത്തേണ്ട സാമൂഹ്യമായ കടമ നിറവേറ്റുക എന്ന ഡിവൈഎഫ്ഐയുടെ മുദ്രാവാക്യമാണ് തങ്ങൾ പ്രാവർത്തികമാക്കാൻ ശ്രമിച്ചതെന്ന് ഡി വൈ എഫ് ഐ മേഖലാ കമ്മിറ്റിയംഗം അർജുൻ സി പറഞ്ഞു. ഈ വലിയ ഉദ്യമത്തിൽ ഞങ്ങളോടൊപ്പം നിന്ന മുഴുവൻ ജനങ്ങളെയും ഹൃദയത്തോട് ചേർത്തുവച്ചു അഭിവാദനം ചെയ്യുന്നതോടൊപ്പം നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

മാതൃകാപരമായ ഈ പ്രവർത്തനത്തിനു ചുക്കാൻ പിടിച്ചത് എരമല്ലൂർ മേഖല കമ്മറ്റി മെമ്പർമാരായ അർജുൻ സി , ജയരാജ് , ഉണ്ണി സുകുമാരൻ,ബിബിൻ, നിതീഷ്, പ്രമോദ്, അഞ്ചൽ, അനന്തു, റഫീക്ക് എന്നിവരാണ്. ഇവരുടെ കഴിഞ്ഞ ഒരു മാസക്കാലത്തെ രാപകലില്ലാതെയുള്ള അധ്വാനമാണ് ഇന്നലെ അഗതിയായ ഒരമ്മയുടെ മുഖത്തെ പുഞ്ചിരിയായി മാറിയത്.

Also Read

ഇന്ധന വില ജിഎസ്ടിയില്‍ കൊണ്ടുവരാന്‍ തയ്യാറെടുക്കുന്നു: വില കൂടുമോ കുറയുമോ?

ഇന്ധന വില ജിഎസ്ടിയില്‍ കൊണ്ടുവരാന്‍ തയ്യാറെടുക്കുന്നു: വില കൂടുമോ കുറയുമോ?

ഇന്ധനവില ജിഎസ്ടി പരിധിയില് കൊണ്ടുവരാന് തയ്യാറാണെന്ന് കേന്ദ്ര ധനമന്ത്രി നിര്മല സീതാരാമന്. ഇന്ധനവില കുറയ്ക്കാന് കേന്ദ്ര, സംസ്ഥാന സര്ക്കാരുകള് ഒരുമിച്ച് പ്രവര്ത്തിക്കണമെന്നും കേന്ദ്രം.

മാതൃകാപരമായ ജനസേവനവുമായി  എരമല്ലൂർ DYFI ലെ യുവാക്കൾ!

മാതൃകാപരമായ ജനസേവനവുമായി എരമല്ലൂർ DYFI ലെ യുവാക്കൾ!

ചില നിശബ്ദ വിപ്ലവങ്ങൾ നമ്മുടെ മനസ്സിൽ വലിയ ചലനങ്ങളുണ്ടാക്കും. വളരെ സന്തോഷവും അതിലേറെ അഭിമാനവും ഉണ്ടാക്കിയ വാർത്തയാണ് എരമല്ലൂരിൽ നിന്നും വരുന്നത്!

വീണ്ടും ഐഎസ്‌എല്‍ ആരവം; മത്സരങ്ങളുടെ ഷെഡ്യൂള്‍ ഇങ്ങനെ

വീണ്ടും ഐഎസ്‌എല്‍ ആരവം; മത്സരങ്ങളുടെ ഷെഡ്യൂള്‍ ഇങ്ങനെ

ഏഷ്യന്‍ കപ്പ് ഫുട്ബോളിനായി നിര്‍ത്തിവച്ചിരുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മല്‍സരങ്ങള്‍ ഈ മാസം 25ന് പുനഃരാരംഭിക്കും.ഏഷ്യന്‍ കപ്പിന്റെ യോഗ്യതാ റൗണ്ടില്‍ത്തന്നെ ഇന്ത്യ പുറത്തായ സാഹചര്യത്തിലാണ് ഐഎസ്‌എല്‍...

2018 ലെ ഐസിസി ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്കാരങ്ങള്‍ തൂത്ത്‌വാരി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി.

2018 ലെ ഐസിസി ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്കാരങ്ങള്‍ തൂത്ത്‌വാരി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി.

തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് കോഹ്‌ലി ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ ഇയറും മികച്ച ഏകദിന താരവുമാവുന്നത്.

Loading...