പ്രമുഖ പ്രവേശന പരീക്ഷാ പരിശീലന സ്ഥാപനമായ സൈലത്തിന്റെ(Xylem) വിവിധ ഓഫീസുകളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്.

കോഴിക്കോട്: സംസ്ഥാനത്തെ പ്രമുഖ പ്രവേശന പരീക്ഷാ പരിശീലന സ്ഥാപനമായ സൈലത്തിന്റെ(Xylem) വിവിധ ഓഫീസുകളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡെന്ന് റിപ്പോർട്ട്.

പ്രമുഖ ഓണ്‍ലൈന്‍ ലേണിങ് ആപ്പായ സൈലം ലേണിങ് ആപ്പിന്റെ കേരളത്തിലെ വിവിധ ബ്രാഞ്ചുകളില്‍ ആദായനികുതി റെയ്ഡ്. വ്യാപകമായി നികുതി വെട്ടിപ്പ് നടത്തിയതിനെ തുടര്‍ന്നാണ് റെയ്ഡ് നടക്കുന്നതെന്നാണ് ഇന്‍കം ടാക്സ് അധികൃതര്‍ നിന്നും അറിയിച്ചത്.

  നീറ്റ്(NEET), കീം(KEAM) അടക്കമുള്ള പ്രവേശന പരീക്ഷകൾക്ക് ആപ്പിലും നേരിട്ടും പരിശീലനം നൽകുന്ന സ്ഥാപനമാണ് സൈലം. 

മെഡിക്കൽ എഞ്ചിനീയറിംഗ് എൻട്രൻസ് ആപ്പായാണ് സൈലം ആരംഭിച്ചത്.

കോടികളുടെ നികുതി വെട്ടിപ്പാണ് നടത്തിയിരിക്കുന്നതെന്നാണ് വിവരം. ചാരിറ്റിയുടെ മറവിലും തട്ടിപ്പ് നടന്നതായി സംശയിക്കുന്നതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുന്ന പണം നേരിട്ട് നല്‍കാന്‍ പാടില്ല. അക്കൗണ്ട് വഴിയാണ് നല്‍കേണ്ടത്. ഇത്തരത്തില്‍ നല്‍കിയതിലും ക്രമക്കേടുകള്‍ ഉണ്ടെന്നാണ് വിവരം.

വെള്ളിയാഴ്ച രാവിലെ മുതല്‍ കേഴിക്കോട്, ആലപ്പുഴ, തിരുവനന്തപുരം ബ്രാഞ്ചുകളിലാണ് റെയ്ഡ് നടന്നത്. ഉച്ചയ്ക്ക് ശേഷം എറണാകുളം പാലാരിവട്ടത്തെ ബ്രാഞ്ചിലും പരിശോധന നടന്നു. ഗുരുതര ക്രമക്കേടുകളാണ് കണ്ടെത്തിയത്. അതിനാല്‍ തന്നെ വരും ദിവസങ്ങളിലും റെയ്ഡ് തുടരുമെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്.

Also Read

മോഹൻലാൽക്ക് ഏറ്റവും കൂടുതൽ ജി.എസ്.ടി അടച്ചതിനുള്ള ബഹുമതി — സംസ്ഥാന ധനമന്ത്രി കെ. എൻ. ബാലഗോപാലിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി

ജി എസ് ടി സംവിധാനം കൃത്യതയാർന്ന തലത്തിലേക്ക് എത്തി: ജി എസ് ടി സ്പെഷ്യൽ കമ്മീഷണർ എബ്രഹാം റെൻ

ഇന്‍വസ്റ്റ് കേരള ആഗോളനിക്ഷേപ സംഗമത്തിലെ വാഗ്ദാന പദ്ധതിയായ ഡബ്ല്യുഎച്ജി പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മാണമാരംഭിച്ചു

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ഞൂറ് കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ച് ഒറീസയിലെ വേള്‍ഡ് ഗ്രൂപ്പ്

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

Loading...