പ്രമുഖ സ്വര്‍ണാഭരണ വ്യാപാര സ്ഥാപനമായ ജോയ് ആലുക്കാസിന്റെ രാജ്യത്തുടനീളമുള്ള ഓഫീസുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് .

പ്രമുഖ സ്വര്‍ണാഭരണ വ്യാപാര സ്ഥാപനമായ ജോയ് ആലുക്കാസിന്റെ രാജ്യത്തുടനീളമുള്ള ഓഫീസുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് .

ഹവാല ഇടപാട് നടത്തിയെന്നാരോപിച്ച്‌ കേരളത്തിലെ പ്രമുഖ സ്വര്‍ണാഭരണ വ്യാപാര സ്ഥാപനമായ ജോയ് ആലുക്കാസിന്റെ രാജ്യത്തുടനീളമുള്ള ഓഫീസുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ബുധനാഴ്ച റെയ്ഡ് നടത്തി.

കേരളത്തില്‍ ആലുക്കാസിന്റെ ഹെഡ് ഓഫീസിലും തൃശൂരിലെ വസതിയിലുമാണ് പരിശോധന നടത്തിയത്.

ജോയ്‌ആലുക്കാസ് ഇന്ത്യ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടര്‍ ഉള്‍പ്പെട്ട ഹവാല ഇടപാടുകളെക്കുറിച്ച്‌ ഏജന്‍സിക്ക് സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് രാവിലെ മുതല്‍ വൈകുന്നേരം വരെ നീണ്ടുനിന്ന റെയ്ഡുകള്‍ നടത്തിയതെന്ന് ഇഡി വൃത്തങ്ങള്‍ അറിയിച്ചു.ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് നിയമത്തിന്റെ (ഫെമ) ഏതെങ്കിലും ലംഘനങ്ങള്‍ ജോയ് ആലുക്കാസ് ഗ്രൂപ്പ് നടത്തിയിട്ടുണ്ടോയെന്ന് ഞങ്ങള്‍ അന്വേഷിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. 

കൊച്ചിയില്‍ നിന്നുള്ള ഇഡി സംഘമാണ് തൃശ്ശൂരില്‍ റെയ്ഡ് നടത്തിയത്.റെയ്ഡില്‍ രേഖകളും കമ്ബ്യൂട്ടര്‍, മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങളും കണ്ടെടുത്തിട്ടുണ്ട്. ചോദ്യം ചെയ്യാനുള്ള നടപടികളുമായി മുന്നോട്ട് പോകുന്നതിന് മുമ്ബ് ശേഖരിച്ച മെറ്റീരിയലുകളും തെളിവുകളും പരിശോധിക്കുമെന്ന് ഇഡി വൃത്തങ്ങള്‍ പറഞ്ഞു. കമ്ബനി ഉടമ ജോയ് ആലുക്കാസിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.

Also Read

സാങ്കേതിക പിഴവിൽ കുടുങ്ങി നികുതിദായകർ; രജിസ്ട്രേഷൻ റദ്ദാക്കിയവർക്കും ജിഎസ്ടിആർ-3എ നോട്ടീസ്

സാങ്കേതിക പിഴവിൽ കുടുങ്ങി നികുതിദായകർ; രജിസ്ട്രേഷൻ റദ്ദാക്കിയവർക്കും ജിഎസ്ടിആർ-3എ നോട്ടീസ്

GSTR-3A നോട്ടീസുകൾ – കോമ്പോസിഷൻ നികുതിദായകർ ആശയക്കുഴപ്പത്തിലേക്ക്; GSTN സാങ്കേതിക തകരാർ വ്യക്തമാക്കുന്നു

Loading...