വ്യാജ ഡ്രൈവിങ് സ്‌കൂളുകളെ പൂട്ടാൻ പരിശീലകര്‍ക്കും മോട്ടോര്‍ വാഹനവകുപ്പ്

വ്യാജ ഡ്രൈവിങ് സ്‌കൂളുകളെ പൂട്ടാൻ പരിശീലകര്‍ക്കും മോട്ടോര്‍ വാഹനവകുപ്പ്

വ്യാജ ഡ്രൈവിങ് സ്‌കൂളിനും പരിശീലകര്‍ക്കും മോട്ടോര്‍ വാഹനവകുപ്പിന്റെ പിടിവീഴും. ഡ്രൈവിങ് സ്‌കൂളുകളുടെ നിലവാരം മോട്ടോര്‍വാഹനവകുപ്പിന്റെ പ്രത്യേകസംഘം പരിശോധിച്ച്‌ പിഴയീടാക്കുന്നതുള്‍പ്പെടെയുള്ള നടപടിയെടുക്കും.

യോഗ്യതയില്ലാത്ത പരിശീലകരും അംഗീകാരമില്ലാത്ത സ്ഥാപനങ്ങളുമുണ്ടെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് നടപടി.

സംസ്ഥാനത്ത് 3301 അംഗീകൃത ഡ്രൈവിങ് സ്‌കൂളുകളാണുള്ളത്. ഡ്രൈവിങ് സ്‌കൂള്‍ വാഹന പരിശീലകര്‍ക്ക് പ്രത്യേക ലൈസന്‍സും പെരുമാറ്റച്ചട്ടവുമുണ്ട്.

ഓട്ടോമൊബൈല്‍ എന്‍ജിനിയറിങ്ങില്‍ ഡിപ്ലോമ, അഞ്ചുവര്‍ഷം വാഹനമോടിച്ചുള്ള പരിചയം, 1989-ലെ മോട്ടോര്‍ വാഹന നിയമപ്രകാരം ഡ്രൈവിങ് സ്‌കൂളില്‍ പരിശീലനം നല്‍കാനുള്ള യോഗ്യത എന്നിവയാണ് നിബന്ധനകള്‍.