ഇഎംഐ തെറ്റിയ വാഹനങ്ങള്‍ ബലമായി പിടിച്ചെടുക്കുന്നത് മൗലികാവകാശ ലംഘനമെന്ന് പറ്റ്‌ന ഹൈക്കോടതി, പിടിച്ചെടുക്കലിന് റിക്കവറി ഏജന്റുമാരെ നിയോഗിക്കാന്‍ പാടില്ല

ഇഎംഐ തെറ്റിയ വാഹനങ്ങള്‍ ബലമായി പിടിച്ചെടുക്കുന്ന, ബാങ്ക്, ധനകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ പറ്റ്‌ന ഹൈക്കോടതി. റിക്കവറി ഏജന്റുകളെ വിട്ട് വാഹനങ്ങള്‍ പിടിച്ചെടുത്ത ബാങ്കുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും കോടതി 50,000 രൂപ വീതം പിഴ ചുമത്തി. വാഹനങ്ങള്‍ പിടിച്ചെടുക്കുന്നത് നിയമവിരുദ്ധവും മൗലികാവകാശങ്ങളുടെ ലംഘനവുമാണെന്ന് ജസ്റ്റിസ് രാജീവ് രഞ്ജന്‍ പ്രസാദ് മെയ് 19 ന് പുറപ്പെടുവിച്ച വിധിന്യായം പറയുന്നു.

ലോണ്‍ റിക്കവറി ഏജന്റുമാരുടെ പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്തം സാമ്പത്തിക സ്ഥാപനങ്ങള്‍ക്കായിരിക്കുമെന്ന് ആര്‍ബിഐ വിജ്ഞാപനത്തിലൂടെ വ്യക്തമാക്കിയിരുന്നു. നിലവില്‍ പല ധനകാര്യ സ്ഥാപനങ്ങളും വായ്പ തിരിച്ചുപിടിക്കാനുള്ള ജോലികള്‍ ഒരു മൂന്നാം കക്ഷിയ്ക്ക് മറിച്ചുനല്‍കിയിരിക്കയാണ്. എന്നാല്‍ വായ്പ തിരിച്ചുപിടിക്കുന്നതിനിടയില്‍ ഏജന്റുമാര്‍ സ്വീകരിക്കുന്ന അനിഷ്ടകരമായ പ്രവൃത്തികള്‍ക്ക് വാണിജ്യ, സഹകരണ ബാങ്കുകള്‍, എന്‍ബിഎഫ്സികള്‍, ആസ്തി പുനര്‍നിര്‍മ്മാണ കമ്പനികള്‍, രാജ്യമൊട്ടാകെ ശാഖകളുള്ള സാമ്പത്തിക സ്ഥാപനങ്ങള്‍ എന്നിവ ഉത്തരവാദിയാകും.

കോവിഡാനന്തരം എസ്ബിഐ, എച്ച്ഡിഎഫ്സി, ആക്സിസ് തുടങ്ങിയ പ്രമുഖ ബാങ്കുകളുടെ വായ്പ തിരിച്ചുപിടിക്കല്‍ നിരക്ക് 95 ശതമാനം വരെ ഉയര്‍ന്നിരുന്നു. അതിനനുസരിച്ച് ഉപഭോക്തൃ പീഡന പരാതികളും ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ് ആര്‍ബിഐ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായെത്തിയത്.

ഏജന്റുമാര്‍, പണം കടം വാങ്ങിയ ആളുടേയോ അവരുടെ പരിചയക്കാരുടെയോ സ്വകാര്യതയില്‍ കടന്നുകയറുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യരുത്.
സോഷ്യല്‍ മീഡിയ പോലുള്ള പൊതു ചാനലുകളിലൂടെയുള്ള അപമാനവും ഭീഷണിയും പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും ആര്‍ബിഐ നിഷ്‌ക്കര്‍ഷിക്കുന്നു. കൂടാതെ, കാലാവധി കഴിഞ്ഞ വായ്പകളെക്കുറിച്ച് സംസാരിക്കാന്‍ ഏജന്റ് വൈകിട്ട് 7 മണിക്ക് ശേഷമോ രാവിലെ 8 മണിക്ക് മുമ്പോ വിളിക്കരുത്.

വായ്പ വിതരണത്തിലും തിരിച്ചടവ് പ്രക്രിയയിലും ഒരു മൂന്നാം കക്ഷി ഇടപാടുകളും പാടില്ലെന്നും ആര്‍ബിഐ പറഞ്ഞു. വായ്പയെടുക്കുന്നയാളുടെ സമ്മതമില്ലാതെ അവരുടെ അവരുടെ ക്രെഡിറ്റ് പരിധി ഉയര്‍ത്താനും ധനകാര്യ സ്ഥാപനങ്ങള്‍ക്ക് അനുമതിയില്ല.

Also Read

സഹകരണ ബാങ്കുകളിലേക്ക് നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായുള്ള പുതിയ നടപടികള്‍ ആരംഭിച്ചു.

ബാങ്കുകളിലെ കെവൈസി പുതുക്കല്‍ നടപടിക്രമം പൂര്‍ത്തിയാക്കാന്‍ ഓണ്‍ലൈനായി സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതിയാകുമെന്നാണ് ആര്‍ബിഐ

രാജ്യത്ത് നികുതിവെട്ടിപ്പ് നടത്തുന്നവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് പാരിതോഷികം നൽകുന്ന പദ്ധതി

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI) പുറത്തിറക്കുന്ന സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി (CBDC) പരീക്ഷണാര്‍ത്ഥം ഇന്ന് മുതല്‍ .

50,000 മുതൽ പത്തുലക്ഷം രൂപ വരെയുള്ള 'എന്റെ ഗ്രാമം' സ്പെഷ്യൽ എംപ്ലോയ്മെൻ്റ് ജനറേഷൻ പ്രോഗ്രാം (SEGP) പദ്ധതിയിൽ 25 ശതമാനം മുതൽ 40 ശതമാനം വരെ സബ്സിഡി

സംസ്ഥാനത്ത് സാമ്ബത്തിക പ്രതിസന്ധിയുണ്ടെന്നും എന്നാല്‍ നിയന്ത്രണം ഉടന്‍ വേണ്ടിവരില്ലെന്നും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍.

Loading...