പഴയ പെന്‍ഷന്‍ പദ്ധതിയിലേക്ക് ഇനി തിരിച്ചുപോകില്ല; വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍

പഴയ പെന്‍ഷന്‍ പദ്ധതിയിലേക്ക് ഇനി തിരിച്ചുപോകില്ല; വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍

സര്‍വീസ് കാലയളവിനും വിരമിക്കുമ്പോള്‍ വാങ്ങിയ ശമ്പളത്തിനും ആനുപാതികമായി പെന്‍ഷന്‍ തുക കണക്കാക്കുന്ന പഴയ പെന്‍ഷന്‍ പദ്ധതിയിലേക്ക് ഇനിയൊരു തിരിച്ചുപോക്ക് അസാധ്യമാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് ലോക്‌സഭയില്‍ ഉന്നയിക്കപ്പെട്ട ചോദ്യത്തിന് ഉത്തരമായാണ് പുതിയ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ നിന്ന് പഴയതിലേക്ക് ഒരു തിരിച്ചുപോക്ക് ഉണ്ടാവില്ലെന്ന് സര്‍ക്കാര്‍ തീര്‍ത്തുപറഞ്ഞത്.

പഴയ പെന്‍ഷന്‍ സമ്പ്രദായത്തിന് പകരം 2004ലാണ് കേന്ദ്ര സര്‍ക്കാര്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി എന്നറിയപ്പെടുന്ന നാഷനല്‍ പെന്‍ഷന്‍ സ്‌കീം (എന്‍പിഎസ്) നടപ്പിലാക്കിയത്. ജീവനക്കാരുടെ വിഹിതവും തത്തുല്യമായ സര്‍ക്കാര്‍ വിഹിതവും ചേര്‍ത്ത് രൂപവല്‍ക്കരിക്കുന്ന ഫണ്ട് ഓഹരി വിപണിയിലോ മ്യൂച്വല്‍ ഫണ്ടിലോ മറ്റോ നിക്ഷേപിച്ച്‌ അതില്‍ നിന്ന് പെന്‍ഷന്‍ നല്‍കുന്ന രീതിയാണ് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി. കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച പദ്ധതി പശ്ചിമ ബംഗാള്‍ ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളും ഇതിനകം നടപ്പിലാക്കിക്കഴിഞ്ഞു.

എന്നാല്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്കെതിരേ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് ശക്തമായ പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു. ഇതേത്തുടര്‍ന്ന് പഴയ പെന്‍ഷന്‍ പദ്ധതിയിലേക്കുള്ള തിരിച്ചുപോക്കിൻ്റെ സാധ്യതയെ കുറിച്ച്‌ പഠിക്കാന്‍ കേരള സര്‍ക്കാര്‍ ഒരു സമിതിയെ നിയോഗിച്ചിരിക്കുകയാണ്. അതിനിടയിലാണ് ഇക്കാര്യത്തില്‍ ഒരു തിരിച്ചുപോക്കിന് അവസരമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്.

ശമ്പളത്തിനും സേവനകാലയളവിനും ആനുപാതികമായി നല്‍കുന്ന പെന്‍ഷന്‍ തുക സര്‍ക്കാരിന് വലിയ ബാധ്യത വരുത്തിവയ്ക്കുമെന്നതാണ് ഇതിന് കാരണമായി പറയുന്നു. ഇങ്ങിനെ ലക്ഷക്കണക്കിന് ജീവനക്കാര്‍ക്ക് മാസാമാസം നല്‍കുന്ന തുകയിലൂടെ കോടികളാണ് സര്‍ക്കാരിന് ചെലവാകുന്നത്. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയിലേക്ക് മാറുന്നതോടെ ഈ തുക നിര്‍മാണ പ്രവര്‍ത്തനങ്ങളും ക്ഷേമപദ്ധതികള്‍ക്കും വേണ്ടി ഉപയോഗിക്കാനാവുമെന്നാണ് സര്‍ക്കാരിൻ്റെ കണക്കുകൂട്ടല്‍.

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി കൂടുതല്‍ ആകര്‍ഷകമാക്കുന്നതിൻ്റെ ഭാഗമായി സര്‍ക്കാരിൻ്റെ പ്രതിമാസ വിഹിതം നിലവിലെ 10 ശതമാനത്തില്‍ നിന്ന് 14 ശതമാനമാക്കി ഉയര്‍ത്താന്‍ ഇക്കഴിഞ്ഞ ബജറ്റില്‍ തീരുമാനിച്ചിരുന്നു. എന്‍പിഎസിലെ നിക്ഷേപ സംവിധാനമായ ടയര്‍-2 അക്കൗണ്ടിനെ സെക്ഷന്‍ 80സി പ്രകാരം ആദായനികുതിയില്‍ നിന്ന് ഇളവ് ചെയ്തും ബജറ്റില്‍ പ്രഖ്യാപനമുണ്ടായിരുന്നു.

Also Read

ജിഎസ്ടി സമിതി നികുതി നിരക്ക് വർധിപ്പിക്കാനുള്ള ആലോചന: കുറഞ്ഞ നിരക്കുകളായ 5, 12 എന്നിവ വർധിപ്പിക്കാൻ  സാധ്യത

ജിഎസ്ടി കൗണ്‍സില്‍ യോഗം; ഭക്ഷണം ഓണ്‍ലൈനായാൽ നികുതി; പെട്രോളും ഡീസലും ജിഎസ്ടിയിലേക്ക് എതിര്‍പ്പുമായി സംസ്ഥാനങ്ങള്‍

നികുതി വെട്ടിപ്പ് വിവരങ്ങൾ കൈമാറുന്നവർക്ക് 20 %  പാരിതോഷികം : സ്വർണത്തിന് 10 ഗ്രാമിന് 1500 രൂപ നിരക്കിൽ  പാരിതോഷികം

കോവിഡ് കാലത്ത് ഇഎസ്ഐ ആനുകൂല്യം ലഭിക്കാൻ 39 തൊഴിൽദിനങ്ങൾ മതി: തൊഴിലില്ലായ്മ അലവൻസ് 2022 ജൂൺ 30 വരെ

കോവിഡ് കാലത്ത് ഇഎസ്ഐ ആനുകൂല്യം ലഭിക്കാൻ 39 തൊഴിൽദിനങ്ങൾ മതി: തൊഴിലില്ലായ്മ അലവൻസ് 2022 ജൂൺ 30 വരെ

കോവിഡ് കാലത്ത് ഇഎസ്ഐ ആനുകൂല്യം ലഭിക്കാൻ 39 തൊഴിൽദിനങ്ങൾ മതി : തൊഴിലില്ലായ്മ അലവൻസ് 2022 ജൂൺ 30 വരെ

ഇപിഎഫ് വിഹിതം നല്‍കുന്ന വരിക്കാര്‍ക്ക് ആശ്വാസം.: പലിശ നിരക്ക് ദീപാവലിക്ക് മുമ്ബ് അക്കൗണ്ടില്‍ വന്നേക്കാം

വ്യവസായ ശാലകളിലെ തൊഴിലാളികള്‍ക്കായി ഫാക്ടറീസ് & ബോയിലേഴ്സ് നിയമങ്ങള്‍

വ്യവസായ ശാലകളിലെ തൊഴിലാളികള്‍ക്കായി ഫാക്ടറീസ് & ബോയിലേഴ്സ് നിയമങ്ങള്‍

വ്യവസായ ശാലകളിൽ പണിയെടുക്കുന്നവരുടെയും വ്യവസായ ശാലകളുടെ സമീപ വാസികളായ സാധാരണ ജനങ്ങളുടെയും ക്ഷേമം, ആരോഗ്യം, സുരക്ഷാ എന്നിവ ഉറപ്പു വരുത്തുന്നതിനായി രൂപീകരിച്ചിട്ടുള്ള നിയമം

Loading...