എ.ടി.എമ്മില്‍ പണമില്ലെങ്കില്‍ ബാങ്കുകള്‍ക്ക് പിഴ

എ.ടി.എമ്മില്‍ പണമില്ലെങ്കില്‍ മൂന്നു മണിക്കൂറിനകം നിറക്കണമെന്ന് ബാങ്കുകളോട് റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടു. മൂന്നു മണിക്കൂറിനുശേഷവും ഉപഭോക്താക്കള്‍ക്ക് പണം ലഭിച്ചില്ലെങ്കില്‍ പിഴ ഇൗടാക്കുമെന്നും ബാങ്കുകള്‍ക്ക് നല്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കി.
ചെറിയ നഗരങ്ങളിലും ഗ്രാമീണ മേഖലകളിലും സ്ഥാപിച്ച എ.ടി.എമ്മുകളില്‍ പണം കാലിയായാല് നിറക്കാന്‍ കാലതാമസമെടുക്കുന്നതായി വ്യാപക പരാതികളുയര്‍ന്നിരുന്നു. എ.ടി.എമ്മില്‍ പണമില്ലെങ്കില്‍ ബാങ്കിനെ അറിയിക്കാന്‍ മെഷീനില്‍ സെന്‍സര്‍ ഘടിപ്പിച്ചിട്ടുണ്ട്. എന്നാല്‍, ഉടന്‍ പണം നിറക്കാനുള്ള നടപടി ബാങ്കുകള്‍ സ്വീകരിക്കാറില്ല. ഇതുമൂലം ബാങ്കിലെത്തി ഇടപാട് നടത്താന്‍ അക്കൗണ്ട് ഉടമ നിര്‍ബന്ധിതനാകുന്നു. ഇതിന് സര്‍വിസ് ചാര്‍ജും ബാങ്കുകള്‍ ഈടാക്കുന്നുണ്ട്.