ചിപ്പില്ലാത്ത എടിഎം കാര്‍ഡുകള്‍ ഏപ്രില്‍ 29 മുതല്‍ ബ്ലോക്കാവും!

പഴയ മാഗ്‌നറ്റിക് സ്ട്രിപ്പ് എടിഎം കാര്‍ഡുകള്‍ തന്നെയാണ് നിങ്ങള്‍ ഉപയോഗിക്കുന്നതെങ്കില്‍ ശ്രദ്ധിക്കുക, ഏപ്രില്‍ 29ന് ശേഷം അതുപയോഗിച്ച് ഇടപാടുകള്‍ സാധ്യമല്ല. അത്തരം കാര്‍ഡുകളെല്ലാം അന്നത്തോടെ ബ്ലോക്കാവും. ഇതുമായി ബന്ധപ്പെട്ട് എല്ലാ ഉപയോക്താക്കള്‍ക്കും ബാങ്കുകള്‍ മൊബൈല്‍ സന്ദേശങ്ങള്‍ അയച്ചിട്ടുണ്ട്. രാജ്യത്തെ എല്ലാ പൊതുമേഖലാ ബാങ്കുകളും സ്വകാര്യ ബാങ്കുകളും ഏപ്രില്‍ 29 ന് മുമ്പ് ഉപയോക്താക്കളുടെ മാഗ്‌നറ്റിക് സ്ട്രിപ്പ് എടിഎം കാര്‍ഡുകള്‍ മാറ്റി ഇഎംവി ചിപ്പ് കാര്‍ഡുകള്‍ ആക്കണമെന്ന നിര്‍ദ്ദേശം റിസര്‍വ് ബാങ്ക് നൽകിയിട്ടുണ്ട്.