ഓണ്‍ലൈന്‍ പണം കൈമാറ്റത്തിന് പണം കിട്ടുന്നയാളുടെ സമ്മതം നിര്‍ബന്ധമാക്കുവാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ഓണ്‍ലൈന്‍ പണം കൈമാറ്റത്തിന് പണം കിട്ടുന്നയാളുടെ സമ്മതം നിര്‍ബന്ധമാക്കുവാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ഓണ്‍ലൈനായി പണം കൈമാറ്റം ചെയ്യുന്നത് ഏത് അക്കൗണ്ടിലേക്കാണോ ആ അക്കൗണ്ട് ഉടമയുടെ സമ്മതത്തോടെ മാത്രമേ അതു സാധ്യമാകൂ എന്ന നിബന്ധന ഏര്‍പ്പെടുത്താന്‍ നീക്കം. കേന്ദ്ര ധന മന്ത്രാലയത്തിന്റെ നിര്‍ദേശം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) യുടെ പരിഗണനയിലാണ്.നിലവില്‍ ആര്‍ക്കും ഏത് അക്കൗണ്ടിലേക്കും ഓണ്‍ലൈന്‍ ഫണ്ട് ട്രാന്‍സ്‌ഫര്‍ നടത്താം. പണം എത്തിയ ശേഷം മാത്രമാണ് അക്കൗണ്ട് ഉടമയ്‌ക്കു സന്ദേശം ലഭിക്കുക. ഈ പഴുതുപയോഗിച്ചുള്ള വ്യാജ ഇടപാടുകള്‍ തടയുന്നതിനാണു സ്വീകര്‍ത്താവിന്റെ സമ്മതം നിര്‍ബന്ധമാക്കുന്നത്.