എസ്ബിഐ വായ്പകളുടെ പലിശ നിരക്ക് കുറച്ചു; ഭവന വായ്പകള്‍ക്ക് കൂടുതല്‍ ഇളവ്

എസ്ബിഐ വായ്പകളുടെ പലിശ നിരക്ക് കുറച്ചു; ഭവന വായ്പകള്‍ക്ക് കൂടുതല്‍ ഇളവ്

റിസര്‍വ് ബാങ്ക് വായ്പാ നിരക്ക് കുറച്ചതിന് പിന്നാലെ രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ എസ്.ബി.ഐ പലിശ നിരക്കുകള്‍ കുറച്ചു. 30 ലക്ഷം രൂപയ്ക്ക് താഴെയുള്ള ഭവനവായ്പയുടെ പലിശ 0.10 ശതമാനമാണ് കുറച്ചത്. ഭവന വായ്പയുടെ ഏറ്റവും കുറഞ്ഞ നിരക്കായ 8.70 ശതമാനത്തില്‍ നിന്ന് 8.60 ശതമാനമായാണ് പലിശ കുറച്ചിരിക്കുന്നത്. കൂടാതെ ഉയര്‍ന്ന നിരക്ക് ഒമ്ബതു ശതമാനത്തില്‍ നിന്ന് 8.90 ശതമാനമായും കുറച്ചു. പുതുക്കിയ നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.അടിസ്ഥാന നിരക്കായ 'മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്‍ഡിങ് റേറ്റി'ല്‍ (എം.സി.എല്‍.ആര്‍.) 0.05 ശതമാനത്തിന്റെ കുറവാണ് വരുത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ മറ്റു വായ്പകളുടെ പലിശയിലും നേരിയ കുറവുണ്ടാകും.

ആര്‍.ബി.ഐ. കഴിഞ്ഞയാഴ്ച റിപോ നിരക്കില്‍ 0.25 ശതമാനത്തിന്റെ കുറവു വരുത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ബാങ്കുകള്‍ പലിശ നിരക്കില്‍ മാറ്റം വരുത്തുന്നത്. ഏപ്രില്‍ ഒന്നു മുതല്‍ റിപോ നിരക്ക് പോലുള്ള ബാഹ്യഘടകങ്ങളുടെ അടിസ്ഥാനത്തില്‍ അടിസ്ഥാന പലിശ നിശ്ചയിക്കണമെന്ന് ആര്‍.ബി.ഐ. നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ വായ്പാ നയത്തെ തുടര്‍ന്ന് തീയതി നീട്ടുകയായിരുന്നു. എസ്ബിഐ കൂടാതെ മറ്റ് ബാങ്കുകളും പലിശ നിരക്കില്‍ ഇളവ് വരുത്തിയിട്ടുണ്ട്. താഴെ പറയുന്നവയാണ് പലിശ നിരക്ക് കുറച്ച ബാങ്കുകള്‍. വരും ദിവസങ്ങളില്‍ കൂടുതല്‍ ബാങ്കുകള്‍ പലിശ നിരക്ക് കുറയ്ക്കും.