സഹകരണ സംഘങ്ങൾ ഇനി ജി.എസ്.ടി.യുടെ പിടിയിൽ — പ്രതിമാസ നിക്ഷേപ പദ്ധതികൾക്ക് പോലും നികുതി ബാധകം

കൊച്ചി: പ്രാഥമിക സഹകരണ സംഘങ്ങൾ (Primary Co-operative Societies) നടത്തുന്ന പ്രതിമാസ നിക്ഷേപ പദ്ധതികൾ (MDS – Monthly Deposit Scheme) ജി.എസ്.ടി.യുടെ പരിധിയിൽ വരുന്നുവെന്നും, നിർബന്ധമായും ജിഎസ്ടി രജിസ്ട്രേഷൻ എടുക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.
ജസ്റ്റിസ് അമിത് റാവലും ജസ്റ്റിസ് പി.വി. ബാലകൃഷ്ണനും അടങ്ങിയ ഡിവിഷൻ ബെഞ്ച്, “ചിട്ടി ഒഴിവാക്കാനെന്ന പേരിൽ എം.ഡി.എസ്. പദ്ധതി നടപ്പാക്കുന്നത് നിയമപരമായ ഒഴിവാക്കൽ അല്ല” എന്ന് വ്യക്തമാക്കി. അതിനാൽ ഇത്തരം പദ്ധതികൾക്കുള്ള മുഴുവൻ വരുമാനം ജി.എസ്.ടി.യ്ക്ക് വിധേയമാകും.
വായ്പ തിരിച്ചുപിടിക്കൽ: കോടതി ഇടപെടൽ
ഹൈക്കോടതി, സഹകരണ സംഘങ്ങൾ കൈകാര്യം ചെയ്യുന്ന വായ്പകളുടെ കുടിശിക താലൂക്ക് അടിസ്ഥാനത്തിൽ Sales Officer (Co-operative Inspector rank) നിയമിച്ച് തിരിച്ചുപിടിക്കണമെന്നും ഉത്തരവിട്ടു. ഇത്തരത്തിൽ കിട്ടുന്ന തുക കലക്ടറുടെ പേരിലുള്ള പ്രത്യേക അക്കൗണ്ടിൽ സൂക്ഷിക്കണമെന്നും, നിക്ഷേപകർക്കുള്ള തിരിച്ചടവ് ആനുപാതികമായി മുൻഗണനാ ക്രമത്തിൽ വിതരണം ചെയ്യണമെന്നും കോടതി വ്യക്തമാക്കി.
മറ്റു വരുമാനങ്ങളും ബാധകമാകുന്നു
വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്, സഹകരണ സംഘങ്ങളുടെ മറ്റ് ബിസിനസ് പ്രവർത്തനങ്ങൾ, പലിശ വരുമാനം, സർവീസ് ചാർജുകൾ, അംഗങ്ങളിൽ നിന്ന് ശേഖരിക്കുന്ന മറ്റ് ഫീസുകൾ തുടങ്ങിയവയും ജി.എസ്.ടി. പരിധിയിലാകും എന്നതാണ്.
ഇതിന് പുറമെ, മുൻകാലങ്ങളിൽ ജി.എസ്.ടി. ബാധകമായിട്ടും രജിസ്ട്രേഷൻ എടുക്കാതെ പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ, കഴിഞ്ഞ വർഷങ്ങളിലെ കുടിശ്ശികയും പലിശയും ഡിമാൻഡ് ആയി വരാൻ സാധ്യതയുണ്ട്.
കരുവന്നൂർ സഹകരണ ബാങ്ക് ഉൾപ്പെടെ പല സ്ഥലങ്ങളിലും നടന്ന സാമ്പത്തിക ക്രമക്കേടുകൾ കോടതി മുന്നിൽ ഉന്നയിക്കപ്പെട്ടിരുന്നു. “MDS പദ്ധതികൾക്ക് നിയമപരമായ സുരക്ഷയില്ല” എന്ന് അമിക്കസ് ക്യൂറി റിപ്പോർട്ട് ചൂണ്ടിക്കാട്ടി. സർക്കാർ പ്രഖ്യാപിച്ച ഡെപ്പോസിറ്റ് ഗ്യാരന്റി സ്‌കീം വഴി, നിക്ഷേപകർക്ക് ഉടൻ പണം നൽകണമെന്ന നിർദ്ദേശവും കോടതി നൽകി.
ഈ വിധി പ്രകാരം, സംസ്ഥാനത്തെ ആയിരക്കണക്കിന് സഹകരണ സംഘങ്ങൾക്ക് ജിഎസ്ടി ബാധ്യത ഉണ്ടാകും. പുതിയ രജിസ്ട്രേഷൻ എടുക്കേണ്ടി വരും. മുൻകാല ഇൻവെസ്റ്റ്മെന്റ്, സേവന വരുമാനങ്ങൾക്കും ജിഎസ്ടി ബാധ്യത വരും. നിക്ഷേപകർക്ക് പലിശ കൊടുക്കുന്നതിനും പ്രവർത്തനച്ചെലവുകൾ നിറവേറ്റുന്നതിനും വലിയ പ്രതിസന്ധി ഉണ്ടാകും
സഹകരണ സംഘങ്ങളുടെ സാമ്പത്തിക ഇടപാടുകൾ ഇനി മുതൽ ജി.എസ്.ടി.യുടെ പിടിയിലാകും. പ്രതിമാസ നിക്ഷേപ പദ്ധതികളിൽ നിന്നു തുടങ്ങി, മറ്റു സേവന വരുമാനങ്ങളും നിയമപരമായി നികുതി അടയ്ക്കേണ്ട സാഹചര്യം ഉറപ്പായി.
ഇത്തരത്തിലുള്ള വാർത്തകൾക്ക് Tax Kerala യെ പിന്തുടരൂ...
സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... https://chat.whatsapp.com/KJskQJJRNRyIVVAXnkOjYe?mode=ems_copy_t
ടാക്സ് കേരള വായിക്കൂ... വരിക്കാരാകു....