2027 ഓടെ ഇന്ത്യ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകും

2027 ഓടെ ഇന്ത്യ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകും

2027 ഓടെ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പ്രവചിക്കുന്നു. 2024 സാമ്പത്തികവര്‍ഷത്തില്‍ ജിഡിപി 6.5 ശതമാനത്തിലധികം വളരുമെന്നും നാമെല്ലാവരും പ്രതീക്ഷിക്കുന്നു. 2029 ഓടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്ന് നേരത്തെ പ്രതീക്ഷിച്ചിരുന്നു. 

2014 മുതലുള്ള നയങ്ങള്‍ വിലയിരുത്തുമ്പോള്‍ 2027 ല്‍ അല്ലെങ്കില്‍ 2028 സാമ്പത്തിക വര്‍ഷം ഇന്ത്യയ്ക്ക് മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥ ടാഗ് ലഭിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. 2023 മാര്‍ച്ചിലെ യഥാര്‍ത്ഥ ജിഡിപി ഡാറ്റയെ അടിസ്ഥാനമാക്കിയാണ് വിലയിരുത്തല്‍. ആദ്യപാദ ജിഡിപി 8.1 ശതമാനമാകുന്നതോടെ 2024 ലെ വളര്‍ച്ച 6.5 ശതമാനത്തിലെത്തുക തന്നെ ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു. 2022-27 കാലഘട്ടത്തില്‍ കണക്കാക്കപ്പെടുന്നത് 1.8 ട്രില്യണ്‍ ഡോളറിന്റെ വര്‍ദ്ധനയാണ്. 

രസകരമെന്നു പറയട്ടെ, 2022-2027 കാലയളവിൽ ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന വർദ്ധനവ്, ഓസ്‌ട്രേലിയയുടെ സമ്പദ്‌വ്യവസ്ഥയുടെ നിലവിലെ വലുപ്പമായ 1.8 ട്രില്യൺ ഡോളറിനേക്കാൾ കൂടുതലായിരിക്കുമെന്ന് റിപ്പോർട്ട് പറയുന്നു. 2027 ഓടെ ആഗോള ജിഡിപിയില്‍ ഇന്ത്യയുടെ പങ്ക് 4 ശതമാനമാകുമെന്നും ഓരോ രണ്ട് വര്‍ഷത്തിലും സമ്പദ്വ്യവസ്ഥ അതിന്റെ മൊത്തത്തിലുള്ള വലുപ്പത്തിലേക്ക് 0.75 ട്രില്യണ്‍ ഡോളര്‍ ചേര്‍ക്കുമെന്നും സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു. ഇതോടെ, 2047 ല്‍ ഇന്ത്യ 20 ട്രില്യണ്‍ യുഎസ് ഡോളര്‍ സമ്പദ് വ്യവസ്ഥയാകും.

മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ 2027 ഓടെ 500 ബില്യണ്‍ ഡോളര്‍ ജിഎസ്ഡിപി മറികടക്കുമെന്നും റിപ്പോര്ട്ട് പറയുന്നു. പ്രധാനമന്ത്രിയുടെ സമീപകാല യുഎസ്, ഫ്രാന്‍സ് സന്ദര്‍ശനങ്ങള്‍ ഇന്ത്യയ്ക്ക് ഗണ്യമായ ദീര്‍ഘകാല സാമ്പത്തിക നേട്ടങ്ങള്‍ നല്‍കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്.

ഈ വര്‍ഷം രാജ്യം 15 ശതമാനം വര്‍ധനയും എക്കാലത്തെയും ഉയര്‍ന്ന 100 ബില്യണ്‍ ഡോളറിന്റെ വിദേശ നിക്ഷേപം രേഖപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു

ചിപ്പ് നിര്‍മ്മാണം, പ്രതിരോധ ബന്ധം, കാലാവസ്ഥാ പരിവര്‍ത്തനം, കാലാവസ്ഥാ ധനകാര്യം, വ്യാപാര തര്‍ക്കങ്ങള്‍, പ്രത്യേക സാമ്പത്തിക മേഖലകള്‍ സൃഷ്ടിക്കല്‍ എന്നീ മേഖലകളിലാണ് വലിയ തോതില്‍ പുരോഗതി ദൃശ്യമാകുക.2029 -ഓടെ ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് പ്രധാനമന്ത്രി ഈയിടെ പ്രഖ്യാപിച്ചിരുന്നു എന്നത് ശ്രദ്ധിക്കേണ്ട കാര്യം തന്നെയാണ്. 

സമ്പദ്വ്യവസ്ഥ വളരുന്നതിനനുസരിച്ച് ഇനിയും വളരെയധികം കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെതുണ്ട് എന്നുതന്നെയാണ് വിലയിരുത്താൻ കഴിയുന്നത്. 

Also Read

ഉപഭോക്താക്കള്‍ക്ക് ചൂഷണത്തില്‍ നിന്നും സംരക്ഷണം ലക്ഷ്യമാക്കിക്കൊണ്ട്, ഉപഭോക്ത്യ സംരക്ഷണ നിയമം

ഉപഭോക്താക്കള്‍ക്ക് ചൂഷണത്തില്‍ നിന്നും സംരക്ഷണം ലക്ഷ്യമാക്കിക്കൊണ്ട്, ഉപഭോക്ത്യ സംരക്ഷണ നിയമം

ഭക്ഷ്യ-പൊതുവിതരണ വകുപ്പിലെ ഉപഭോക്ത്യകാര്യ സെക്ഷനുകളും റവന്യൂ വകുപ്പിന്റെ കീഴിലുണ്ടായിരുന്ന ലീഗല്‍ മെട്രോളജി വകുപ്പും സംയോജിപ്പിച്ച് ഉപഭോക്ത്യകാര്യ വകുപ്പ് സര്‍ക്കാര്‍ രൂപീകരിച്ചു

വ്യവസായ ശാലകളിലെ തൊഴിലാളികള്‍ക്കായി ഫാക്ടറീസ് & ബോയിലേഴ്സ് നിയമങ്ങള്‍

വ്യവസായ ശാലകളിലെ തൊഴിലാളികള്‍ക്കായി ഫാക്ടറീസ് & ബോയിലേഴ്സ് നിയമങ്ങള്‍

വ്യവസായ ശാലകളിൽ പണിയെടുക്കുന്നവരുടെയും വ്യവസായ ശാലകളുടെ സമീപ വാസികളായ സാധാരണ ജനങ്ങളുടെയും ക്ഷേമം, ആരോഗ്യം, സുരക്ഷാ എന്നിവ ഉറപ്പു വരുത്തുന്നതിനായി രൂപീകരിച്ചിട്ടുള്ള നിയമം

സ്ഥാപനത്തിന്‍റെ വിജയത്തിനായി തൊഴിലാളികള്‍ക്കൊപ്പം അപ്രന്റീസുകളും

സ്ഥാപനത്തിന്‍റെ വിജയത്തിനായി തൊഴിലാളികള്‍ക്കൊപ്പം അപ്രന്റീസുകളും

അപ്രന്റീസസ് ആക്ട് നിഷ്കർഷിക്കുന്ന പ്രകാരം നാൽപ്പതോ അതിൽ കൂടുതലോ, മാനവവിഭവശേഷിയുളളതും, അനുവദനീയമായ ട്രെയിനിംഗ് അടിസ്ഥാന സൗകര്യമുളളതുമായ സ്ഥാപനങ്ങളിലെ ഉദ്യോഗദാതാവ് നിർബന്ധമായും അപ്രന്റീസുകളെ...

ഇന്ധന വില ജിഎസ്ടിയില്‍ കൊണ്ടുവരാന്‍ തയ്യാറെടുക്കുന്നു: വില കൂടുമോ കുറയുമോ?

ഇന്ധന വില ജിഎസ്ടിയില്‍ കൊണ്ടുവരാന്‍ തയ്യാറെടുക്കുന്നു: വില കൂടുമോ കുറയുമോ?

ഇന്ധനവില ജിഎസ്ടി പരിധിയില് കൊണ്ടുവരാന് തയ്യാറാണെന്ന് കേന്ദ്ര ധനമന്ത്രി നിര്മല സീതാരാമന്. ഇന്ധനവില കുറയ്ക്കാന് കേന്ദ്ര, സംസ്ഥാന സര്ക്കാരുകള് ഒരുമിച്ച് പ്രവര്ത്തിക്കണമെന്നും കേന്ദ്രം.

ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്ത് അവയ്ക്കു പരിഹാരം കണ്ടെത്താനുള്ള വലിയ ഉത്തരവാദിത്വമാണ് ഓരോ ജനപ്രതിനിധിക്കുമുള്ളത്.

ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്ത് അവയ്ക്കു പരിഹാരം കണ്ടെത്താനുള്ള വലിയ ഉത്തരവാദിത്വമാണ് ഓരോ ജനപ്രതിനിധിക്കുമുള്ളത്.

ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്ത് അവയ്ക്കു പരിഹാരം കണ്ടെത്താനുള്ള വലിയ ഉത്തരവാദിത്വമാണ് ഓരോ ജനപ്രതിനിധിക്കുമുള്ളത്.

Loading...