കൂടുതല്‍ പൊതുമേഖല ബാങ്കുകളെ തമ്മില്‍ ലയിപ്പിക്കാനുളള നടപടികളുമായി കേന്ദ്രസര്‍ക്കാര്‍; പഞ്ചാബ് നാഷണല്‍, യൂണിയന്‍ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകളുടെ ലയനം ഉടന്‍ ഉണ്ടായേക്കും

ദേന ബാങ്ക്, വിജയ ബാങ്ക് എന്നീ ബാങ്കുകളെ ബാങ്ക് ഓഫ് ബറോഡയില്‍ ലയിപ്പിച്ചതിനു പിന്നാലെ കൂടുതല്‍ പൊതുമേഖല ബാങ്കുകളെ തമ്മില്‍ ലയിപ്പിക്കാനുളള നടപടികള്‍ക്ക് സര്‍ക്കാര്‍ നീക്കം തുടങ്ങി. പഞ്ചാബ് നാഷണല്‍ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകളെ തമ്മില്‍ ലയിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ ആലോചിക്കുന്നത്.

ഇതിനായുളള പ്രാഥമിക നടപടികള്‍ക്ക് കേന്ദ്ര ധനകാര്യ മന്ത്രാലയം തുടക്കം കുറിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്‍റെ മൂന്നാം പാദത്തില്‍ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കാനാണ് ആലോചന. സര്‍ക്കാരിന്‍റെ ആലോചന. നേരത്തെ മൂന്ന് ബാങ്കുകളുടെ ലയനം ഏപ്രില്‍ ഒന്നിനാണ് നിലവില്‍ വന്നത്.

കഴിഞ്ഞ ഒക്ടോബറിലായിരുന്നു ബാങ്ക് ഓഫ് ബറോഡ, വിജയ ബാങ്ക്, ദേന ബാങ്ക് ലയന നടപടികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ തുടക്കം കുറിച്ചത്. എന്നാല്‍, അടുത്ത ഘട്ട ലയനത്തിന് ഇത് മികച്ച സമയമല്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. ബാങ്കുകളുടെ പ്രവര്‍ത്തനവും ധനസ്ഥിതിയും മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി റിസര്‍വ് ബാങ്ക് നടപ്പാക്കി വരുന്ന പ്രോംപ്റ്റ് കറക്ടീവ് ആക്ഷന്റെ (പിസിഎ) പരിധിയിലാണ് ലയനത്തിന് പരിഗണിക്കുന്ന രണ്ട് ബാങ്കുകളും. പഞ്ചാബ് നാഷണല്‍ ബാങ്കും യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയും റിസര്‍വ് ബാങ്കിന്‍റെ കടുത്ത നിയന്ത്രണങ്ങളിലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ബാങ്ക് ഓഫ് ഇന്ത്യ പിസിഎ നടപടികളില്‍ നിന്ന് പുറത്തുവന്നിട്ട് അധികമായിട്ടില്ല.

ഇന്ത്യയിലെ പൊതു മേഖല ബാങ്കുകളെ ലയിപ്പിച്ച്‌ നാലോ അഞ്ചോ വലിയ ബാങ്കുകളാക്കി മാറ്റുക എന്ന സമീപനം എന്‍ ഡി എ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് പുതിയ ലയന നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്.

Also Read

2025 ജനുവരി 1 മുതൽ മൂന്ന് തരത്തിലുള്ള ബാങ്ക് അക്കൗണ്ടുകൾ ക്ലോസ് ചെയ്യും: ഉടമകൾ ശ്രദ്ധിക്കണം

കുടിശിക അടച്ചിട്ടും എൻ.ഒ.സി. നൽകിയില്ല; എച്ച്.ഡി.ബി. ഫിനാൻഷ്യൽ സർവീസ് ലിമിറ്റഡ്ബാങ്ക്  27,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

കുടിശിക അടച്ചിട്ടും എൻ.ഒ.സി. നൽകിയില്ല; ബാങ്ക് 27,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

ലോക്‌സഭ പാസാക്കിയ ബാങ്കിംഗ് നിയമ ഭേദഗതി ബിൽ: നോമിനി പരിധി വർധിപ്പിക്കൽ ഉൾപ്പെടെ പ്രധാന മാറ്റങ്ങൾ

സ്വര്‍ണ്ണവായ്പയില്‍ വിപ്ലവകരമായ പ്രഖ്യാപനത്തിന് ഒരുങ്ങുകയാണ് ആര്‍ബിഐ: വായ്പ എടുക്കുന്നവര്‍ക്ക് പ്രതിമാസ ഇഎംഐ ഓപ്ഷന്‍ വാഗ്ദാനം ചെയ്‌തേക്കും

വിമുക്തസൈനികർക്ക് വ്യവസായ സംരംഭങ്ങൾ ആരംഭിക്കാൻ കുറഞ്ഞ പലിശനിരക്കുള്ള വായ്പാപദ്ധതിയുമായി കേരള ഫിനാൻഷ്യൽ കോർപറേഷൻ

വ്യാജ ഒപ്പിട്ട് ക്ലബിൻ്റെ അക്കൌണ്ടിൽ നിന്ന് 28 ലക്ഷം രൂപാ തട്ടിയെടുത്ത കേസിലെ പ്രതിയായ യുവാവ് അറസ്റ്റിൽ

വീസ വേണോ, റൂപേ വേണോ? ക്രെഡിറ്റ് കാർഡ് നെറ്റവർക്ക് തിരഞ്ഞെടുക്കാനുള്ള അധികാരം ഇനി ബാങ്കുകൾക്കല്ല, ഉപയോക്താൾക്ക്

ക്രെഡിറ്റ് കാർഡ് നെറ്റവർക്ക് തിരഞ്ഞെടുക്കാനുള്ള അധികാരം ഇനി ബാങ്കുകൾക്കല്ല, ഉപയോക്താൾക്ക്

വായ്പ നല്‍കിയതില്‍ നാഴികക്കല്ല്; വായ്പാ പോര്‍ട്ട് ഫോളിയോ ആയിരം കോടി കവിഞ്ഞ്  കെഎസ്ഐഡിസി

വനിതാ സംരംഭകര്‍ക്ക് ആശ്വാസം : 2016 വരെ വിതരണം ചെയ്ത വായ്പകളിലെ കുടിശികയുള്ളവയില്‍ പിഴപ്പലിശ പൂര്‍ണമായി ഒഴിവാക്കുന്നു

Loading...