ശ്രീധന്യ കൺസ്ട്രക്ഷൻ കമ്പനിയിലെ റെയ്ഡിൽ കണക്കിൽ പെടാത്ത 360 കോടിയുടെ ഇടപാട് ; ആദായനികുതി വകുപ്പ് വിവരങ്ങൾ ഇഡിക്ക് നൽകും

ശ്രീധന്യ കൺസ്ട്രക്ഷൻ കമ്പനിയിലെ റെയ്ഡിൽ കണക്കിൽ പെടാത്ത 360 കോടിയുടെ ഇടപാട്  ; ആദായനികുതി വകുപ്പ് വിവരങ്ങൾ ഇഡിക്ക് നൽകും

ശ്രീധന്യ കൺസ്ട്രക്ഷൻ കമ്പനിയിൽനിന്നും  കണ്ടെത്തിയ ക്രമക്കേടുകളുടെ വിവരങ്ങൾ ആദായ നികുതി വകുപ്പ് ഉടൻ ഇഡിക്ക് കൈമാറും. കണക്കിൽ പെടാത്ത 360 കോടിയുടെ ഇടപാടുകളാണ് ആദായനികുതി വകുപ്പിന്റെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്. ഇല്ലാത്ത ചെലവുകൾ കാണിച്ച് നികുതി വെട്ടിച്ച തുക, വിദേശത്തും റിയൽ എസ്റ്റേറ്റിലും നിക്ഷേപിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്. കൺസ്ട്രക്ഷൻ കമ്പനി കേന്ദ്രീകരിച്ച് നാലുദിവസമായിരുന്നു ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്. വീടുകളിലും ഓഫീസുകളിലും നടത്തിയ പരിശോധനയിൽ ഇടപാടുകളിൽ ക്രമക്കേടുകളുണ്ടെന്നാണ് കണ്ടെത്തൽ

360 കോടിയുടെ ഇടപാടിന് വ്യക്തമായ കണക്കില്ലെന്നാണ് പ്രാഥമിക പരിശോധനയിൽ തെളിഞ്ഞത്. കൂടുതൽ വിവരശേഖരണത്തിൽ തുക ഇനിയും ഉയരാം. ഇല്ലാത്ത ചെലവുകൾ ഉൾപ്പെടുത്തി 120 കോടി വെട്ടിച്ചെന്നും കണ്ടെത്തലുണ്ട്. ബന്ധുക്കളുടെയും ജീവനക്കാരുടെയും പേരിൽ ബില്ലുകൾ കെട്ടിച്ചമച്ചാണ് തുക വെട്ടിച്ചത്. ഇതുവരെ സാക്ഷ്യപ്പെടുത്താത്ത 100 കോടിയുടെ വിദേശനിക്ഷേപത്തിന്റെ തെളിവും കണ്ടെത്തി. നികുതി വെട്ടിച്ച തുക വിദേശനിക്ഷേപമാക്കിയെന്നാണ് പ്രാഥമിക വിവരം.

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ പരിധിയിൽ പെടും വിധത്തിലുള്ള നിക്ഷേപമെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് വിവരങ്ങൾ ഇഡിക്ക് കൈമാറുന്നത്. ഇതിന് മുമ്പായി മുഴുവൻ പണത്തിന്റെയും കൂടുതൽ വിവരങ്ങൾ സ്ഥാപനത്തോട് ആവശ്യപ്പെടും. എത്ര കോടിയുടെ നികുതി വെട്ടിച്ചെന്ന പൂർണ്ണ വിവരം കണക്കെടുപ്പ് പൂർത്തിയായതിന് ശേഷം ഇഡിക്ക് കൈമാറും. കമ്പനി ഉടമയുടെ വീട്ടിൽ നിന്നു് രണ്ട് കോടി രൂപയും കണ്ടെടുത്തിരുന്നു

നിരവധി ദേശീയപാത, സ്റ്റേറ് ട്രാൻസ്പോർട്ട് പ്രൊജക്ട് പദ്ധകളിലടക്കം മുൻനിര കരാറുകാരിൽ ഒന്നാണ് ഈ ശ്രീധന്യ കൺസ്ട്രക്ഷൻസ്കമ്പനി. 

പെരുമ്പാവൂർ ആസ്ഥാനമായ ചില കൺസ്ട്രക്ഷൻസിലും ആദായി നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. കണക്കിൽപെടാത്ത 40 കോടിയുടെ ഇടപാടുകളാണ് സ്ഥാപനത്തിൽ കണ്ടെത്തിയത്

Also Read

മോഹൻലാൽക്ക് ഏറ്റവും കൂടുതൽ ജി.എസ്.ടി അടച്ചതിനുള്ള ബഹുമതി — സംസ്ഥാന ധനമന്ത്രി കെ. എൻ. ബാലഗോപാലിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി

ജി എസ് ടി സംവിധാനം കൃത്യതയാർന്ന തലത്തിലേക്ക് എത്തി: ജി എസ് ടി സ്പെഷ്യൽ കമ്മീഷണർ എബ്രഹാം റെൻ

ജി എസ് ടി സംവിധാനം കൃത്യതയാർന്ന തലത്തിലേക്ക് എത്തി: ജി എസ് ടി സ്പെഷ്യൽ കമ്മീഷണർ എബ്രഹാം റെൻ

ജി എസ് ടി സംവിധാനം കൃത്യതയാർന്ന തലത്തിലേക്ക് എത്തി: ജി എസ് ടി സ്പെഷ്യൽ കമ്മീഷണർ എബ്രഹാം റെൻ

ഇന്‍വസ്റ്റ് കേരള ആഗോളനിക്ഷേപ സംഗമത്തിലെ വാഗ്ദാന പദ്ധതിയായ ഡബ്ല്യുഎച്ജി പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മാണമാരംഭിച്ചു

ഇന്‍വസ്റ്റ് കേരള ആഗോളനിക്ഷേപ സംഗമത്തിലെ വാഗ്ദാന പദ്ധതിയായ ഡബ്ല്യുഎച്ജി പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മാണമാരംഭിച്ചു

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ഞൂറ് കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ച് ഒറീസയിലെ വേള്‍ഡ് ഗ്രൂപ്പ്

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

Loading...