ജാഗ്രതാ നിര്‍ദേശം- മൂഴിയാര്‍ ഡാം ഷട്ടര്‍ തുറന്നേക്കും

പത്തനംതിട്ട : കെഎസ്ഇബിയുടെ കക്കാട് ജലവൈദ്യുത പദ്ധതിയുടെ മൂഴിയാര്‍ ഡാമിന്റെ വാര്‍ഷിക അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട് ഇന്ന് (13) മുതല്‍ 15 ദിവസത്തേക്ക് മൂഴിയാര്‍ റിസര്‍വോയറിലെ വെള്ളം മൂഴിയാര്‍ ഡാം ഷട്ടര്‍ തുറന്ന് പുറത്തേക്ക് ഒഴുക്കി വിടേണ്ട സാഹചര്യം ഉള്ളതിനാല്‍ ഈ വെള്ളം മൂഴിയാര്‍ ഡാം മുതല്‍ ആങ്ങമൂഴി വഴി കക്കാട് പവര്‍ ഹൗസിന്റെ ടെയില്‍ റേസില്‍ എത്തിച്ചേര്‍ന്ന് കക്കാട്ട് ആറിലൂടെ (ഏകദേശം 20 കിലോമീറ്റര്‍ ദൂരം) ഒഴുകി പോകുമെന്നും കക്കാട് ഡാം സേഫ്റ്റി ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഏകദേശം 30 മീ.ക്യൂമക്‌സ് എന്ന തോതില്‍ ആയിരിക്കും ജലം പുറന്തള്ളുന്നത്. ഇതുകാരണം കക്കാട്ടാറിന്റെ ജലനിരപ്പ് പരമാവധി 60 സെന്റീമീറ്റര്‍ ഉയര്‍ന്നേക്കാം. ഈ സാഹചര്യത്തില്‍ മൂഴിയാര്‍ ഡാം മുതല്‍ കക്കാട് പവര്‍ ഹൗസിന്റെ ടെയില്‍ റേസ് (മൂഴിയാര്‍ ഡാം മുതല്‍ സീതത്തോട് വരെ) വരെയുള്ള കക്കാട്ടാറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലാ ദുരന്തനിവാരണ വിഭാഗം, പോലീസ്, ഫയര്‍ ആന്‍ഡ് റസ്‌ക്യു സര്‍വീസസ്, പഞ്ചായത്ത് തുടങ്ങിയവ വകുപ്പുകള്‍ക്ക് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിനുള്ള നിര്‍ദേശം കളക്ടര്‍ നല്‍കി. 

Also Read

ഇന്‍വസ്റ്റ് കേരള ആഗോളനിക്ഷേപ സംഗമത്തിലെ വാഗ്ദാന പദ്ധതിയായ ഡബ്ല്യുഎച്ജി പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മാണമാരംഭിച്ചു

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ഞൂറ് കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ച് ഒറീസയിലെ വേള്‍ഡ് ഗ്രൂപ്പ്

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

187 സ്റ്റാർട്ടപ്പുകൾക്ക് നികുതി ഇളവ് അനുവദിച്ച് വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ്

സംസ്ഥാനത്തെ 35 ഓളം സ്ഥാപനങ്ങളില്‍ നിന്നും റിക്കവറി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നികുതികുടിശ്ശിക പിരിച്ചെടുത്തു.

Loading...