റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI) പുറത്തിറക്കുന്ന സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി (CBDC) പരീക്ഷണാര്‍ത്ഥം ഇന്ന് മുതല്‍ .

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI) പുറത്തിറക്കുന്ന സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി (CBDC) പരീക്ഷണാര്‍ത്ഥം ഇന്ന് മുതല്‍ .

ആദ്യഘട്ടത്തില്‍ ഹോള്‍സെയില്‍ സിബിഡിസിയാണ് ആര്‍ബിഐ അവതരിപ്പിക്കുന്നത്. സാധാരണക്കാര്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന റീട്ടെയില്‍ സിബിഡിസിയുടെ പരീക്ഷണം ഒരുമാസത്തിനുള്ളില്‍ ആരംഭിക്കും.

ഗവണ്‍മെന്റ് സെക്യൂരിറ്റീസിന്റെ സെക്കന്ററി മാര്‍ക്കറ്റ് ഇടപാടുകള്‍ക്കാവും നിലവില്‍ സിബിഡിസി ഉപയോഗിക്കുക. പിന്നീട് ഹോള്‍സെയില്‍ ഇടപാടുകള്‍ക്കും മറ്റും പരീക്ഷണാര്‍ത്ഥം സിബിഡിസി അനുവദിക്കും. ഒമ്ബത് ബാങ്കുകളെയാണ് ഇന്ന് തുടങ്ങുന്ന സിബിഡിസി പൈലറ്റിനായി തെരഞ്ഞെടുത്തിരിക്കുന്നത്. എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, കൊട്ടക്ക് മഹീന്ദ്ര, യെസ് ബാങ്ക്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, എച്ച്‌എസ്ബിസി എന്നിവയാണ് ഈ ബാങ്കുകള്‍.

ബാങ്കുകള്‍ തമ്മിലുള്ള ഇടാപാട് എളുപ്പത്തിലാക്കാന്‍ സിബിഡിസി സഹായിക്കുമെന്ന് ആര്‍ബിഐ വ്യക്തമാക്കി. നിലവിലുള്ള ബാങ്ക് നോട്ടുകളുടെ ഡിജിറ്റല്‍ പതിപ്പ് തന്നെയാണ് സിബിഡിസി അഥവാ ഇ-റൂപീ. നിലവില്‍ ലഭ്യമായ കറന്‍സികള്‍ക്ക് പുറമെ മറ്റൊരു മാര്‍ഗം എന്ന നിലയിലാണ് കേന്ദ്രം ഇ-റുപിയെ കാണുന്നത്. അക്കൗണ്ട് അടിസ്ഥാനമാക്കിയുള്ളവയാണ് ഹോള്‍സെയില്‍ സിബിഡിസി. റീട്ടെയില്‍ സിബിഡിസി കേന്ദ്രം പുറത്തിറക്കുക ടോക്കണ്‍ അടിസ്ഥാനമാക്കിയായിരിക്കും.

കറന്‍സികള്‍ക്ക് സമാനമായി പ്രത്യേക ഡിനോമിനേഷനിലുള്ള ടോക്കണുകളിലൂടെ ഉപയോഗിക്കുന്നവയാണ് ടോക്കണ്‍ അടിസ്ഥാനമാക്കിയുള്ള സിബിഡിസി. ഇന്ത്യയെ കൂടാതെ യൂറോപ്യന്‍ യൂണിയന്‍, ചൈന, റഷ്യ ഉള്‍പ്പടെയുള്ളവര്‍ സിബിഡിസി അവതരിപ്പിക്കുന്നതിന്റെ വിവിധ ഘട്ടങ്ങളിലാണ്. അറ്റ്‌ലാന്റിക് കൗണ്‍സിലിന്റെ കണക്കുകള്‍ അനുസരിച്ച്‌ ലോകത്ത് 11 രാജ്യങ്ങളിലാണ് നിലവില്‍ സിബിഡിസി ഔദ്യോഗികമായി പുറത്തിറക്കിയിട്ടുള്ളത്. ബഹ്‌മാസ്, ജമൈക്ക,ഇക്കഡോര്‍, ഈസ്റ്റേണ്‍ കരീബിയന്‍ (8 രാജ്യങ്ങള്‍), സെനഗല്‍, നൈജീരിയ എന്നിവയാണ് ഈ രാജ്യങ്ങള്‍.

Also Read

ഇന്‍വസ്റ്റ് കേരള ആഗോളനിക്ഷേപ സംഗമത്തിലെ വാഗ്ദാന പദ്ധതിയായ ഡബ്ല്യുഎച്ജി പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മാണമാരംഭിച്ചു

ഇന്‍വസ്റ്റ് കേരള ആഗോളനിക്ഷേപ സംഗമത്തിലെ വാഗ്ദാന പദ്ധതിയായ ഡബ്ല്യുഎച്ജി പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മാണമാരംഭിച്ചു

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ഞൂറ് കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ച് ഒറീസയിലെ വേള്‍ഡ് ഗ്രൂപ്പ്

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

വിദേശ സർവകലാശാലകളിലേക്കുള്ള കൺസൾട്ടൻസി സേവനം ഇടനില സേവനം അല്ല; സേവന കയറ്റുമതിക്ക് അർഹതയുണ്ടെന്ന് അപ്പീലറ്റ് ട്രൈബ്യൂണൽ ഡൽഹി

IGST അടയ്ക്കേണ്ടതിന് CGST-SGST ആയി തെറ്റായി അടച്ചതിന് ശിക്ഷ വിധിക്കാനാവില്ല: കേരള ഹൈക്കോടതി

IGST അടയ്ക്കേണ്ടതിന് CGST-SGST ആയി തെറ്റായി അടച്ചതിന് ശിക്ഷ വിധിക്കാനാവില്ല: കേരള ഹൈക്കോടതി

IGST അടയ്ക്കേണ്ടതായപ്പോൾ CGST-SGST ആയി തെറ്റായി അടച്ചതിന് ശിക്ഷ വിധിക്കാനാവില്ല: കേരള ഹൈക്കോടതി

സെക്ഷൻ 46 നോട്ടീസ് ഇല്ലാതെ അസസ്മെന്റ്: അലഹബാദ് ഹൈക്കോടതി ജിഎസ്ടി ഉത്തരവും അപ്പീൽ ഉത്തരവും റദ്ദാക്കി

സെക്ഷൻ 46 നോട്ടീസ് ഇല്ലാതെ അസസ്മെന്റ്: അലഹബാദ് ഹൈക്കോടതി ജിഎസ്ടി ഉത്തരവും അപ്പീൽ ഉത്തരവും റദ്ദാക്കി

സെക്ഷൻ 46 നോട്ടീസ് ഇല്ലാതെ അസസ്മെന്റ്: അലഹബാദ് ഹൈക്കോടതി ജിഎസ്ടി ഉത്തരവും അപ്പീൽ ഉത്തരവും റദ്ദാക്കി

Loading...