എറണാകുളത്തപ്പൻ ഗ്രൗണ്ട്: വരുമാന വിവരം സമർപ്പിക്കണമെന്ന് ഹൈക്കോടതി ; വ്യാപാര മേളകളും മറ്റും നടത്തുന്നതുമായി ബന്ധപ്പെട്ട് സ്വമേധയാ പരിഗണിക്കുന്ന ഹർജിയിലാണ് നിർദേശം

എറണാകുളത്തപ്പൻ ഗ്രൗണ്ട്: വരുമാന വിവരം സമർപ്പിക്കണമെന്ന് ഹൈക്കോടതി ; വ്യാപാര മേളകളും മറ്റും നടത്തുന്നതുമായി ബന്ധപ്പെട്ട് സ്വമേധയാ പരിഗണിക്കുന്ന ഹർജിയിലാണ് നിർദേശം

എറണാകുളത്തപ്പൻഗ്രൗണ്ടിൽനിന്നു കഴിഞ്ഞ 5 വർഷം ലഭിച്ച വരുമാനവും ശിവക്ഷേത്രത്തിന്റെ അറ്റകുറ്റപ്പണികൾക്കായി ചെലവഴിച്ച തുകയും സംബന്ധിച്ച വിവരങ്ങൾ കൊച്ചിൻ ദേവസ്വം ബോർഡും ക്ഷേത്ര ക്ഷേമ സമിതിയും സമർപ്പിക്കാൻ ഹൈക്കോടതി ഉത്തരവ്. എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ വ്യാപാര മേളകളും മറ്റും നടത്തുന്നതുമായി ബന്ധപ്പെട്ട് സ്വമേധയാ പരിഗണി ക്കുന്ന ഹർജിയിലാണ് ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് പി.ജി.അജിത്കുമാർ എന്നിവരുൾ പ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശം നൽകിയത്.

കൊച്ചിൻ ദേവസ്വം ബോർഡിലെ അസി. കമ്മിഷണർ (വാല്യു ബിൾസ്) ക്ഷേത്രത്തിൽ പരിശോധന നടത്തി തിരുവാഭരണത്തി ന്റെ നിലവിലെ സ്ഥിതിയും മറ്റു വിലയേറിയ വസ്തുക്കളുടെ വിവരങ്ങളും മൂന്നാഴ്ചയ്ക്കകം സമർപ്പിക്കണം.

ക്ഷേത്രത്തിൽ നടത്തിയ അറ്റ കുറ്റപ്പണികൾ സംബന്ധിച്ച് കൊ ച്ചിൻ ദേവസ്വം ബോർഡിന്റെ തൃപ്പൂണിത്തുറ ഗ്രൂപ്പിലെ മരാമത്ത് വിങ് അസി. കമ്മിഷണർ മറ്റൊരു റിപ്പോർട്ട് നൽകാനും നിർദേശിച്ചിട്ടുണ്ട്

ജൂൺ 22നു ഹർജി വീണ്ടും പരിഗണിക്കും. എറണാകുളത്തപ്പൻ ഗ്രൗണ്ടുമായി ബന്ധപ്പെട്ട തർക്കമാണ് ഹൈക്കോടതി പരിഗണിക്കുന്നത്. "എറണാകുളത്ത പ്പന് ഒരടി മണ്ണ്' എന്ന പദ്ധതിപ്രകാരം ഭക്തരുടെ പണം വിനിയോഗിച്ചാണ് ഭൂമി വാങ്ങിയത്.

എറണാകുളത്തപ്പൻ ശിവക്ഷേത്രത്തിൽ പുതിയ ഉപദേശക സമിതിക്കു രൂപം നൽകുന്നതിനെ തിരെ ക്ഷേത്ര സംരക്ഷണ സമിതി നൽകിയ ഹർജിയിൽ ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. ഇതിനു മറുപടി നൽകാൻ ഹർജി ക്കാർ സമയം തേടിയതിനെത്തുടർന്ന് ഹർജി രണ്ടാഴ്ച കഴിഞ്ഞു പരിഗണിക്കാൻ മാറ്റി. പുതിയ സമിതി രൂപീകരിക്കാനുള്ള നടപടികൾ തടഞ്ഞ ഉത്തരവ് 2 മാസത്തേക്കു ഹൈക്കോടതി നീട്ടി.

Also Read

ജി എസ് ടി സംവിധാനം കൃത്യതയാർന്ന തലത്തിലേക്ക് എത്തി: ജി എസ് ടി സ്പെഷ്യൽ കമ്മീഷണർ എബ്രഹാം റെൻ

ജി എസ് ടി സംവിധാനം കൃത്യതയാർന്ന തലത്തിലേക്ക് എത്തി: ജി എസ് ടി സ്പെഷ്യൽ കമ്മീഷണർ എബ്രഹാം റെൻ

ജി എസ് ടി സംവിധാനം കൃത്യതയാർന്ന തലത്തിലേക്ക് എത്തി: ജി എസ് ടി സ്പെഷ്യൽ കമ്മീഷണർ എബ്രഹാം റെൻ

ഇന്‍വസ്റ്റ് കേരള ആഗോളനിക്ഷേപ സംഗമത്തിലെ വാഗ്ദാന പദ്ധതിയായ ഡബ്ല്യുഎച്ജി പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മാണമാരംഭിച്ചു

ഇന്‍വസ്റ്റ് കേരള ആഗോളനിക്ഷേപ സംഗമത്തിലെ വാഗ്ദാന പദ്ധതിയായ ഡബ്ല്യുഎച്ജി പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മാണമാരംഭിച്ചു

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ഞൂറ് കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ച് ഒറീസയിലെ വേള്‍ഡ് ഗ്രൂപ്പ്

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

വിദേശ സർവകലാശാലകളിലേക്കുള്ള കൺസൾട്ടൻസി സേവനം ഇടനില സേവനം അല്ല; സേവന കയറ്റുമതിക്ക് അർഹതയുണ്ടെന്ന് അപ്പീലറ്റ് ട്രൈബ്യൂണൽ ഡൽഹി

Loading...