വിദേശപഠനത്തിനായി വ്യാജ ബാങ്ക് സ്റ്റേറ്റ്മെന്റുകൾ; ജോബ് കൺസൾട്ടൻസി സ്ഥാപനത്തിൽ റെയ്ഡ്; നിരവധി വ്യാജ രേഖകളും സീലുകളും പിടിച്ചെടുത്തു

വിദേശത്തേക്ക് പഠനത്തിനായി പോകുന്ന വിദ്യാർത്ഥികൾക്ക് വ്യാജ ബാങ്ക് സ്റ്റേറ്റ്മെന്റുകൾ തയ്യാറാക്കി നൽകുന്ന തൊടുപുഴയിലെ  ജോബ് കൺസൾട്ടൻസി സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി. റെയ്ഡിൽ നിരവധി വ്യാജ രേഖകളും സീലുകളും പിടിച്ചെടുത്തു. ഉടമ ഇടുക്കി കഞ്ഞിക്കുഴി സ്വദേശിക്കായി പോലീസ് തെരച്ചിൽ ആരംഭിച്ചു.

വിദേശ രാജ്യങ്ങളിൽ പഠനത്തിന് പോകുന്ന വിദ്യാർത്ഥികൾ അവിടുത്തെ ദൈനംദിന ചെലവുകൾക്കായി നിശ്ചിത തുകയുടെ ബാങ്ക് ബാലൻസുണ്ടെന്ന സ്റ്റേറ്റ്മെൻറ് കാണിക്കണം. ഇതിനായി തൊടുപുഴയിലെ സ്ഥാപനം വ്യാജസ്റ്റേറ്റുമെൻറുകൾ തയ്യാറാക്കി നൽകുന്നതായി ഫെഡറൽ ബാങ്ക് അധികൃത‍ പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന നടത്തിയ പരിശോധനയിലാണ് ഫെഡറൽ ബാങ്കിന്റെ പേരിൽ നിർമിച്ച നിരവധി വ്യാജ രേഖകൾ തൊടുപുഴ മങ്ങാട്ടുകവല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന  ജോബ് കൺസൾട്ടൻസിയിൽ നിന്ന് പിടിച്ചെടുത്തത്. ബാങ്കിൻറെ പേരിൽ വ്യാജ ലെറ്റർ പാഡ് തയ്യാറാക്കിയായിരുന്നു തട്ടിപ്പ്. ഫെഡറൽ ബാങ്ക് മാനേജരുടെ വ്യാജ ഒപ്പും ഈ രേഖകളിലുണ്ടായിരുന്നു.

വിദേശത്ത് പോകുന്ന വിദ്യാർത്ഥികൾ നൽകിയ സ്റ്റേറ്റുമെൻറുകൾ അതാത് രാജ്യങ്ങൾ സ്ഥിരീകരിക്കാനായി ബാങ്കിലേക്ക് അയച്ചപ്പോഴാണ് തട്ടിപ്പ്പുറത്തായത്. തുടർന്നാണ് ബാങ്ക് അധികൃതർ പരാതി നൽകിയത്. ജോബ് കൺസൾട്ടൻസി ഉടമയെ ഇതുവരെ കണ്ടെത്താൻ പൊലീസിന് ആയിട്ടില്ല. ഇയാളുടെ കഞ്ഞിക്കുഴിക്ക് സമീപം ചുരുളിയിലുള്ള വീട്ടിലും പൊലീസ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ഉടമ ഒളിവിൽ ആണെന്നും കണ്ടെത്താൻ ശ്രമം തുടരുകയാണെന്നും പൊലീസ് പറഞ്ഞു

Also Read

ജി എസ് ടി സംവിധാനം കൃത്യതയാർന്ന തലത്തിലേക്ക് എത്തി: ജി എസ് ടി സ്പെഷ്യൽ കമ്മീഷണർ എബ്രഹാം റെൻ

ഇന്‍വസ്റ്റ് കേരള ആഗോളനിക്ഷേപ സംഗമത്തിലെ വാഗ്ദാന പദ്ധതിയായ ഡബ്ല്യുഎച്ജി പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മാണമാരംഭിച്ചു

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ഞൂറ് കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ച് ഒറീസയിലെ വേള്‍ഡ് ഗ്രൂപ്പ്

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

വിദേശ സർവകലാശാലകളിലേക്കുള്ള കൺസൾട്ടൻസി സേവനം ഇടനില സേവനം അല്ല; സേവന കയറ്റുമതിക്ക് അർഹതയുണ്ടെന്ന് അപ്പീലറ്റ് ട്രൈബ്യൂണൽ ഡൽഹി

Loading...