മാനുഫാക്ചറിംഗ് സ്ഥാപനങ്ങള്‍ക്കായി കൊച്ചിയില്‍ ക്വാളിറ്റി കോണ്‍ക്ലേവ് 23ന്

മാനുഫാക്ചറിംഗ് സ്ഥാപനങ്ങള്‍ക്കായി കൊച്ചിയില്‍ ക്വാളിറ്റി കോണ്‍ക്ലേവ് 23ന്

മാനുഫാക്ചറിംഗ് സ്ഥാപനങ്ങള്‍ക്കായി കൊച്ചിയില്‍ ക്വാളിറ്റി കോണ്‍ക്ലേവ് 23ന്

മാനുഫാക്ചറിംഗ് വ്യവസായ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനമികവ് വര്‍ധിപ്പിക്കുന്നതിന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കോമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രിയും(ഫിക്കി) ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയും (ക്യു സി ഐ) ചേര്‍ന്ന് ജനുവരി 23ന് രാവിലെ 9.30 മുതല്‍ വൈകീട്ട് 4 വരെ എറണാകുളം മറൈന്‍ഡ്രൈവിലെ ഹോട്ടല്‍ ടാജ് ഗേറ്റ്‌വേയില്‍ ക്വാളിറ്റി കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നു.

മാനുഫാക്ചറിംഗ് വ്യവസായ മേഖലയയുടെ പ്രവര്‍ത്തന മികവ് ഉയര്‍ത്തുന്നതിലൂടെ ലോകനിലവാരത്തില്‍ മത്സരശേഷി കൈവരിക്കുന്നതിനാവശ്യമായ തന്ത്രങ്ങളെക്കുറിച്ച്‌ കോണ്‍ക്ലേവില്‍ വിദഗ്ധര്‍ ക്ലാസെടുക്കും. ഉയര്‍ന്ന ഗുണനിലവാരം ഉറപ്പുവരുത്തിക്കൊണ്ട് എങ്ങനെ ആഗോള മത്സരക്ഷമത കൈവരിക്കാം, ഇന്‍ഡസ്ട്രിയല്‍ ഇന്റര്‍നെറ്റ് ഓഫ് തിങ്‌സിലൂടെ (ഐ ഐ ഒ ടി) പ്രവര്‍ത്തനമികവ് എങ്ങനെ വര്‍ധിപ്പിക്കാം, ഡിസൈനിംഗ് മികവ് പ്രയോജനപ്പെടുത്തേണ്ടതിന്റെ ആവശ്യകത, വ്യക്തികളുടെ കഴിവുകള്‍ എങ്ങനെ പ്രവര്‍ത്തനമികവിനായി ഉപയോഗപ്പെടുത്താം എന്നീ വിഷയങ്ങളില്‍ വിദഗ്ധര്‍ സംസാരിക്കും

വ്യവസായ വാണിജ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ ഇളങ്കോവന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടര്‍ കെ ബിജു ഐ എ എസ് മുഖ്യപ്രഭാഷണം നടത്തും. പ്രവേശനം സൗജന്യമാണ്. പങ്കെടുക്കുന്നവര്‍[email protected]എന്ന ഇ മെയിലില്‍ ജനുവരി 21നകം രജിസ്റ്റര്‍ ചെയ്യണം. വിശദ വിവരങ്ങള്‍ക്ക് 04844058041/42, 09746903555 എന്നീ ഫോണ്‍ നമ്ബറുകളില്‍ ഫിക്കി സ്റ്റേറ്റ് കൗണ്‍സിലുമായി ബന്ധപ്പെടാം.

Also Read

ഇന്‍വസ്റ്റ് കേരള ആഗോളനിക്ഷേപ സംഗമത്തിലെ വാഗ്ദാന പദ്ധതിയായ ഡബ്ല്യുഎച്ജി പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മാണമാരംഭിച്ചു

ഇന്‍വസ്റ്റ് കേരള ആഗോളനിക്ഷേപ സംഗമത്തിലെ വാഗ്ദാന പദ്ധതിയായ ഡബ്ല്യുഎച്ജി പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മാണമാരംഭിച്ചു

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ഞൂറ് കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ച് ഒറീസയിലെ വേള്‍ഡ് ഗ്രൂപ്പ്

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

Loading...