നികുതിയടയ്ക്കുന്നതിൽ കോടികളുടെ വെട്ടിപ്പു നടത്തിയ 12 സിനിമാ നടന്മാർക്കെതിരെ സംസ്ഥാന നികുതി വകുപ്പിന്റെ ജിഎസ്ടി ഇന്റലിജൻസ്

കൊച്ചി ∙ സേവന നികുതിയടയ്ക്കുന്നതിൽ കോടികളുടെ വെട്ടിപ്പു നടത്തിയ 12 സിനിമാ നടന്മാർക്കെതിരെ സംസ്ഥാന നികുതി വകുപ്പിന്റെ ജിഎസ്ടി ഇന്റലിജൻസ് വിഭാഗം അന്വേഷണം തുടങ്ങി. മൂന്നര കോടി രൂപയുടെ വെട്ടിപ്പു നടത്തിയ നടനെതിരെ എറണാകുളം ജില്ലാ ഇന്റലിജൻസ് വിഭാഗം പ്രോസിക്യൂഷൻ നടപടികൾ ആരംഭിച്ചു. 

സിനിമകളിൽ അഭിനയിക്കാൻ വൻതുക പ്രതിഫലം വാങ്ങുന്ന നടന്മാർ കൃത്യമായി ജിഎസ്ടി അടയ്ക്കാത്തതിനാൽ, ഈ തുക ഇളവു ചെയ്തു നികുതി റിട്ടേൺ യഥാസമയം സമർപ്പിക്കാൻ കഴിയുന്നില്ലെന്ന നിർമാതാക്കളുടെ പരാതിയിലാണു നികുതി വകുപ്പ് അന്വേഷണം തുടങ്ങിയത്

ജിഎസ്ടി നിയമപ്രകാരം സിനിമയുമായി ബന്ധപ്പെട്ട അഭിനയം, സംഗീതം, നിർമാണം, പോസ്റ്റ് പ്രൊഡക്‌ഷൻ, ഡബ്ബിങ്, മിക്സിങ് തുടങ്ങിയ സർവീസ് മേഖലകളിൽ നിന്നു വർഷം 20 ലക്ഷം രൂപയിൽ അധികം വരുമാനം നേടുന്നവർ ജിഎസ്ടി അടയ്ക്കാൻ ബാധ്യസ്ഥരാണ്

2017–21 വർഷങ്ങളിലെ സിനിമാ നിർമാണത്തിന്റെ ആകെ ചെലവും ഓരോ നടന്മാർക്കും നൽകിയ പ്രതിഫലത്തുകയുടെ കൃത്യമായ കണക്കുകളും നിർമാതാക്കളോട് ആരാഞ്ഞ നികുതി വകുപ്പ്, ഈ തുക ലഭിച്ച നടന്മാരുടെ ബാങ്ക് അക്കൗണ്ടുകളും പരിശോധിച്ച ശേഷമാണു നികുതിയടവിൽ കോടികളുടെ വെട്ടിപ്പു കണ്ടെത്തി പ്രോസിക്യൂഷൻ നടപടികളിലേക്കു കടക്കുന്നത്. നികുതിയടവിൽ തുടർച്ചയായ വർഷങ്ങളിൽ വെട്ടിപ്പു നടത്തിയതായി കണ്ടെത്തിയവർക്കെതിരെ മാത്രമാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. സേവന നികുതി വെട്ടിപ്പു ചൂണ്ടിക്കാട്ടി എല്ലാവർക്കും നോട്ടിസ് നൽകിയ ശേഷവും നികുതിയടയ‌്ക്കാൻ തയാറാകാത്ത 12 പേർക്കെതിരെയാണു നിയമനടപടിയാരംഭിച്ചത്. നികുതി വകുപ്പ് ഐബി വിഭാഗത്തിന്റെ എറണാകുളം ജില്ലാ ടീമിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

അന്വേഷണ കാലപരിധിയിൽ 25 സിനിമകളിൽ അഭിനയിക്കുകയും 15 സിനിമകൾക്കു മുൻകൂർ പണം വാങ്ങുകയും ചെയ്ത നടന്റെ ജിഎസ്ടി കുടിശിക ചൂണ്ടിക്കാട്ടി നൽകിയ നോട്ടിസ് അവഗണിക്കുകയും അതിനു ശേഷം 6 ആഡംബര വാഹനങ്ങൾ വാങ്ങുകയും ചെയ്തതോടെയാണു പ്രോസിക്യൂഷൻ നടപടികൾ ആരംഭിക്കാൻ നികുതി വകുപ്പ് തീരുമാനിച്ചത്.

Also Read

ഇന്‍വസ്റ്റ് കേരള ആഗോളനിക്ഷേപ സംഗമത്തിലെ വാഗ്ദാന പദ്ധതിയായ ഡബ്ല്യുഎച്ജി പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മാണമാരംഭിച്ചു

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ഞൂറ് കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ച് ഒറീസയിലെ വേള്‍ഡ് ഗ്രൂപ്പ്

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

വിദേശ സർവകലാശാലകളിലേക്കുള്ള കൺസൾട്ടൻസി സേവനം ഇടനില സേവനം അല്ല; സേവന കയറ്റുമതിക്ക് അർഹതയുണ്ടെന്ന് അപ്പീലറ്റ് ട്രൈബ്യൂണൽ ഡൽഹി

IGST അടയ്ക്കേണ്ടതിന് CGST-SGST ആയി തെറ്റായി അടച്ചതിന് ശിക്ഷ വിധിക്കാനാവില്ല: കേരള ഹൈക്കോടതി

IGST അടയ്ക്കേണ്ടതായപ്പോൾ CGST-SGST ആയി തെറ്റായി അടച്ചതിന് ശിക്ഷ വിധിക്കാനാവില്ല: കേരള ഹൈക്കോടതി

സെക്ഷൻ 46 നോട്ടീസ് ഇല്ലാതെ അസസ്മെന്റ്: അലഹബാദ് ഹൈക്കോടതി ജിഎസ്ടി ഉത്തരവും അപ്പീൽ ഉത്തരവും റദ്ദാക്കി

സിജിഎസ്ടി സെക്ഷൻ 132 പ്രകാരമുള്ള കേസുകളിൽ ജാമ്യം നിഷേധിക്കുന്നത് അത്യധികം അസാധാരണ സാഹചര്യങ്ങളിൽ മാത്രം: സുപ്രീം കോടതി

Loading...