വ്യാജ ഡീസല്‍ കേരളത്തിൽ സുലഭം.; അമ്പത് കേന്ദ്രങ്ങളില്‍ നാനൂറോളം ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനയുമായി ജി.എസ്.ടി വകുപ്പ്

വ്യാജ ഡീസല്‍ കേരളത്തിൽ സുലഭം.; അമ്പത് കേന്ദ്രങ്ങളില്‍ നാനൂറോളം ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനയുമായി ജി.എസ്.ടി വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ഡീസൽ നിർമാണ കേന്ദ്രങ്ങളിലും വിൽപന കേന്ദ്രങ്ങളിലും ജി.എസ്.ടി വകുപ്പിന്‍റെ മിന്നൽ പരിശോധന. ‘ഓപറേഷൻ ഫുവേഗോ മറീനോ’ എന്ന പേരിൽ വിവിധ ജില്ലകളിലായി 50ഓളം കേന്ദ്രങ്ങളിൽ നാനൂറോളം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ജി.എസ്.ടി ഇന്റലിജൻസ് വിഭാഗം പരിശോധന ആരംഭിച്ചത്.

കടുത്ത പാരിസ്ഥിതിക പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതും വാഹനങ്ങളുടെയും യന്ത്രങ്ങളുടെയും എൻജിനുകൾക്ക് കേടുപാടുകൾ വരുത്തുന്നതുമായ വ്യാജ ഡീസൽ മറ്റ് സംസ്ഥാനങ്ങളിൽ വ്യാപകമാണ്. കേരളത്തിൽ വിപണി വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി ആദ്യഘട്ടമെന്ന നിലയിൽ മത്സ്യബന്ധന ബോട്ടുകൾക്കാണ് സംഘം വ്യാജ ഡീസൽ എത്തിക്കുന്നത്. ചില തീരദേശ ഡീസൽ പമ്പുകൾ വഴിയും അനധികൃത യാർഡുകൾ വഴിയുമാണ് വിതരണം. തുച്ഛ വിലയുള്ള വ്യാജ ഇന്ധനം ‘ഡീസൽ’ എന്ന പേരിൽ വിപണിയിൽനിന്ന് ഒന്നോ രണ്ടോ രൂപ കുറച്ചു വിറ്റ് വൻ കൊള്ള ലാഭമാണ് സംഘം നേടുന്നത്.

പൂർണമായും നികുതിവെട്ടിച്ചാണ് ഈ കച്ചവടം. വ്യാജ ഡീസൽ വിറ്റ പമ്പുകൾക്കും ഉപയോഗിച്ച ബോട്ടുടമകൾക്കുമെതിരെ അന്വേഷണം ആരംഭിച്ചു. കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന വ്യവസായ ആവശ്യത്തിനുള്ള ലൈറ്റ് ഡീസൽ, മായം ചേർന്ന മറ്റ് ഇന്ധനങ്ങൾ എന്നിവ ഉപയോഗിച്ച് വാഹനം ഓടിക്കുന്നത് അപകടകരവും മലിനീകരണത്തിന് ഇടയാക്കുന്നതുമാണ്. വ്യാജ ഇന്ധനം ഉപയോഗിക്കുന്നതായി സംശയിക്കുന്ന വാഹനങ്ങൾ പരിശോധിക്കാൻ നേരത്തെ ഗാതഗത വകുപ്പും പദ്ധതികൾ ആവിഷ്കരിച്ചിരുന്നു.

വാഹനങ്ങളുടെ പമ്പും നോസിലും വേഗത്തിൽ നശിക്കുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. യഥാർഥ ഡീസലിലെ വെല്ലുംവിധം നിറത്തിലോ മണത്തിലോ വ്യത്യാസമില്ലാതെയാണ് ഇവ വിപണിയിലെത്തിക്കുന്നത്. ഇന്ധന വില കുതിച്ചുയരുന്നത് അവസരമാക്കിയാണ് കുറഞ്ഞ വിലയില്‍ വ്യാജ ഡീസൽ നല്‍കാമെന്ന വാഗ്ദാനവുമായി ഏജന്റുമാര്‍ എത്തുന്നത്.

ഇത്തരത്തിലുള്ള വാർത്തകൾക്ക് Tax Kerala യെ പിന്തുടരൂ...

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... https://chat.whatsapp.com/Hn3akPStYPY2b96R5PwoCK

ടാക്സ് കേരള വായിക്കൂ... വരിക്കാരാകു......

Also Read

സഹകരണ നിയമങ്ങൾ ഏകീകരിക്കാൻ കേന്ദ്ര സർക്കാർ മുന്നോട്ട്; സംസ്ഥാനങ്ങളിലെ വ്യത്യാസങ്ങൾ ഒഴിവാക്കാൻ മൂന്നു ദേശീയ ഏജൻസികൾക്ക് ചുമതല

ജിഎസ്ടി;ഇന്‍ഫോപാര്‍ക്കിന് കേന്ദ്ര ധനമന്ത്രാലയത്തിന്റെ അഭിനന്ദനം: വര്‍ഷം തോറും 66 കോടി റിട്ടേണുകളാണ് രാജ്യത്ത് ഫയല്‍ ചെയ്യുന്നത്.

ജിഎസ്ടി;ഇന്‍ഫോപാര്‍ക്കിന് കേന്ദ്ര ധനമന്ത്രാലയത്തിന്റെ അഭിനന്ദനം: വര്‍ഷം തോറും 66 കോടി റിട്ടേണുകളാണ് രാജ്യത്ത് ഫയല്‍ ചെയ്യുന്നത്.

വിവിധ മാനദണ്ഡങ്ങള്‍ക്ക് വിധേയമായാണ് അനുമോദനപത്രത്തിന് അര്‍ഹരായവരെ തെരഞ്ഞെടുക്കുന്നത്.

മോഹൻലാൽക്ക് ഏറ്റവും കൂടുതൽ ജി.എസ്.ടി അടച്ചതിനുള്ള ബഹുമതി — സംസ്ഥാന ധനമന്ത്രി കെ. എൻ. ബാലഗോപാലിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി

ജി എസ് ടി സംവിധാനം കൃത്യതയാർന്ന തലത്തിലേക്ക് എത്തി: ജി എസ് ടി സ്പെഷ്യൽ കമ്മീഷണർ എബ്രഹാം റെൻ

ജി എസ് ടി സംവിധാനം കൃത്യതയാർന്ന തലത്തിലേക്ക് എത്തി: ജി എസ് ടി സ്പെഷ്യൽ കമ്മീഷണർ എബ്രഹാം റെൻ

ജി എസ് ടി സംവിധാനം കൃത്യതയാർന്ന തലത്തിലേക്ക് എത്തി: ജി എസ് ടി സ്പെഷ്യൽ കമ്മീഷണർ എബ്രഹാം റെൻ

ഇന്‍വസ്റ്റ് കേരള ആഗോളനിക്ഷേപ സംഗമത്തിലെ വാഗ്ദാന പദ്ധതിയായ ഡബ്ല്യുഎച്ജി പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മാണമാരംഭിച്ചു

ഇന്‍വസ്റ്റ് കേരള ആഗോളനിക്ഷേപ സംഗമത്തിലെ വാഗ്ദാന പദ്ധതിയായ ഡബ്ല്യുഎച്ജി പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മാണമാരംഭിച്ചു

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ഞൂറ് കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ച് ഒറീസയിലെ വേള്‍ഡ് ഗ്രൂപ്പ്

Loading...