ജിഎസ്ടി റിട്ടേൺ സമർപ്പണത്തിൽ മാറ്റം: GSTR-3B ഓട്ടോ പോപ്പുലേഷൻ ഇനി തിരുത്താനാകില്ല; GSTR-1A വഴിയാകും ഭേദഗതികൾ

ജിഎസ്ടി റിട്ടേൺ സമർപ്പണത്തിൽ മാറ്റം: GSTR-3B ഓട്ടോ പോപ്പുലേഷൻ ഇനി തിരുത്താനാകില്ല; GSTR-1A വഴിയാകും ഭേദഗതികൾ

ന്യൂഡൽഹി: 2025 ജൂലൈ മാസത്തെ GSTR-3B റിട്ടേണുകൾ മുതൽ നികുതിദായകർക്ക് ഓട്ടോ പോപ്പുലേറ്റ് ചെയ്ത കണക്കുകളിൽ നേരിട്ട് തിരുത്തൽ വരുത്താനാകില്ലെന്ന് ജിഎസ്ടി കൗൺസിൽ അറിയിച്ചു. ഇതിന്റെ പശ്ചാത്തലത്തിൽ, നികുതി സമയത്തെ കൃത്യത ഉറപ്പാക്കാൻ GSTR-1A എന്ന ഭേദഗതി സംവിധാനമാണ് പുതുതായി നടപ്പിലാക്കിയിരിക്കുന്നത്.

നിലവില്‍ GSTR-1 /GSTR-1A/ IFF എന്നിവയില്‍ രേഖപ്പെടുത്തുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ GSTR- 3B ഓട്ടോ പോപ്പുലേറ്റഡ് ആകുമെങ്കിലും നികുതിദായകര്‍ക്ക് GSTR-1 ഫയല്‍ ചെയ്തപ്പോള്‍ സംഭവിച്ച തെറ്റുകള്‍ അല്ലെങ്കില്‍ രേഖപ്പെടുത്തിയ വിവരങ്ങള്‍ തിരുത്തിയ ശേഷം GSTR-3B ഫയല്‍ ചെയ്യാവുന്നതും നികുതി ഒടുക്കാവുന്നതുമാണ്. എന്നാല്‍ GSTR-1 ല്‍ രേഖപ്പെടുത്തിയ വിവരങ്ങളില്‍ തെറ്റ് സംഭവിക്കുകയോ, കുറവ് വരുകയോ ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ ആയത് തിരുത്തുവാന്‍ വേണ്ടി 2024 ജൂലൈ മുതല്‍ GSTR-1 A നടപ്പിലാക്കിയിട്ടുള്ളതാകുന്നു.

ആയതിനാല്‍ ഒരു സാധാരണ നികുതിദായകന് GSTR-3B യില്‍ തിരുത്തലുകള്‍ വരുത്തേണ്ട ആവശ്യം നിലവിലില്ല. പ്രസ്തുത സാഹചര്യത്തില്‍ 2025 ജൂലൈ മാസത്തെ റിട്ടേണ്‍ മുതല്‍ (2025-ഓഗസ്റ്റില്‍ സമര്‍പ്പിക്കുന്നത്) GSTR-3Bയില്‍ ഓട്ടോ പോപ്പുലേറ്റഡ് ആകുന്ന വിവരങ്ങള്‍ നികുതിദായകര്‍ക്ക് തിരുത്തുവാന്‍ കഴിയുകയില്ല. എന്നാല്‍, GSTR 3B ഫയല്‍ ചെയ്യുന്നതിന് മുമ്പ് അതേ നികുതി കാലയളവിലേക്ക് GSTR 1A വഴി ഭേദഗതികള്‍ വരുത്തിക്കൊണ്ട് നികുതിദായകര്‍ക്ക് അവരുടെ ഓട്ടോ പോപ്പുലേറ്റഡ് ബാധ്യതയില്‍ ഭേദഗതി വരുത്താന്‍ അനുവദിക്കും. പ്രസ്തുത വിവരം എല്ലാ നികുതിദായകരുടെയും ശ്രദ്ധയിലേക്കായി അറിയിക്കുന്നു.

നികുതി കണക്കുകളുടെ കൃത്യതയും പ്രോസസിന്റെ പൊരുത്തവും ഉറപ്പാക്കാൻ ഈ മാറ്റം അനിവാര്യമാണെന്ന് ജിഎസ്ടി അധികൃതർ വ്യക്തമാക്കി. എല്ലാ നികുതിദായകരെയും ഈ ഭേദഗതികളെക്കുറിച്ച് അറിവോടെ ജിഎസ്ടി റിട്ടേൺ സമർപ്പണത്തിൽ ശ്രദ്ധ പാലിക്കണമെന്ന് നിർദ്ദേശിക്കുന്നു.

ഇത്തരത്തിലുള്ള വാർത്തകൾക്ക് Tax Kerala യെ പിന്തുടരൂ...

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... https://chat.whatsapp.com/FImgXcfUzAxIYb3EAAWsTI?mode=ac_t

ടാക്സ് കേരള വായിക്കൂ... വരിക്കാരാകു.....

Also Read

സഹകരണ നിയമങ്ങൾ ഏകീകരിക്കാൻ കേന്ദ്ര സർക്കാർ മുന്നോട്ട്; സംസ്ഥാനങ്ങളിലെ വ്യത്യാസങ്ങൾ ഒഴിവാക്കാൻ മൂന്നു ദേശീയ ഏജൻസികൾക്ക് ചുമതല

ജിഎസ്ടി;ഇന്‍ഫോപാര്‍ക്കിന് കേന്ദ്ര ധനമന്ത്രാലയത്തിന്റെ അഭിനന്ദനം: വര്‍ഷം തോറും 66 കോടി റിട്ടേണുകളാണ് രാജ്യത്ത് ഫയല്‍ ചെയ്യുന്നത്.

ജിഎസ്ടി;ഇന്‍ഫോപാര്‍ക്കിന് കേന്ദ്ര ധനമന്ത്രാലയത്തിന്റെ അഭിനന്ദനം: വര്‍ഷം തോറും 66 കോടി റിട്ടേണുകളാണ് രാജ്യത്ത് ഫയല്‍ ചെയ്യുന്നത്.

വിവിധ മാനദണ്ഡങ്ങള്‍ക്ക് വിധേയമായാണ് അനുമോദനപത്രത്തിന് അര്‍ഹരായവരെ തെരഞ്ഞെടുക്കുന്നത്.

മോഹൻലാൽക്ക് ഏറ്റവും കൂടുതൽ ജി.എസ്.ടി അടച്ചതിനുള്ള ബഹുമതി — സംസ്ഥാന ധനമന്ത്രി കെ. എൻ. ബാലഗോപാലിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി

ജി എസ് ടി സംവിധാനം കൃത്യതയാർന്ന തലത്തിലേക്ക് എത്തി: ജി എസ് ടി സ്പെഷ്യൽ കമ്മീഷണർ എബ്രഹാം റെൻ

ജി എസ് ടി സംവിധാനം കൃത്യതയാർന്ന തലത്തിലേക്ക് എത്തി: ജി എസ് ടി സ്പെഷ്യൽ കമ്മീഷണർ എബ്രഹാം റെൻ

ജി എസ് ടി സംവിധാനം കൃത്യതയാർന്ന തലത്തിലേക്ക് എത്തി: ജി എസ് ടി സ്പെഷ്യൽ കമ്മീഷണർ എബ്രഹാം റെൻ

ഇന്‍വസ്റ്റ് കേരള ആഗോളനിക്ഷേപ സംഗമത്തിലെ വാഗ്ദാന പദ്ധതിയായ ഡബ്ല്യുഎച്ജി പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മാണമാരംഭിച്ചു

ഇന്‍വസ്റ്റ് കേരള ആഗോളനിക്ഷേപ സംഗമത്തിലെ വാഗ്ദാന പദ്ധതിയായ ഡബ്ല്യുഎച്ജി പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മാണമാരംഭിച്ചു

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ഞൂറ് കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ച് ഒറീസയിലെ വേള്‍ഡ് ഗ്രൂപ്പ്

Loading...