കേരളം ആകര്‍ഷകമായ നിക്ഷേപകേന്ദ്രം: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

കേരളം ആകര്‍ഷകമായ നിക്ഷേപകേന്ദ്രം: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

കൊച്ചി: നിക്ഷേപകര്‍ക്ക് ആകര്‍ഷകമായ നിക്ഷേപകേന്ദ്രമാണു കേരളമെന്നു കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ്ഗോയല്‍ പറഞ്ഞു. ആഗോളനിക്ഷേപങ്ങളുടെ പൂര്‍ണമായ സാധ്യതകള്‍ പ്രയോജനപ്പെടുത്താനുള്ള കേരളത്തിന്‍റെ ശ്രമങ്ങള്‍ക്കു കേന്ദ്രസര്‍ക്കാരിന്‍റെ പിന്തുണ അദ്ദേഹം വാഗ്ദാനം ചെയ്തു. ബോള്‍ഗാട്ടി ലുലു അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടക്കുന്ന രണ്ടുദിവസത്തെ ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിക്ഷേപകര്‍ക്കായി കേരളത്തിന് കൈനിറയെ നല്‍കാനുണ്ടെന്ന് പീയൂഷ് ഗോയല്‍ പറഞ്ഞു. ടൂറിസംമേഖലയാകട്ടെ, നിര്‍മാണമേഖലയാകട്ടെ, ലോജിസ്റ്റിക്സ് മേഖലയാകട്ടെ, ഏതുമേഖലയായാലും കേരളം വികസനത്തിന്‍റെ മുന്‍പന്തിയിലാണെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ 51 നക്ഷത്രഹോട്ടലുകളുണ്ടെന്നറിഞ്ഞു അതിശയിച്ചു പോയി. ലോകമെമ്പാടു നിന്നും സഞ്ചാരികള്‍ കേരളത്തിലേക്കു എത്തുന്നുവെന്നത് തികച്ചും അഭിമാനാര്‍ഹമാണ്. വ്യവസായവികസനത്തില്‍ അടിസ്ഥാനസൗകര്യത്തിനു നിര്‍ണായകപങ്കുണ്ട്. കേരളം നവീനവും മികച്ചതുമായ അടിസ്ഥാനസൗകര്യം വികസിപ്പിച്ചുവരികയാണ്. കേരളത്തിന്‍റെ സമുദ്രത്പന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തികവികാസം മതിപ്പുളവാക്കുന്ന വേഗതയിലാണു വളരുന്നത്.

സഹകരണഫെഡറലിസത്തിന്‍റെ ചൈതന്യം ഉള്‍ക്കൊണ്ടാണ് ഇന്നു രാജ്യം ഒന്നാകെ പ്രവര്‍ത്തിക്കുന്നത്. കുറെയൊക്കെ മല്‍സരമുണ്ടെങ്കിലും, എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ മികച്ച സഹകരണമാണ് നല്‍കുന്നത്. സംസ്ഥാനങ്ങള്‍ വളരുമ്പോള്‍ മാത്രമേ രാജ്യത്തിനു വളര്‍ച്ചയുണ്ടാകൂ. ലോക സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയുടെ 16 ശതമാനം ഇന്ത്യയുടെ സംഭാവനയാണ്.

യുഎഇയുമായും ബഹ്റിനുമായും ഇന്ത്യ ഒപ്പുവച്ച വ്യാപാര ഉടമ്പടികള്‍ കേരളത്തെപ്പോലുള്ള സംസ്ഥാനങ്ങള്‍ക്ക് ഏറെ സഹായകമായിരിക്കും. അമേരിക്കയിലെ ട്രംപ് ഭരണകൂടവുമായി വ്യാപാര ഉടമ്പടിക്കായുള്ള ചര്‍ച്ചകള്‍ ഇന്ത്യ വൈകാതെ ആരംഭിക്കും. ഉടമ്പടികളുടെ മാതാവായിരിക്കുമതെന്നും അദ്ദേഹം പറഞ്ഞു.

യൂറോപ്യന്‍ യൂണിയന്‍, യുകെ, ഒമാന്‍ തുടങ്ങിചില രാജ്യങ്ങളുമായി വ്യാപാര ഉടമ്പടികള്‍ക്കുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇന്ത്യയില്‍ വിശിഷ്യാ കേരളത്തില്‍, നിക്ഷേപിക്കാനുള്ള അവസരം ഒരു കാരണവശാലും പാഴാക്കാന്‍ പാടില്ലാത്ത സന്ദര്‍ഭമാണിത്.

Also Read

ജിഎസ്ടി;ഇന്‍ഫോപാര്‍ക്കിന് കേന്ദ്ര ധനമന്ത്രാലയത്തിന്റെ അഭിനന്ദനം: വര്‍ഷം തോറും 66 കോടി റിട്ടേണുകളാണ് രാജ്യത്ത് ഫയല്‍ ചെയ്യുന്നത്.

ജിഎസ്ടി;ഇന്‍ഫോപാര്‍ക്കിന് കേന്ദ്ര ധനമന്ത്രാലയത്തിന്റെ അഭിനന്ദനം: വര്‍ഷം തോറും 66 കോടി റിട്ടേണുകളാണ് രാജ്യത്ത് ഫയല്‍ ചെയ്യുന്നത്.

വിവിധ മാനദണ്ഡങ്ങള്‍ക്ക് വിധേയമായാണ് അനുമോദനപത്രത്തിന് അര്‍ഹരായവരെ തെരഞ്ഞെടുക്കുന്നത്.

മോഹൻലാൽക്ക് ഏറ്റവും കൂടുതൽ ജി.എസ്.ടി അടച്ചതിനുള്ള ബഹുമതി — സംസ്ഥാന ധനമന്ത്രി കെ. എൻ. ബാലഗോപാലിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി

ജി എസ് ടി സംവിധാനം കൃത്യതയാർന്ന തലത്തിലേക്ക് എത്തി: ജി എസ് ടി സ്പെഷ്യൽ കമ്മീഷണർ എബ്രഹാം റെൻ

ജി എസ് ടി സംവിധാനം കൃത്യതയാർന്ന തലത്തിലേക്ക് എത്തി: ജി എസ് ടി സ്പെഷ്യൽ കമ്മീഷണർ എബ്രഹാം റെൻ

ജി എസ് ടി സംവിധാനം കൃത്യതയാർന്ന തലത്തിലേക്ക് എത്തി: ജി എസ് ടി സ്പെഷ്യൽ കമ്മീഷണർ എബ്രഹാം റെൻ

ഇന്‍വസ്റ്റ് കേരള ആഗോളനിക്ഷേപ സംഗമത്തിലെ വാഗ്ദാന പദ്ധതിയായ ഡബ്ല്യുഎച്ജി പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മാണമാരംഭിച്ചു

ഇന്‍വസ്റ്റ് കേരള ആഗോളനിക്ഷേപ സംഗമത്തിലെ വാഗ്ദാന പദ്ധതിയായ ഡബ്ല്യുഎച്ജി പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മാണമാരംഭിച്ചു

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ഞൂറ് കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ച് ഒറീസയിലെ വേള്‍ഡ് ഗ്രൂപ്പ്

Loading...