സർക്കാർ അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിൽ തുടരുമ്പോഴും കടലാസിലൊതുങ്ങി ജിഎസ്ടി പുനഃസംഘടന

സർക്കാർ അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിൽ തുടരുമ്പോഴും നികുതി വരുമാനം വർധിപ്പിക്കാൻ സഹായകമായ ജിഎസ്ടി വകുപ്പ് പുനഃസംഘടന എങ്ങുമെത്തിയില്ല. പുനഃസംഘടനയ്ക്ക് മന്ത്രിസഭ തീരുമാനമെടുക്കുകയും ഉത്തരവിറക്കുകയും ചെയ്തെങ്കിലും പു നഃസംഘടന എങ്ങനെ നടപ്പാക്കുമെന്നു വ്യക്തമാക്കുന്ന ഉത്തരവാണ് ഇനി ഇറങ്ങാനുള്ളത്.

ഉദ്യോഗസ്ഥരുടെ പുനർവിന്യാസം, ചുമതല, ഓഫിസുകളുടെ മാറ്റം തുടങ്ങിയവ സംബന്ധിച്ച് വ്യക്തത വരണമെങ്കിൽ ഈ ഉത്തരവിറങ്ങണം. മന്ത്രിസഭ തീരുമാനമെടുത്ത് 3 മാസം കഴിഞ്ഞിട്ടും പുനഃസംഘടന നടപ്പാക്കാത്തതിനാൽ വകുപ്പിന്റെ പ്രവർത്തനങ്ങൾ മരവിച്ചമട്ടാണ്.

രാജ്യത്ത് ജിഎസ്ടി നടപ്പാക്കി 5 വർഷം കഴിഞ്ഞിട്ടും പഴയ മൂല്യ വർധിത നികുതി സമ്പ്രദായത്തിനു ചേർന്ന സംവിധാനത്തിലാണ് നികുതി വകുപ്പ് ഇപ്പോഴും പ്രവർത്തിക്കുന്നത്. ഇതു കാരണം ജി എസ്ടി ഫലപ്രദമായി നടപ്പാക്കാനോ നികുതി ചോർച്ച തടയാനോ കഴിഞ്ഞിട്ടില്ല. കേന്ദ്ര സോ ഫ്റ്റ്വെയറിലേക്ക് സംസ്ഥാനവും മാറിയതാണ് അടുത്ത കാലത്തു നടത്തിയ വലിയ ചുവടുവയ്പ്. 

പുനഃസംഘടന കൂടി പൂർത്തിയായാലേ ജിഎസ്ടി പിരിവ് ഊർജിതമാക്കാൻ കഴിയൂ. കേരളത്തിലെ സ്റ്റേറ്റ് ഇൻറലിജൻസ് വിഭാഗം നിശ്ചലമായ സ്ഥിതിയാണ് ഇപ്പോൾ ഉള്ളത്. പുനഃസംഘടന അടുത്ത മാസത്തോടെ പൂർത്തിയാക്കുമെന്നാണ് ജിഎസ്ടി വകുപ്പ് വൃത്തങ്ങൾ നൽകുന്ന സൂചന. ഇതിനിടെ, പുനഃസംഘടന തങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് ഒരു വിഭാഗം ജീവന ക്കാർ ജിഎസ്ടി കമ്മിഷണറോടു പരാതിപ്പെട്ടിട്ടുണ്ട് എന്നും അറിയാൻ കഴിയുന്നു.

Also Read

ഇന്‍വസ്റ്റ് കേരള ആഗോളനിക്ഷേപ സംഗമത്തിലെ വാഗ്ദാന പദ്ധതിയായ ഡബ്ല്യുഎച്ജി പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മാണമാരംഭിച്ചു

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ഞൂറ് കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ച് ഒറീസയിലെ വേള്‍ഡ് ഗ്രൂപ്പ്

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

വിദേശ സർവകലാശാലകളിലേക്കുള്ള കൺസൾട്ടൻസി സേവനം ഇടനില സേവനം അല്ല; സേവന കയറ്റുമതിക്ക് അർഹതയുണ്ടെന്ന് അപ്പീലറ്റ് ട്രൈബ്യൂണൽ ഡൽഹി

IGST അടയ്ക്കേണ്ടതിന് CGST-SGST ആയി തെറ്റായി അടച്ചതിന് ശിക്ഷ വിധിക്കാനാവില്ല: കേരള ഹൈക്കോടതി

IGST അടയ്ക്കേണ്ടതായപ്പോൾ CGST-SGST ആയി തെറ്റായി അടച്ചതിന് ശിക്ഷ വിധിക്കാനാവില്ല: കേരള ഹൈക്കോടതി

സെക്ഷൻ 46 നോട്ടീസ് ഇല്ലാതെ അസസ്മെന്റ്: അലഹബാദ് ഹൈക്കോടതി ജിഎസ്ടി ഉത്തരവും അപ്പീൽ ഉത്തരവും റദ്ദാക്കി

Loading...