സംരംഭകർക്ക് വേണ്ടി ഏകദിന ബോധവൽക്കരണ സെമിനാർ എസ്.സി.എം.എസ് സ്കൂൾ ഓഫ് ബിസിനസ് കളമശ്ശേരിയിൽ ശനിയാഴ്ച

സംരംഭകർക്ക് വേണ്ടി ഏകദിന ബോധവൽക്കരണ സെമിനാർ എസ്.സി.എം.എസ് സ്കൂൾ ഓഫ് ബിസിനസ് കളമശ്ശേരിയിൽ ശനിയാഴ്ച

കേന്ദ്രസർക്കാരിൻറെ സൂക്ഷ്മ ചെറുകിട ഇടത്തര സംരംഭ മന്ത്രാലയത്തിന് കീഴിലുള്ള എം.എസ്.എം. ഇ ഡെവലപ്മെൻറ് ആൻഡ് ഫെസിലിറ്റേഷൻ ഓഫീസ്, തൃശ്ശൂർ സംരംഭകർക്ക് വേണ്ടി ഏകദിന ബോധവൽക്കരണ സെമിനാർ എസ്.സി.എം.എസ് സ്കൂൾ ഓഫ് ബിസിനസ് കളമശ്ശേരിയിൽ ശനിയാഴ്ച (ഓഗസ്റ്റ് 13) നടക്കും. വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് സെമിനാർ ഉദ്ഘാടനം ചെയ്യും. കയർ ബോർഡ് ചെയർമാൻ കുപ്പുരാമു വിശിഷ്ടാതിഥി ആയിരിക്കും.

എസ്.സി.എം.എസ് കൊച്ചിൻ സ്കൂൾ ഓഫ് ബിസിനസ്, കേരള വ്യവസായ വകുപ്പ്, കയർ ബോർഡ് എന്നിവരുമായി സഹകരിച്ചു നടത്തുന്ന ബോധവത്കരണ സെമിനാറിന്റെ പ്രധാനലക്ഷ്യം കേന്ദ്രസർക്കാരിന്റെ ക്വാളിറ്റി സർട്ടിഫിക്കേഷൻ ആയ സീറോ ഡിഫക്റ്റ് സിറോ എഫക്റ്റ് എന്ന പദ്ധതിയെപറ്റി അവബോധം സൃഷ്ടിക്കുക എന്നതാണ്. സർട്ടിഫിക്കേഷൻ ഉത്പന്നങ്ങളുടെ ഗുണമേന്മ മെച്ചപ്പെട്ടതാക്കാനും വിപണിയിലുള്ള തിരസ്ക്കരണം ഒഴിവാക്കാനും സഹായിക്കും.

വ്യവസായിക ഉല്പാദനം വഴി പ്രകൃതിവിഭങ്ങളിലുണ്ടാകുന്ന ആഘാതം കുറയ്ക്കുന്നതിനും സഹായിക്കും. സെഡ് സർട്ടിഫിക്കേഷൻ എടുക്കുന്ന സംരംഭകർക്ക് പ്രത്യേക സർക്കാർ ആനുകൂല്യങ്ങളും ലഭ്യമാണ്. ബോധവത്കരണ സെമിനാറിൽ പ്രസ്തുത സർട്ടിഫിക്കേഷനെക്കുറിച്ച് വിശദമായി സംസാരിക്കും. കൂടാതെ ചെറുകിടസംരംഭങ്ങളിൽ ക്വാളിറ്റി മാനേജ്മന്റ് സിസ്റ്റത്തിന്റെ പ്രധാന്യത്തെകുറിച്ചും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പുതിയ പദ്ധതികളെക്കുറിച്ചും ക്ലാസുകൾ ഉണ്ടായിരിക്കുന്നതാണ്.

പരിപാടിയിലേക്കുള്ള രജിസ്ട്രേഷൻ നടന്നുകൊണ്ടിരിക്കുകയാണ്. മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്കു മാത്രമാണ് പ്രവേശനം. രജിസ്റ്റർ ചെയ്യാനുള്ള ഗൂഗിൾ ഫോം ലിങ്ക് https://bit.ly/ZED-EKM അല്ലെങ്കിൽ പേര് ,ഓഫിസ് അഡ്രസ്,മൊബൈൽ നമ്പർ, ഇ- മെയിൽ അഡ്രസ് എന്നിവ 8330080536 എന്ന നമ്പറിൽ വാട്സ്ആപ്പ് വഴി മെസ്സേജ് അയക്കുക . നിലവിൽ ഉത്പാദനമേഖലയിലുള്ള സംരംഭകർക്കു മാത്രമാണ് പ്രവേശനം നൽകുന്നത്.

Also Read

ഇന്‍വസ്റ്റ് കേരള ആഗോളനിക്ഷേപ സംഗമത്തിലെ വാഗ്ദാന പദ്ധതിയായ ഡബ്ല്യുഎച്ജി പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മാണമാരംഭിച്ചു

ഇന്‍വസ്റ്റ് കേരള ആഗോളനിക്ഷേപ സംഗമത്തിലെ വാഗ്ദാന പദ്ധതിയായ ഡബ്ല്യുഎച്ജി പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മാണമാരംഭിച്ചു

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ഞൂറ് കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ച് ഒറീസയിലെ വേള്‍ഡ് ഗ്രൂപ്പ്

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

വിദേശ സർവകലാശാലകളിലേക്കുള്ള കൺസൾട്ടൻസി സേവനം ഇടനില സേവനം അല്ല; സേവന കയറ്റുമതിക്ക് അർഹതയുണ്ടെന്ന് അപ്പീലറ്റ് ട്രൈബ്യൂണൽ ഡൽഹി

IGST അടയ്ക്കേണ്ടതിന് CGST-SGST ആയി തെറ്റായി അടച്ചതിന് ശിക്ഷ വിധിക്കാനാവില്ല: കേരള ഹൈക്കോടതി

IGST അടയ്ക്കേണ്ടതിന് CGST-SGST ആയി തെറ്റായി അടച്ചതിന് ശിക്ഷ വിധിക്കാനാവില്ല: കേരള ഹൈക്കോടതി

IGST അടയ്ക്കേണ്ടതായപ്പോൾ CGST-SGST ആയി തെറ്റായി അടച്ചതിന് ശിക്ഷ വിധിക്കാനാവില്ല: കേരള ഹൈക്കോടതി

സെക്ഷൻ 46 നോട്ടീസ് ഇല്ലാതെ അസസ്മെന്റ്: അലഹബാദ് ഹൈക്കോടതി ജിഎസ്ടി ഉത്തരവും അപ്പീൽ ഉത്തരവും റദ്ദാക്കി

സെക്ഷൻ 46 നോട്ടീസ് ഇല്ലാതെ അസസ്മെന്റ്: അലഹബാദ് ഹൈക്കോടതി ജിഎസ്ടി ഉത്തരവും അപ്പീൽ ഉത്തരവും റദ്ദാക്കി

സെക്ഷൻ 46 നോട്ടീസ് ഇല്ലാതെ അസസ്മെന്റ്: അലഹബാദ് ഹൈക്കോടതി ജിഎസ്ടി ഉത്തരവും അപ്പീൽ ഉത്തരവും റദ്ദാക്കി

Loading...