ഡിസംബർ മാസത്തെ ജി എസ് ടി റിട്ടേൺ സമയപരിധി അവസാനിക്കുമ്പോൾ 37% വ്യാപാരികളും റിട്ടേൺ സമർപ്പിച്ചില്ല.

ഡിസംബർ മാസത്തെ ജി എസ് ടി റിട്ടേൺ സമയപരിധി അവസാനിക്കുമ്പോൾ 37% വ്യാപാരികളും റിട്ടേൺ സമർപ്പിച്ചില്ല.

രാജ്യത്ത് ആകെ 1.21 കോടി സ്ഥാപനങ്ങൾക്ക് ആണ് ജി എസ് ടി രജിസ്ട്രേഷൻ ഉള്ളത് അതിൽ 17 ലക്ഷം കോമ്പോസിഷൻ രജിസ്ട്രേഷൻ കഴിച്ചാൽ 1.04 കോടി സ്ഥാപനങ്ങൾ ആണ് ഡിസംബർ മാസത്തെ ജി എസ് ടി ആർ 3 ബി ജനുവരി 20ന് ഫയൽ ചെയ്യേണ്ടിയിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം പുറത്തുവന്ന കണക്ക് പ്രകാരം 65.60 ലക്ഷം റിട്ടേൺ ആണ് ജനുവരി 20 വരെ ഫയൽ ചെയ്തിട്ടുള്ളത്.
ബാക്കി വരുന്ന 38 ലക്ഷം സ്ഥാപനങ്ങൾ ഇനി റിട്ടേൺ സമർപ്പിക്കുമ്പോൾ വൈകുന്ന ഓരോ ദിവസത്തേക്കും 50 രൂപ വീതം ലേറ്റ് ഫീ നൽകേണ്ടിവരും. അങ്ങനെ വരുമ്പോൾ ഒരു ദിവസത്തെ ലേറ്റ് ഫീ മാത്രം 19.00 കോടി രൂപ സർക്കാരിന് ലഭിക്കും.

മാത്രമല്ല അടയ്ക്കേണ്ട തുകയ്ക്ക് 18 % പലിശ വേറെ.
ഇതാണ് വസ്തുത എങ്കിലും ജി എസ് ടി റിട്ടേൺ ഫയൽ ചെയ്യാൻ ബുദ്ധിമുട്ട് നേരിടുന്നതിന് പ്രധാന കാരണം സോഫ്റ്റ്‌വെയർ തകരാറാണ് എന്നാണ് ടാക്സ് പ്രാക്ടീഷണർമ്മാരും വ്യാപാരികളും പറയുന്നത്.

കഴിഞ്ഞ ദിവസം ജി എസ് ടി നെറ്റ് വർക്ക് നൽകിയ വിവരാവകാശ രേഖയിൽ പറയുന്നത് 1379.71 കോടി രുപയ്ക്ക് ഇൻഫോസിസിന് നൽകപ്പെട്ടിട്ടുള്ള കരാരിൽ ഇതുവരെ 437 കോടി രൂപ നൽകിക്കഴിഞ്ഞു എന്നാണ്. എന്നാൽ സോഫ്റ്റ്‌വെയർ ശരിയായി പ്രവർത്തിക്കാത്തതിന് 16.25 കോടി രൂപ അവരിൽ നിന്ന് പിഴയായി വാങ്ങി എന്നും പ്രമുഖ ടാക്സ് പ്രാക്റ്റീഷണറും ഓൾ കേരള ജി എസ് ടി പ്രാക്ടീഷണേഴ്‌സ് അസോസിയേഷൻ വൈസ് പ്രസിഡന്റുമായ ശ്രീ ജേക്കബ് സന്തോഷ് നൽകിയ വിവരാവകാശ അപേക്ഷ മറുപടിയിൽ അറിയിച്ചു.

Also Read

ജിഎസ്ടി;ഇന്‍ഫോപാര്‍ക്കിന് കേന്ദ്ര ധനമന്ത്രാലയത്തിന്റെ അഭിനന്ദനം: വര്‍ഷം തോറും 66 കോടി റിട്ടേണുകളാണ് രാജ്യത്ത് ഫയല്‍ ചെയ്യുന്നത്.

ജിഎസ്ടി;ഇന്‍ഫോപാര്‍ക്കിന് കേന്ദ്ര ധനമന്ത്രാലയത്തിന്റെ അഭിനന്ദനം: വര്‍ഷം തോറും 66 കോടി റിട്ടേണുകളാണ് രാജ്യത്ത് ഫയല്‍ ചെയ്യുന്നത്.

വിവിധ മാനദണ്ഡങ്ങള്‍ക്ക് വിധേയമായാണ് അനുമോദനപത്രത്തിന് അര്‍ഹരായവരെ തെരഞ്ഞെടുക്കുന്നത്.

മോഹൻലാൽക്ക് ഏറ്റവും കൂടുതൽ ജി.എസ്.ടി അടച്ചതിനുള്ള ബഹുമതി — സംസ്ഥാന ധനമന്ത്രി കെ. എൻ. ബാലഗോപാലിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി

ജി എസ് ടി സംവിധാനം കൃത്യതയാർന്ന തലത്തിലേക്ക് എത്തി: ജി എസ് ടി സ്പെഷ്യൽ കമ്മീഷണർ എബ്രഹാം റെൻ

ജി എസ് ടി സംവിധാനം കൃത്യതയാർന്ന തലത്തിലേക്ക് എത്തി: ജി എസ് ടി സ്പെഷ്യൽ കമ്മീഷണർ എബ്രഹാം റെൻ

ജി എസ് ടി സംവിധാനം കൃത്യതയാർന്ന തലത്തിലേക്ക് എത്തി: ജി എസ് ടി സ്പെഷ്യൽ കമ്മീഷണർ എബ്രഹാം റെൻ

ഇന്‍വസ്റ്റ് കേരള ആഗോളനിക്ഷേപ സംഗമത്തിലെ വാഗ്ദാന പദ്ധതിയായ ഡബ്ല്യുഎച്ജി പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മാണമാരംഭിച്ചു

ഇന്‍വസ്റ്റ് കേരള ആഗോളനിക്ഷേപ സംഗമത്തിലെ വാഗ്ദാന പദ്ധതിയായ ഡബ്ല്യുഎച്ജി പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മാണമാരംഭിച്ചു

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ഞൂറ് കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ച് ഒറീസയിലെ വേള്‍ഡ് ഗ്രൂപ്പ്

Loading...