നിയമ വിരുദ്ധ കച്ചവടക്കാരെ നിയമത്തിന്‍റെ മുന്നില്‍ എത്തിക്കുവാൻ ആവശ്യമായ നടപടികളുമായി സംഘടന മുന്നോട്ടു പോകുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

തിരുവനന്തപുരം: നിയമ വിരുദ്ധ കച്ചവടക്കാരെ നിയമത്തിന്‍റെ മുന്നില്‍ എത്തിക്കുവാൻ ആവശ്യമായ നടപടികളുമായി സംഘടന മുന്നോട്ടു പോകുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റും കോണ്‍ഫെഡറേഷൻ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ് (CAIT) ദേശീയ സെക്രട്ടറിയുമായ എസ്.എസ്. മനോജ്. അന്യസംസ്ഥാനങ്ങളില്‍ നിന്നും സാധന സാമഗ്രികള്‍ അനധികൃതമായി കടത്തി കേരളത്തില്‍ എത്തിച്ച്‌ അനധികൃത കമ്ബോളങ്ങളിലും, താല്‍ക്കാലിക കെട്ടിടങ്ങളിലും, കാര്‍ ബൂട്ട് സെയില്‍ എന്ന ഓമനപ്പേരില്‍ റോഡുകളിലും ഇട്ട് കച്ചവടം ചെയ്യുന്ന ഒരു വിഭാഗം ആളുകള്‍ ഇന്ന് കേരളത്തിന്‍റെ റീട്ടെയില്‍ വ്യാപാര മേഖലയിലേക്ക് കടന്നു കയറിയിട്ടുണ്ട്. നിയമപരമായി കച്ചവടം ചെയ്യുന്ന ചെറുകിട വ്യാപാരികള്‍ക്ക് ഇവര്‍ കടുത്ത ഭീഷണിയാണ് ഉയര്‍ത്തുന്നതെന്നും, സര്‍ക്കാരിന് കൊടുക്കേണ്ടുന്ന ജി. എസ്. ടി. യില്‍ കോടികളുടെ വെട്ടിപ്പാണ് നടത്തുന്നതെന്നും, ഇത്തരക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് വ്യാപാരികളോടും സമൂഹത്തോടും ഉള്ള പ്രതിബദ്ധത സംഘടന നിറവേറ്റുമെന്നും അദ്ദേഹം പറഞ്ഞു.

ഈ വിഷയം സംസ്ഥാന ധനമന്ത്രിയുടെയും ജി.എസ്.ടി കമ്മീഷണറുടെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തരക്കാരെ കുറിച്ചുള്ള പൂര്‍ണ്ണ വിവരങ്ങള്‍ സര്‍ക്കാരിനു. നികുതി വകുപ്പിനും നല്‍കുമെന്നും എസ്.എസ്. മനോജ്.

സംസ്ഥാന രക്ഷാധികാരി കമലാലയം സുകു യോഗം ഉദ്ഘാടനം ചെയ്തു. കള്ളന്മാരെ സംരക്ഷിക്കുവാൻ അല്ല സംഘടന രൂപീകരിച്ചതെന്നും നിയമപരമായി കച്ചവടം ചെയ്യുന്ന വ്യാപാരികള്‍ക്ക് സംരക്ഷണം നല്‍കുക എന്ന ഉത്തരവാദിത്തമാണ് സംഘടനയുടെ നേതൃത്വത്തില്‍ നടപ്പാക്കേണ്ടതൊന്നും സംഘടനയുടെ സ്ഥാപക നേതാക്കളില്‍ ഒരാള്‍ കൂടിയായ അദ്ദേഹം തന്‍റെ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു

.ജില്ലാ പ്രസിഡണ്ട് ആര്യശാല സുരേഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്‍റ് കരമന മാധവൻകുട്ടി, ജില്ലാ വര്‍ക്കിംഗ് പ്രസിഡണ്ട് വെഞ്ഞാറമൂട് ശശി ജില്ലാ ജനറല്‍ സെക്രട്ടറി അസീം മീഡിയ, ജില്ലാ ട്രഷറര്‍ നെട്ടയം മധു, ജില്ലാ ഭാരവാഹികളായ പോത്തൻകോട് അനില്‍കുമാര്‍, എസ്. മോഹൻ കുമാര്‍, എ. മാടസ്വാമി പിള്ള, അഡ്വ. സതീഷ് വസന്ത്, ബാലരാമപുരം എച്ച്‌. എ. നൗഷാദ്, പെരുമ്ബഴുതൂര്‍ രവീന്ദ്രൻ, സണ്ണി ജോസഫ്, പാളയം പത്മകുമാര്‍, കെ. ഗിരീഷ് കുമാര്‍, എസ് മാഹീൻ, എം. ഫസിലുദ്ദീൻ, പാലോട് രാജൻ, ജി. മോഹൻ തമ്ബി, എൻ. കണ്ണദാസൻ, എസ്. രഘുനാഥൻ, കരമന ശിവകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Also Read

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

സംസ്ഥാനത്തെ 35 ഓളം സ്ഥാപനങ്ങളില്‍ നിന്നും റിക്കവറി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നികുതികുടിശ്ശിക പിരിച്ചെടുത്തു.

തിരുവനന്തപുരം ജില്ലയിലെ പത്തോളം വ്യാപാര സ്ഥാപനങ്ങളിൽ അരിയർ റിക്കവറി നടപടികൾ നടപ്പിലാക്കി

പാലിന് 5% ജിഎസ്ടി നിരക്ക് ബാധകമെന്ന ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു; സെൻട്രൽ ടാക്സ് വകുപ്പിന്റെ അപ്പീൽ തള്ളപ്പെട്ടു

IGST അടയ്ക്കേണ്ടതിന് CGST-SGST ആയി തെറ്റായി അടച്ചതിന് ശിക്ഷ വിധിക്കാനാവില്ല: കേരള ഹൈക്കോടതി

IGST അടയ്ക്കേണ്ടതായപ്പോൾ CGST-SGST ആയി തെറ്റായി അടച്ചതിന് ശിക്ഷ വിധിക്കാനാവില്ല: കേരള ഹൈക്കോടതി

സിജിഎസ്ടി സെക്ഷൻ 132 പ്രകാരമുള്ള കേസുകളിൽ ജാമ്യം നിഷേധിക്കുന്നത് അത്യധികം അസാധാരണ സാഹചര്യങ്ങളിൽ മാത്രം: സുപ്രീം കോടതി

വ്യക്തിഗതമായി പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകർ ജിഎസ്ടിയിലും സേവനനികുതിയിലും നിന്ന് ഒഴിവാണ്: ഒറീസ ഹൈക്കോടതിയുടെ നിർണ്ണായക വിധി

ജിഎസ്ടി നിയമം ദുരുപയോഗം ചെയ്യരുത്: താൽക്കാലിക അറ്റാച്ച്മെന്റ് ഒരു വർഷത്തിൽ പരിമിതമാകണം – കേരള ഹൈക്കോടതി

Loading...