സംസ്ഥാനത്തെ 35 ഓളം സ്ഥാപനങ്ങളില്‍ നിന്നും റിക്കവറി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നികുതികുടിശ്ശിക പിരിച്ചെടുത്തു.

സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് സംഘടിപ്പിച്ച അരിയര്‍ റിക്കവറി ഡ്രൈവുകളുടെ ഭാഗമായി സംസ്ഥാനത്തെ 35 ഓളം സ്ഥാപനങ്ങളില്‍ നിന്നും റിക്കവറി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നികുതികുടിശ്ശിക പിരിച്ചെടുത്തു.
നികുതി കുടിശ്ശിക അടയ്ക്കാതെ പ്രവര്‍ത്തിക്കുന്ന ബിസിനസുകളില്‍ നിന്നും കുടിശ്ശിക ഈടാക്കാന്‍ ശക്തമായ നടപടികള്‍ വകുപ്പ് ഇനിയും തുടരും. ഇത്തരക്കാരുടെ സ്ഥാവര ജംഗമ വസ്തുക്കള്‍ കണ്ടു കെട്ടുന്നത് അടക്കമുള്ള ശക്തമായ നടപടികള്‍ സ്വീകരിച്ചു വരുന്നു.
ജി.എസ്.ടി ക്ക് മുമ്പുള്ള നികുതി കുടിശിക ഉള്ളവര്‍ക്കായി കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ജനറല്‍ ആംനസ്റ്റി പദ്ധതി-2025 ല്‍ 2025 ജൂണ്‍ 30 മുമ്പേ ചേരാവുന്നതാണ്. ആംനസ്റ്റിയില്‍ ചേരുകയോ കുടിശ്ശിക തീര്‍പ്പാക്കുകയാ ചെയ്യാത്ത എല്ലാ കേസുകളിലും റിക്കവറി നടപടികള്‍ ശക്തമായി തുടരും.
ഇത്തരത്തിലുള്ള വാർത്തകൾക്ക് Tax Kerala യെ പിന്തുടരൂ...
സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... https://chat.whatsapp.com/Hn3akPStYPY2b96R5PwoCK
ടാക്സ് കേരള വായിക്കൂ... വരിക്കാരാകു......