രണ്ടാം ജി.എസ്.ടി. പരാതി പരിഹാര സമിതി യോഗം തിരുവനന്തപുരത്ത് – വ്യാപാരികൾക്ക് ആശ്വാസമോ, വെറും ചടങ്ങുകളോ

ചരക്ക് സേവന നികുതി (ജി.എസ്.ടി.) സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി രണ്ടാം ജി.എസ്.ടി. പരാതി പരിഹാര സമിതി യോഗം (Grievance Redressal Committee Meeting ) തിരുവനന്തപുരത്ത് മാസ്കറ്റ് ഹോട്ടലിൽ വച്ച് സംഘടിപ്പിച്ചു.
കേന്ദ്ര ചരക്ക് സേവന നികുതി വകുപ്പ് (സി.ജി.എസ്.ടി.) തിരുവനന്തപുരം മേഖലയുടെ ചീഫ് കമ്മീഷണർ . ശ്രീ. എസ്.കെ. റഹ്മാൻ IRS, സി.ജി.എസ്.ടി കമ്മീഷണർ , തിരുവനന്തപുരം ശ്രീ. കെ. കാളിമുത്തു IRS , കേരള സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് സ്പെഷ്യൽ കമ്മീഷണർ ശ്രീ. എബ്രഹാം റെൻ എസ് IRS , അഡീഷണൽ കമ്മീഷണർ (TPS), ശ്രീമതി. ആർ. ശ്രീലക്ഷ്മി IAS , അഡീഷണർ കമ്മീഷണർ ശ്രീ. മുഹമ്മദ് ഷഫീക് IAS, മറ്റ് കേന്ദ്ര / സംസ്ഥാന GST ഉദ്യോഗസ്ഥർ, ഗ്രിവൻസ് റെഡ്രെസ്സൽ കമ്മിറ്റി അംഗങ്ങൾ, വിവിധ വ്യാപാരി അസോസിയേഷനുകളുടെ പ്രതിനിധികൾ , എന്നിവർ യോഗത്തിൽ പങ്കെടുത്തു.
യോഗത്തിൽ നികുതിദായകർ നേരിടുന്ന പോർട്ടൽ തടസ്സങ്ങൾ, റിട്ടേൺ സമർപ്പണത്തിലെ സാങ്കേതിക പിഴവുകൾ, റീഫണ്ട് പ്രോസസിന്റെ വൈകിപ്പിക്കൽ, ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് പൊരുത്തക്കേടുകൾ, വ്യവസായ-വ്യാപാര മേഖല നേരിടുന്ന നടപടിക്രമ തടസ്സങ്ങൾ തുടങ്ങിയ വിഷയങ്ങൾ ചർച്ചചെയ്തു.
ഗ്രിവൻസ് റെഡ്രെസ്സൽ കമ്മിറ്റി വ്യാപാരികളും പ്രൊഫഷണലുകളും നേരിടുന്ന പ്രശ്നങ്ങൾക്ക് പ്രായോഗിക പരിഹാരങ്ങൾ കണ്ടെത്തുന്നതിനായി കേന്ദ്ര-സംസ്ഥാന അധികാരികൾ ചേർന്ന് പ്രവർത്തിക്കുമെന്ന് ഉറപ്പ് നൽകി. കൂടാതെ, ജിഎസ്ടി സംവിധാനത്തിന്റെ വിശ്വാസ്യതയും കാര്യക്ഷമതയും വർധിപ്പിക്കുന്നതിന് സ്ഥിരമായി ഇത്തരം യോഗങ്ങൾ സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.
എന്നാൽ, ഇത്തരത്തിലുള്ള യോഗങ്ങൾ പലപ്പോഴും രേഖകൾക്കും വാർത്താക്കുറിപ്പുകൾക്കും മാത്രം പ്രാധാന്യം കൊടുക്കുന്ന ചടങ്ങുകളായി മാറുന്നുവെന്നതാണ് വ്യാപാരികളുടെ വിമർശനം.
വ്യാപാര സംഘടനകളുടെ അഭിപ്രായത്തിൽ, "മുൻ യോഗങ്ങളിൽ എടുത്ത തീരുമാനങ്ങൾ പലതും നിലവിൽ നടപ്പാക്കപ്പെടാതെ പോയിട്ടുണ്ട്. സാങ്കേതിക പ്രശ്നങ്ങളും അനാവശ്യ നോട്ടീസുകളും ഇന്നും തുടരുന്നു. വ്യാപാരികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനുള്ള നടപടികളിൽ സ്ഥിരതയും ഫലപ്രാപ്തിയും വേണം," എന്നതാണ് പൊതുവായ നിലപാട്.
ഇത്തരത്തിലുള്ള വാർത്തകൾക്ക് Tax Kerala യെ പിന്തുടരൂ...
സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... https://chat.whatsapp.com/BctSXO3Hc600iQEFiiNS6s?mode=ac_
ടാക്സ് കേരള വായിക്കൂ... വരിക്കാരാകു.....