ഇനി മുതൽ ജിഎസ്‌ടി റിഫണ്ട് അപേക്ഷകൾ സെൻട്രലൈസ്ഡ് വിഭാഗം പ്രോസസ്സും നിർണയവും ചെയ്യും: കമ്മീഷണറുടെ സർക്കുലർ പുറത്ത്

ഇനി മുതൽ ജിഎസ്‌ടി റിഫണ്ട് അപേക്ഷകൾ സെൻട്രലൈസ്ഡ് വിഭാഗം പ്രോസസ്സും നിർണയവും ചെയ്യും: കമ്മീഷണറുടെ സർക്കുലർ പുറത്ത്

തിരുവനന്തപുരം: 2025 മാർച്ച് 15 മുതൽ ജിഎസ്‌ടി റിഫണ്ട് അപേക്ഷകളുടെ പ്രോസസ്സിംഗിന് പ്രത്യേക വിഭാഗം ആരംഭിച്ച് ഉത്തരവായി. കേരള സംസ്ഥാന ഗുഡ്‌സ് ആൻഡ് സർവീസസ് ടാക്‌സ് വകുപ്പ് (Kerala SGST) ‘സെൻട്രലൈസ്ഡ് റിഫണ്ട് പ്രോസസ്സിംഗ് ഫോർമേഷൻ’ (CRPF) എന്ന പേരിൽ പുതിയ സംവിധാനമാണ് ആരംഭിച്ചത്. 2025 മാർച്ച് 19-നാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

സർക്കുലർ നമ്പർ Trade Circular No. 2/2025-Kerala GST, ഫയൽ നമ്പർ: SGST/1234/2025-PLC9, തീയതി: 19-03-2025 പ്രകാരം, അജിത് പാട്ടിൽ ഐ എ എസ് (AJIT PATIL I A S), കമ്മീഷണർ, കേരള സ്റ്റേറ്റ് ഗുഡ്‌സ് ആൻഡ് സർവീസസ് ടാക്‌സ് ആണ് ഉത്തരവ് ഇറക്കിയിട്ടുള്ളത്.

പ്രധാന നിർദേശങ്ങൾ: 

1. 2025 മാർച്ച് 15 മുതൽ സമർപ്പിക്കുന്ന എല്ലാ റിഫണ്ട് അപേക്ഷകളും CRPF വിഭാഗം ആണ് കൈകാര്യം ചെയ്യുക. റിഫണ്ട് ക്ലെയിമുകളുടെ പ്രത്യേക പരിശോധനയും നിർണയവും സംസ്ഥാന തലത്തിലുള്ള ഹെഡ്‌ക്വാർട്ടേഴ്‌സിൽ നിന്ന് CRPF വിഭാഗം വഴി നടക്കും.

2. 2025 മാർച്ച് 14-ഓടെ സമർപ്പിച്ച അപേക്ഷകൾ മുൻവിധിയായി ഡിവിഷണൽ ഡെപ്യൂട്ടി കമ്മീഷണർമാർ ആണ് തീർപ്പാക്കുക.

3. പേഴ്‌സണൽ ഹിയറിംഗ് ആവശ്യമായ കേസുകളിൽ ഓൺലൈൻ ഹിയറിംഗ് സംഘടിപ്പിക്കും. പേഴ്‌സണൽ ഹിയറിംഗിന് വേണ്ട മാർഗരേഖ Circular No. 7/2025-Kerala GST പ്രകാരമാണ്.

4. മേൽ വിഭാഗവുമായി ഇമെയിൽ വഴി മാത്രമേ ആശയവിനിമയം നടത്താവൂ.  പുതിയ ഇമെയിൽ ഐ.ഡി: [email protected] ആണ്. 

5. ഹിയറിംഗിന്റെ തീയതിയും സമയവും, ഓൺലൈൻ മീറ്റിംഗ് ലിങ്കും ഐ.ഡി, പാസ്‌വേഡും അപേക്ഷകർക്കും അവരുടെ അധികൃത പ്രതിനിധികൾക്കും ഇമെയിൽ വഴി അറിയിക്കും.

6. ഹിയറിംഗ് അറിയിപ്പ് സ്വീകരിച്ചതായി ഇമെയിൽ മറുപടിയിലൂടെ സ്ഥിരീകരിക്കണം.

7. ഹിയറിംഗിന് ശേഷം ഓഫീസർ തയ്യാറാക്കുന്ന ഹിയറിംഗ് നോട്ടുകൾ ഇമെയിൽ വഴി അയക്കുകയും, അപേക്ഷകർക്കോ അദ്ധ്യോഗിക പ്രതിനിധിയ്ക്കോ അതിന് ഇലക്ട്രോണിക് അങ്കീകാരം നൽകേണ്ടതുമാണ്.

8. SGST/CGST നിയമങ്ങളിലെ എല്ലാ വ്യവസ്ഥകളും അനുസരിച്ച് റിഫണ്ടുകൾ നടപ്പാക്കേണ്ടതാണ്.

പ്രവർത്തന മൂലധനത്തിന്റെ തടസം നീക്കം ചെയ്ത് വ്യാപാര വർധനവിന് വഴിയൊരുക്കുക എന്നതാണ് പ്രധാന ലക്ഷ്യം.

കയറ്റുമതിക്കാർ ഉൾപ്പെടെ വ്യാപാരികൾക്ക് സമയബന്ധിതമായി റിഫണ്ട് ഉറപ്പാക്കുക, കൂടതെ ഫയലുകൾ വൈകാതെ തീർപ്പാക്കാൻ ഒരു പ്രത്യേക വിഭാഗം വഴി കാര്യക്ഷമമായ നടപടി ഉറപ്പാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ...

https://chat.whatsapp.com/Bu8DiAyIc87KEBroNkflw4            

Also Read

ജിഎസ്ടി;ഇന്‍ഫോപാര്‍ക്കിന് കേന്ദ്ര ധനമന്ത്രാലയത്തിന്റെ അഭിനന്ദനം: വര്‍ഷം തോറും 66 കോടി റിട്ടേണുകളാണ് രാജ്യത്ത് ഫയല്‍ ചെയ്യുന്നത്.

ജിഎസ്ടി;ഇന്‍ഫോപാര്‍ക്കിന് കേന്ദ്ര ധനമന്ത്രാലയത്തിന്റെ അഭിനന്ദനം: വര്‍ഷം തോറും 66 കോടി റിട്ടേണുകളാണ് രാജ്യത്ത് ഫയല്‍ ചെയ്യുന്നത്.

വിവിധ മാനദണ്ഡങ്ങള്‍ക്ക് വിധേയമായാണ് അനുമോദനപത്രത്തിന് അര്‍ഹരായവരെ തെരഞ്ഞെടുക്കുന്നത്.

മോഹൻലാൽക്ക് ഏറ്റവും കൂടുതൽ ജി.എസ്.ടി അടച്ചതിനുള്ള ബഹുമതി — സംസ്ഥാന ധനമന്ത്രി കെ. എൻ. ബാലഗോപാലിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി

ജി എസ് ടി സംവിധാനം കൃത്യതയാർന്ന തലത്തിലേക്ക് എത്തി: ജി എസ് ടി സ്പെഷ്യൽ കമ്മീഷണർ എബ്രഹാം റെൻ

ജി എസ് ടി സംവിധാനം കൃത്യതയാർന്ന തലത്തിലേക്ക് എത്തി: ജി എസ് ടി സ്പെഷ്യൽ കമ്മീഷണർ എബ്രഹാം റെൻ

ജി എസ് ടി സംവിധാനം കൃത്യതയാർന്ന തലത്തിലേക്ക് എത്തി: ജി എസ് ടി സ്പെഷ്യൽ കമ്മീഷണർ എബ്രഹാം റെൻ

ഇന്‍വസ്റ്റ് കേരള ആഗോളനിക്ഷേപ സംഗമത്തിലെ വാഗ്ദാന പദ്ധതിയായ ഡബ്ല്യുഎച്ജി പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മാണമാരംഭിച്ചു

ഇന്‍വസ്റ്റ് കേരള ആഗോളനിക്ഷേപ സംഗമത്തിലെ വാഗ്ദാന പദ്ധതിയായ ഡബ്ല്യുഎച്ജി പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മാണമാരംഭിച്ചു

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ഞൂറ് കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ച് ഒറീസയിലെ വേള്‍ഡ് ഗ്രൂപ്പ്

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

Loading...