ബാങ്കിടപാടുകള്‍ പരിശോധിച്ച്‌ പണത്തിന്റെ സ്രോതസ് കണ്ടെത്തി തട്ടിപ്പുകാരെ കുടുക്കാന്‍ ജി.എസ്.ടി അധികൃതര്‍

ബാങ്കിടപാടുകള്‍ പരിശോധിച്ച്‌ പണത്തിന്റെ സ്രോതസ് കണ്ടെത്തി തട്ടിപ്പുകാരെ കുടുക്കാന്‍ ജി.എസ്.ടി അധികൃതര്‍

ബിസിനസ് സംരംഭകര്‍ വ്യാജ ഇന്‍വോയ്‌സുകളിലൂടെ (Fake Invoice) അനര്‍ഹമായി ഇന്‍പുട്ട് ക്രെഡിറ്റ് ടാക്‌സ് (ഐ.ടി.സി/ITC) നേടുന്നത് തടയാനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി ബാങ്കിടപാടുകളും നിരീക്ഷിക്കാന്‍ ജി.എസ്.ടി അധികൃതര്‍ ഒരുങ്ങുന്നു

കടലാസ് കമ്ബനികള്‍ (Shell Companies) രൂപീകരിച്ച്‌ വ്യാജ ഇന്‍വോയ്‌സ് വഴി പണംതിരിമറികള്‍ നടത്തുന്നുവെന്നും ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഈ പപശ്ചാത്തലത്തിലാണ് ബാങ്കിടപാടുകള്‍ പരിശോധിച്ച്‌ പണത്തിന്റെ സ്രോതസ് കണ്ടെത്തി തട്ടിപ്പുകാരെ കുടുക്കാന്‍ ജി.എസ്.ടി അധികൃതര്‍ ലക്ഷ്യമിടുന്നത്.

 ഇത്തരം കേസുകളില്‍ പണത്തിന്റെ സ്രോതസ് കണ്ടെത്തേണ്ടത് അനിവാര്യമാണെന്ന് ജി.എസ്.ടി അധികൃതര്‍ കരുതുന്നു. നിലവില്‍ ജി.എസ്.ടി രജിസ്‌ട്രേഷന്റെ സമയത്ത് സംരംഭകന്‍ ഒരു ബാങ്ക് അക്കൗണ്ട് വിവരങ്ങളാണ് സമര്‍പ്പിക്കുക. എന്നാല്‍, ബിസിനസ് ഇടപാടുകള്‍ മറ്റ് ബാങ്ക് അക്കൗണ്ടുകള്‍ വഴിയും നടത്താം. ഇത് നിലവില്‍ പണത്തിന്റെ സ്രോതസ് തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് സംരംഭകരുടെ മുഴുവന്‍ ബാങ്കിടപാടുകളും നിരീക്ഷിക്കാന്‍ അധികൃതര്‍ ഒരുങ്ങുന്നത്

നികുതിദായകരുടെ എണ്ണം കൂട്ടണം

നിലവില്‍ രാജ്യത്ത് നടക്കുന്ന ഉയര്‍ന്ന മൂല്യമുള്ള ബാങ്കിടപാടുകളുടെ വിവരങ്ങള്‍ ആദായനികുതി (Income Tax) അധികൃതര്‍ നിരീക്ഷിച്ച്‌ തുടര്‍ നടപടികളെടുക്കുന്നുണ്ട്. സമാനമായ നടപടികളാണ് ജി.എസ്.ടി അധികൃതരും ഉന്നമിടുന്നത്.

രാജ്യത്ത് നിലവില്‍ 1.4 കോടിയോളം കമ്ബനികളും പ്രൊഫഷണലുകളുമാണ് ജി.എസ്.ടി രജിസ്‌ട്രേഷന്‍ എടുത്തിട്ടുള്ളത്. നികുതി വെട്ടിപ്പുകള്‍ തടഞ്ഞ് കൂടുതല്‍ പേരെ നികുതിയുടെ വലയിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍.

Also Read

ജി എസ് ടി സംവിധാനം കൃത്യതയാർന്ന തലത്തിലേക്ക് എത്തി: ജി എസ് ടി സ്പെഷ്യൽ കമ്മീഷണർ എബ്രഹാം റെൻ

ജി എസ് ടി സംവിധാനം കൃത്യതയാർന്ന തലത്തിലേക്ക് എത്തി: ജി എസ് ടി സ്പെഷ്യൽ കമ്മീഷണർ എബ്രഹാം റെൻ

ജി എസ് ടി സംവിധാനം കൃത്യതയാർന്ന തലത്തിലേക്ക് എത്തി: ജി എസ് ടി സ്പെഷ്യൽ കമ്മീഷണർ എബ്രഹാം റെൻ

ഇന്‍വസ്റ്റ് കേരള ആഗോളനിക്ഷേപ സംഗമത്തിലെ വാഗ്ദാന പദ്ധതിയായ ഡബ്ല്യുഎച്ജി പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മാണമാരംഭിച്ചു

ഇന്‍വസ്റ്റ് കേരള ആഗോളനിക്ഷേപ സംഗമത്തിലെ വാഗ്ദാന പദ്ധതിയായ ഡബ്ല്യുഎച്ജി പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മാണമാരംഭിച്ചു

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ഞൂറ് കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ച് ഒറീസയിലെ വേള്‍ഡ് ഗ്രൂപ്പ്

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

വിദേശ സർവകലാശാലകളിലേക്കുള്ള കൺസൾട്ടൻസി സേവനം ഇടനില സേവനം അല്ല; സേവന കയറ്റുമതിക്ക് അർഹതയുണ്ടെന്ന് അപ്പീലറ്റ് ട്രൈബ്യൂണൽ ഡൽഹി

Loading...