കടുത്ത സാമ്ബത്തിക പ്രതിസന്ധി മറികടക്കാന്‍ വിവിധ സേവന നിരക്കുകള്‍ വര്‍ധിപ്പിക്കാനുള്ള ആലോചനയില്‍ സര്‍ക്കാര്‍.നികുതി പിരിവ് സംവിധാനം കര്‍ശനമായി നടപ്പാക്കി വരുമാനം കൂട്ടാമെന്നാണ് പ്രതീക്ഷ.

കടുത്ത സാമ്ബത്തിക പ്രതിസന്ധി മറികടക്കാന്‍ വിവിധ സേവന നിരക്കുകള്‍ വര്‍ധിപ്പിക്കാനുള്ള ആലോചനയില്‍ സര്‍ക്കാര്‍.നികുതി പിരിവ് സംവിധാനം കര്‍ശനമായി നടപ്പാക്കി വരുമാനം കൂട്ടാമെന്നാണ് പ്രതീക്ഷ.

ഭൂമിയുടെ ന്യായവിലയും കെട്ടിട നികുതിയും ബജറ്റിലൂടെ വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം.

സംസ്ഥാനത്ത് ഭൂമിയുടെ ന്യായവില വര്‍ധിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍. സാമ്പത്തിക പ്രതിസന്ധിയിലൂടെ നീങ്ങുന്ന സംസ്ഥാന സര്‍ക്കാരിന്റെ ട്രഷറിയുടെ സ്ഥിതി മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഭൂമിയുടെ ന്യായവില വര്‍ധിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തുന്നത്. വരുന്ന സംസ്ഥാന ബജറ്റില്‍ ഇതു സംബന്ധിച്ച തീരുമാനം സര്‍ക്കാര്‍ പ്രഖ്യാപിക്കാനാണ് സാധ്യത.പ്രൊഫഷണല്‍ ടാക്സ് വര്‍ധിപ്പിക്കണമെന്ന ആഗ്രഹം ഉണ്ടെങ്കിലും കേന്ദ്രത്തിന് അനുമതി കിട്ടിയാലേ സാധ്യമാകൂ.

ഇതോടൊപ്പം വിവിധ നികുതികളില്‍ വര്‍ധനവ് വരുത്തുന്ന കാര്യവും സര്‍ക്കാരിന്റെ പരിഗണനയിലാണ്. സംസ്ഥാനത്തിന് എടുക്കാവുന്ന വായ്പകളുടെ പരിധി കുറയ്ക്കുകയും ജി എസ് ടി നഷ്ടപരിഹാരം നല്‍കാതെയും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്രോതസുകളില്‍ കേന്ദ്രം നിയന്ത്രണം ഏര്‍പ്പെടുത്തുമ്പോള്‍ മറ്റ് മാർഗമില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. 

സമാനതകളില്ലാത്ത സാമ്ബത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്ന് പോകുന്നത്. വായ്പ എടുക്കാനുള്ള പരിധി കേന്ദ്രം കൂട്ടാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.ശമ്ബളം കൊടുക്കാന്‍ പോലും നെട്ടോട്ടമോടുന്ന അവസ്ഥ. അടുത്ത മാസം ആദ്യം ബജറ്റ് അവതരിപ്പിക്കുമ്ബോള്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാലിന് മുന്നില്‍ പ്രതിസന്ധികള്‍ ഏറെയാണ്. സാമ്ബത്തിക പ്രതിസന്ധിക്ക് തത്കാലത്തേക്ക് എങ്കിലും പരിഹാരം കണ്ടെത്താന്‍ വിവിധ സേവന നിരക്കുകള്‍ വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ആലോചന. വില്ലേജ്,താലൂക്ക് തദ്ദേശ സ്ഥാപനങ്ങളിലെ വിവിധി സേവന സര്‍ട്ടിഫിക്കറ്റ് നിരക്കുകള്‍, കെട്ടിട നികുതി, സ്റ്റാമ്ബ് ഡ്യൂട്ടി...തുടങ്ങിയവയിലെല്ലാം വര്‍ധനവ് വന്നേക്കും.ഭൂമിയുടെ ന്യായവില പരിഷ്കരിക്കാനുള്ള ആലോചന സജീവമാണ്. ഭൂമിയുടെ വിപണി വിലയിലുള്ള വര്‍ധനവിന്‍റെ അടിസ്ഥാനത്തില്‍ രജിസ്ട്രേഷന്‍ ഫീസിനത്തില്‍ വര്‍ധനവ് വരുത്താനാണ് നീക്കം. ഇതിനനകൂലമായി ന്യായവില പരിഷ്കരണ സമിതി കഴിഞ്ഞ സെപ്റ്റംബറില്‍ സര്‍ക്കാരിന് റിപ്പോര്‍ട്ടും നല്‍കിയിട്ടുണ്ട്.

നീതി ആയോഗിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കെട്ടിട നികുതി സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളും. ആറ് വര്‍ഷം മുമ്പാണ് നേരത്തേ കെട്ടിട നികുതി വര്‍ധിപ്പിച്ചത്. നാല് വര്‍ഷം മുമ്പ് 2018ല്‍ ധനകാര്യ കമ്മീഷന്‍ കെട്ടിടനികുതി 25 ശതമാനം വര്‍ധിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും സംസ്ഥാനത്ത് സമഗ്രമായ പരിഷ്‌ക്കരണം നടപ്പിലാക്കിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് കെട്ടിട നികുതി വര്‍ധിപ്പിക്കാനുള്ള ശുപാര്‍ശ ഇക്കുറി സര്‍ക്കാര്‍ സജീവമായി പരിഗണിക്കുന്നത്. 

പ്രൊഫഷണല്‍ ടാക്സ് വര്‍ധിപ്പിക്കുമെന്ന സൂചന ധനമന്ത്രി നല്‍കിയിട്ടുണ്ടെങ്കിലും പിരിച്ചെടുക്കേണ്ട തുക ഭരണഘടനയില്‍ പറഞ്ഞിരിക്കുന്നത് കൊണ്ട് കേന്ദ്രത്തിന്‍റെ ഭേദഗതി വേണ്ടി വരും. ഇതിനായി കേന്ദ്രത്തെ സമീപിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. നികുതി പിരിവ് കാര്യക്ഷമമാക്കുകയാണ് മറ്റൊരു വരുമാന മേഖല. നികുതി പിരിച്ചെടുക്കാനുള്ള പദ്ധതികള്‍ വിവിധ ഘട്ടങ്ങളില്‍ നടത്തിയെങ്കിലും കാര്യമായ ഫലം കണ്ടിരുന്നില്ല.നികുതി പിരിവ് സംവിധാനം കര്‍ശനമായി നടപ്പാക്കി വരുമാനം കൂട്ടാമെന്നാണ് കെ.എന്‍ ബാലഗോപാലിന്‍റെ പ്രതീക്ഷ.

Also Read

ഇന്‍വസ്റ്റ് കേരള ആഗോളനിക്ഷേപ സംഗമത്തിലെ വാഗ്ദാന പദ്ധതിയായ ഡബ്ല്യുഎച്ജി പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മാണമാരംഭിച്ചു

ഇന്‍വസ്റ്റ് കേരള ആഗോളനിക്ഷേപ സംഗമത്തിലെ വാഗ്ദാന പദ്ധതിയായ ഡബ്ല്യുഎച്ജി പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മാണമാരംഭിച്ചു

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ഞൂറ് കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ച് ഒറീസയിലെ വേള്‍ഡ് ഗ്രൂപ്പ്

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

വിദേശ സർവകലാശാലകളിലേക്കുള്ള കൺസൾട്ടൻസി സേവനം ഇടനില സേവനം അല്ല; സേവന കയറ്റുമതിക്ക് അർഹതയുണ്ടെന്ന് അപ്പീലറ്റ് ട്രൈബ്യൂണൽ ഡൽഹി

IGST അടയ്ക്കേണ്ടതിന് CGST-SGST ആയി തെറ്റായി അടച്ചതിന് ശിക്ഷ വിധിക്കാനാവില്ല: കേരള ഹൈക്കോടതി

IGST അടയ്ക്കേണ്ടതിന് CGST-SGST ആയി തെറ്റായി അടച്ചതിന് ശിക്ഷ വിധിക്കാനാവില്ല: കേരള ഹൈക്കോടതി

IGST അടയ്ക്കേണ്ടതായപ്പോൾ CGST-SGST ആയി തെറ്റായി അടച്ചതിന് ശിക്ഷ വിധിക്കാനാവില്ല: കേരള ഹൈക്കോടതി

Loading...